ദളിതരും അയ്യന്‍കാളിയും പിന്നെ മാലിന്യനിര്‍മാര്‍ജനവും !!!

സര്‍ക്കാര്‍ വക ദളിതര്‍ക്കുള്ള പരസ്യം

സാധാരണയായി ഭരണകര്‍ത്താക്കളും രാഷ്ട്രീയപ്പാര്‍ട്ടികളും തങ്ങളുടെ ഭരണകാലയളവില്‍ നടപ്പാക്കുന്ന ഏതു ഊച്ചാളി പ്രോഗ്രാമിനും ചത്തുപോയ അവരുടെ നേതാക്കന്മാരുടെ നാമധേയം നല്‍കി ജനമനസ്സുകളില്‍ അവര്‍ക്ക് നിത്യസ്മാരകം തീര്‍ക്കുന്നു. അതുകൊണ്ടാണ് ‘സമ്പൂര്‍ണ ഇ.എം.എസ് ഭവനപദ്ധതി’യും ‘ഇന്ദിരാ ആവാസ് യോജന(IAY)യും പോലുള്ള ഭവനപദ്ധതികള്‍ ആ പേരുകളില്‍ അറിയപ്പെടുന്നത്. ഇതിന്റെയൊക്കെ ഗുണഭോക്താക്കളായവരും അവരുടെ തലമുറയും പദ്ധതിപ്രകാരമുള്ള  വീടുകളില്‍  കിടന്നുറങ്ങുമ്പോള്‍ മഹാന്മാക്കളായ  ആ നേതാക്കളെയും തദ്വാരാ അവരുടെ മഹത്തായ രാഷ്ട്രീയപ്പാര്‍ട്ടികളെയും ഓര്‍ക്കുകയും ഇലക്ഷന്‍ സമയത്ത് നാലു വോട്ട് പെട്ടിയിലിടീക്കാന്‍ സാധിക്കയും ചെയ്യും.

മാതൃഭൂമി വര്‍ത്ത (03/01/2011)

വന പദ്ധതികളെക്കുറിച്ച് പറയുകയാണെങ്കില്‍ പ്രധാനമായും ദളിതര്‍ക്കു വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഒരു പദ്ധതിയായിരുന്നു ‘ഇന്ദിരാ ആവാസ് യോജന’. അതുപോലെ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ കീഴില്‍ 1970-കളില്‍ സഖാവ് എം.എന്‍.ഗോവിന്ദന്‍ നായര്‍ ഭൂരഹിതരായ മിച്ചമനുഷ്യര്‍ക്കുവേണ്ടി സര്‍ക്കാര്‍വക മിച്ചഭൂമിയില്‍ നടപ്പാക്കിയ ഭവനപദ്ധതിയായിരുന്നു ലക്ഷംവീട് കോളനികള്‍. കേരളത്തിലെ മിച്ചമനുഷ്യര്‍ മുഴുവനുംതന്നെ  ദളിതരായിരുന്നതിനാല്‍ അക്ഷരാര്‍ത്ഥത്തില്‍ അവ ദളിതുകോളനികളായിരുന്നു. പിന്നീട് പദ്ധതിയില്‍ ചേര്‍ക്കാന്‍ കഴിയാതെ വന്നവരും പുതുതായി ഉണ്ടായിക്കൊണ്ടിരുന്ന മിച്ചമനുഷ്യര്‍ക്കും ലക്ഷംവീട് കോളനികള്‍ ഉണ്ടായിക്കൊണ്ടേയിരുന്നു. ഇവയെല്ലാം ഹരിജന്‍കോളനികളെന്നും പിന്നീട് പുതിയതിനും പഴയതിനുമൊക്കെ  അംബേദ്ക്കര്‍ കോളനികള്‍ എന്നും ഭരണകൂടങ്ങള്‍ നാമകരണം നടത്തിക്കൊണ്ടിരുന്നു.

ഹാനായ ഗോവിന്ദന്‍ നായര്‍ വൃത്തികെട്ട ജനവിഭാഗമായ ദളിതരെ ഒന്നടങ്കം മാന്യന്മാരുടെ ഇടയില്‍ കിടന്നു ശല്യമുണ്ടാക്കാത്ത നിലയില്‍ അവരെ കൂട്ടമായി ദളിത്കോളനികള്‍ എന്ന ചില പുറമ്പോക്കുകളില്‍ കുടിയിരുത്തി. മഹാമനസ്ക്കതയോടെ അവര്‍ക്കു വീടു നല്‍കിയെങ്കിലും അദ്ദേഹത്തിന്റെയോ മണ്‍മറഞ്ഞ പാര്‍ട്ടി സഖാക്കളുടെയോ പേര് ഭവനപദ്ധതിയ്ക്കു നല്‍കി മുതലെടുപ്പ് നടത്താന്‍ അദ്ദേഹം ശ്രമിച്ചില്ല. അദ്ദേഹത്തിനു ശേഷം വന്ന ഭരണകൂടങ്ങള്‍  ദളിതരുടെ കോളനികള്‍ക്ക്  ദളിതരുടെ നേതാവായ അംബേദ്ക്കറുടെ പേരു തന്നെ നല്‍കിയാണ് ഉദാരമനസ്ക്കത കാണിച്ചത്. എന്തായാലും കേരളത്തിലെ കോളനികളുടെ  ഗുണഭോക്താക്കള്‍ ദളിതരായതുകൊണ്ട് അവരുടെ ഭവനപദ്ധതികള്‍ക്ക് അവരുടെ നേതാക്കളായ അംബേദ്ക്കറുടെയോ അയ്യന്‍കാളിയുടെയോ പേരുകൊടുക്കുന്നത് നമ്മുടെ ഭരണാധികാരികളുടെയും രാഷ്ട്രീയക്കാരുടെയും സവര്‍ണബോധം കൊണ്ടാണെന്ന് ആരെങ്കിലും പറയുമെങ്കില്‍ അവര്‍ ജാതിചിന്ത കൈവെടിയാന്‍ തയ്യാറല്ലാത്ത ജാതിവാദികളായിരിക്കും സംശയമില്ല. പക്ഷെ എന്തുകൊണ്ടോ ദളിതര്‍ക്കു വേണ്ടിയുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയ്ക്ക് ഇന്ദിരാഗാന്ധിയുടെ പേര് കൊടുക്കാന്‍ കേന്ദ്രകോണ്‍ഗ്രസന്മാര്‍ക്ക് തോന്നിയത് ? അവര്‍ വിപ്ലവകാരികളല്ലാത്തതിന്റെ ഒരു കുഴപ്പമാണിത് !!

തുപോലെ മഹത്തായ മറ്റൊരു പദ്ധതിയുമായി നമ്മുടെ ഇടതുപക്ഷ വിപ്ലവസര്‍ക്കാര്‍ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയില്‍ നഗരങ്ങളില്‍ നിന്നും മാലിന്യം നീക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. ‘അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതി’ എന്നാണ് പദ്ധതിയുടെ പേര്‍. നഗരങ്ങളിലെ പൊതു സ്ഥലങ്ങളില്‍ കുന്നുകൂടുന്ന ചപ്പുചവറുകളും  മാലിന്യങ്ങളും നീക്കം ചെയ്യുകയാണ് പ്രധാന പരിപാടി.

ണ്ട്  മാലിന്യം നീക്കം ചെയ്യുകയെന്നത് ദളിതന്റെ പണിയായിരുന്നു. കേരളത്തില്‍ അവരെ തോട്ടികള്‍ എന്നു വിളിച്ചിരുന്നു. മഹാനായ ഗാന്ധിജി  താന്‍ യാത്രചെയ്യുമ്പോള്‍ തന്റെ മലം ഒരു കുടത്തില്‍ ശേഖരിക്കാനും അദ്ദേഹം പോകുന്നിടത്തൊക്കെ അതു ചുമന്നുകൊണ്ട് പോകാനും ഒരു ദളിതനെ കൂടെക്കൊണ്ടു നടക്കുമായിരുന്നു എന്ന് കേട്ടിട്ടുമുണ്ട്, വായിച്ചതായും ഓര്‍ക്കുന്നു. എന്തായാലും മനുവിന്റെ  വര്‍ണവ്യവസ്ഥയനുസരിച്ചും ജാതിവ്യവസ്ഥയനുസരിച്ചും അങ്ങിനെ ഭാരതസംസ്ക്കാരമനുസരിച്ചും  മാലിന്യം ചുമക്കേണ്ടത്  ദളിതന്റെ കര്‍മമാണ്. അത് ബി.ജെ.പ്പിക്കാരും വിശ്വഹിന്ദുപരിഷത്തുകാരും  മറന്നാലും നമ്മുടെ വിപ്ലവകാരികള്‍ മറക്കുന്നില്ലെന്നത് ഭാഗ്യം തന്നെ. ആഗോളമുതലാളിത്തം കടന്നുകയറി നമ്മുടെ ഭാഷയേയും സംസ്ക്കാരത്തെയും അട്ടിമറിക്കാന്‍ ശ്രമിക്കുമ്പോള്‍, നമ്മുടെ ഇടതുപക്ഷവിപ്ലവകാരികള്‍ അവയെ പ്രതിരോധിക്കാനും സംരക്ഷിക്കാനും പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്ന് ഒരിക്കല്‍ക്കൂടി , മാലിന്യശേഖരണത്തിന്റെ കുത്തക ദളിതര്‍ക്കും ആ തൊഴിലിന്  അവരുടെ നേതാവിന്റെ പേരും നല്‍കി അയ്യന്‍കാളിയെ ബഹുമാനിക്കുന്നതിലൂടെയും നമ്മുടെ സംസ്ക്കരത്തെ പരിരക്ഷിക്കുന്നതിലൂടെയും തെളിയിച്ചിരിക്കുന്നു. അതിനാല്‍ മാലിന്യം വാരുന്ന ഒരു പദ്ധതി നടപ്പാക്കുമ്പോള്‍ അതിനു ഇ.എം.എസ്, നായനാര്‍ , കെപിആര്‍ ,… മാലിന്യ നിരമാര്‍ജനപരിപാടിയെന്നോ പേരു കൊടുക്കാന്‍ പറ്റുമോ ? വേണമെങ്കില്‍ പാര്‍ട്ടിയിലുണ്ടായിരുന്ന അപൂര്‍വ ദളിത് നേതാക്കളുടെ പേരിടാമായിരുന്നു. പക്ഷെ അവരുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കള്‍ പ്രശ്നമുണ്ടാക്കിയാലോ ? കൂടാതെ  ദളിതരെങ്ങാനും സംഘടിച്ച്  അംബേദ്ക്കറിന്റെയോ അയ്യന്‍കാളിയുടെയോ പേരിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തുകയോ തദ്വാരാ വീണ്ടും ദളിതുതീവ്രവാദം(DHRM) വളരുകയും ചെയ്താലോ ? ബുദ്ധിപരമായി അത്തരം സംഘര്‍ഷങ്ങള്‍ ഒഴിവാക്കിക്കൊണ്ട് നമ്മുടെ സഖാക്കന്മാരും സര്‍ക്കാരും പദ്ധതിയുടെ പേര് അയ്യന്‍കാളിയെന്നിട്ടതിന്  നാം നന്ദിയുള്ളവരായിരിക്കുക !!! അതിലൂടെ വീണ്ടും അയ്യന്‍കാളി ദളിതരുടെ തന്നെ നേതാവായിരുന്നുവെന്ന് വായനയും എഴുത്തും ചിന്തയും കുറഞ്ഞുകൊണ്ടിരിക്കുന്ന ഇന്നത്തെയും നാളത്തെയും തലമുറയെ നിസ്സംശയം ഓര്‍മിപ്പിക്കാനുമാകം. തന്നെയുമല്ല, പദ്ധതിയുടെ പേരു കേള്‍ക്കുമ്പോള്‍ തന്നെ ഇതു ദളിതര്‍ക്കുള്ളതായി മറ്റ് ദളിതരല്ലാത്ത ദരിദ്രര്‍ മനസ്സിലാക്കി ദളിതരുടെ തൊഴിലില്‍ കൈയ്യിട്ടുവാരാന്‍ വരികയില്ല. ദളിതനല്ലാത്ത ഒരു ദരിദ്രനും പട്ടിണികിടന്നുമരിച്ചാലും  ദളിതന്റെ തൊഴിലില്‍ കൈവെയ്ക്കുകയില്ല ; ജാതിബോധം കൊണ്ടല്ല, ദളിതോദ്ധാരണത്തിനുള്ള അടങ്ങാത്ത വാഞ്ചകൊണ്ടും അവരോടുള്ള സഹാനുഭൂതികൊണ്ടുമാണത്. അതിനാല്‍ ദളിതര്‍ക്ക് തൊഴില്‍ക്ഷാമം ഒരിക്കലും ഉണ്ടാവുകയുമില്ല.

ന്നാല്‍ ഏതു നല്ലകാര്യത്തിനും ഇടംകോലിടാനും സര്‍ക്കാറിന്റെയും സഖാക്കളുടെയും വിപ്ലവമനസ്സിനെ തിരിച്ചറിയാതെ അവരെ സവര്‍ണബോധമുള്ളവരായി ആക്ഷേപിക്കാനും മുതിര്‍ന്നിരിക്കയാണ് ചില ദളിത് -നോണ്‍ദളിത് ബുദ്ധിജീവികള്‍ ! കൂടാതെ തങ്ങളുടെ പേരും അയ്യന്‍കാളി തൊഴില്‍ദാനപദ്ധതിയില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാലിന്യത്തൊഴിലില്‍ കൈയിട്ടുവാരാനും ഈ മഹാന്‍മാര്‍ ശ്രമിക്കുന്നു. പക്ഷെ കുഴപ്പമില്ല. തലയ്ക്ക് ഓളമുള്ള ഇവര്‍ വിലിലെണ്ണാനുള്ളവരെയുള്ളു. നമ്മുടെ വന്‍സാംസ്ക്കാരികനായക സിംഹങ്ങള്‍ ഈ എലികളോട് ചേര്‍ന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടില്ല. അത്രയും ആശ്വാസകരം !! മേല്‍പടി സാമൂഹികദ്രോഹികള്‍ ആരെന്നറിയണ്ടേ
ഡോ.എം.എസ്. ജയപ്രകാശ്, ദളിത്ബന്ധു എന്‍.കെ.ജോസ്, ഡോ.ഭീംജയരാജ്, പ്രൊഫ.രാജുതോമസ്, എ.ജാഫര്‍, അഡ്വ.എസ്.പ്രഹ്ലാദന്‍, ഡോ.പി.കെ.സുകുമാരന്‍, അഡ്വ.ടി.എസ്.ജോഷി, അഡ്വ.വിജയന്‍ശേഖര്‍, അഡ്വ.സുഭാഷ്ചന്ദ്രന്‍, അഡ്വ.എ.ജയറാം, ഡോ.ടി.കെ.വിജയകുമാര്‍ എന്നിവരാണവര്‍. ഈ ദ്രോഹികളെ വഴിയില്‍ വെച്ചു കണ്ടാല്‍ അപ്പോള്‍ തല്ലണം (അതു മിക്കവാറും ഡി.വൈ.എഫ്.ഐ ചെയ്തുകൊള്ളും). നമ്മുടെ സാമൂഹിക- സാംസ്ക്കാരിക ബോധത്തില്‍ ചാതുര്‍വര്‍ണ്യവും ജാതിചിന്തയും അടിമുടി നിലനില്‍ക്കുന്നു എന്നാണ് ഈ പഹയന്മാരുടെ അഭിപ്രായം ! നമുക്കെവിടെ ജാതിയും  മതവും ?! പ്രത്യേകിച്ച് വിപ്ലവകാരികളായ നമ്മുടെ സഖാള്‍ക്ക് !!!

Advertisements

വിശ്വാസത്തിന്റെ വിശേഷങ്ങള്‍ !!!

(ഹൈന്ദവവിശ്വാസത്തിന്റെ ഇര മധു)

ഹൈന്ദവ വിശ്വാസപദ്ധതികളുടെ ഇരയായി ഇതാ ഒരു കുരുന്നു ജീവനും കൂടി കൊലചെയ്യപ്പെട്ടിരിക്കുന്നു. ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍  70 ദിവസം പ്രായമായ കുഞ്ഞിനെ അതിന്റെ പിതാവു നിലത്തടിച്ചു കൊന്നു (11-09-2010). പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്തില്‍ ചള്ളിക്കടപ്പുറത്തിനു സമീപം പുതുവല്‍ മധുവിന്റെ കടിഞ്ഞൂല്‍ കണ്‍മണി അഖില്‍ദേവാണ് ഇത്തരത്തില്‍ കൊലചെയ്യപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് മധുവിനെ പോലീസ് അറസ്റ്റുചെയ്തു. ജനിച്ചപ്പോള്‍ തന്നെ കുഞ്ഞിന് പല്ല് അല്പം മുളച്ചിരുന്നു എന്നതാണ് പിതാവിനെ വേവലാതിപ്പെടുത്തിയത്. സ്ത്രീവിരുദ്ധ നിലപാടുള്ള നമ്മുടെ സമൂഹത്തില്‍ ആണ്‍ കുട്ടിയായിരുന്നിട്ടു പോലും ഈ കുഞ്ഞിന് രക്ഷപെടാനായില്ല. പല്ലോടു കൂടി ജനിക്കുന്നത്  ദുഃശകുനത്തിന്റെയും ആപത്തിന്റെയും സൂചനയാണെന്ന് ഹിന്ദുക്കള്‍ വിശ്വാസിക്കുന്നു. അത് ശരിയാണെന്ന് പ്രവചിച്ച് പിതാവിനെ അങ്കലാപ്പിയ ജോത്സ്യപ്രവരന്റെ നടപടിയാണ് കുഞ്ഞിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. കുഞ്ഞ് ജീവിച്ചാല്‍ അച്ഛന് ദോഷമാകുമെന്ന് മധുവിനെ ധരിപ്പിച്ച പുന്നപ്രസ്വദേശിയായ ജോത്സ്യനെ വിശദമായി ചോദ്യം ചെയ്യുമെന്ന് ആലപ്പുഴ സൗത്ത് സി.ഐ. വി.കെ. സനില്‍കുമാര്‍ പറഞ്ഞു. ദോഷമകറ്റാന്‍ പരിഹാരക്രിയകള്‍ നടത്താനാണ് നിര്‍ദേശിച്ചതെന്നും കുഞ്ഞിനെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചില്ലെന്നും ജ്യോത്സ്യന്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി.(വാലോടുകൂടി കുഞ്ഞ് ജനിച്ചാല്‍ ഭാഗ്യമത്രെ ! അപൂര്‍വമായി വാലോടു കൂടി ജനിച്ച ശിശുക്കളെ ഹനുമാന്റെ അവതാരമായി കണക്കാക്കി പൂജിക്കുകയും കുട്ടിയെ ഭാഗ്യചിഹ്നമായി കണക്കാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ക്ക് ഉത്തരേന്ത്യയില്‍ ധാരാളം ഉദാഹരണങ്ങള്‍ ഉണ്ട്.)

(ഹനുമാന്റെ ജന്മമായതിനാല്‍ ഭാഗ്യവാനായ കുട്ടി)
(ഹനുമാന്‍ അവതാരത്തെ ആരാധിക്കാന്‍ കൂടിയ ഹിന്ദു ഭക്തര്‍)

   ഹിന്ദുവിന്റെ വിശ്വാസങ്ങളെല്ലാം ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ കടുത്ത അന്ധവിശ്വാസങ്ങളാണ്. മിക്കപ്പോഴും അവ അപഹാസ്യമായ രീതിയില്‍ അശ്ലീലവും  പ്രാകൃതവുമാണ്. എന്നാല്‍ സമൂഹത്തിലെ ബഹുഭൂരിപക്ഷവും ഇതിനോട് ഇഴുകിച്ചേര്‍ന്ന് ജീവിച്ചുപോരുന്നതിനാല്‍ അവ വളരെ സ്വാഭാവികമായും  ശാസ്ത്രാനുസാരിയായും  ആളുകള്‍ക്ക് തോന്നുന്നു. കവിളിലൂടെ ശൂലം കുത്തിയിറക്കി, ജഢ കെട്ടിയ മുടിയും കാവടിയുമായി കാവിയുടുത്തു നമ്മുടെ വീട്ടുമുറ്റത്തു നേര്‍ച്ചക്കായി വരുന്ന ഒരു സുബ്രമണ്യഭക്തനെ കണ്ടാല്‍ നമുക്ക് അസ്വഭാവികമായി യാതൊന്നും തോന്നുകയില്ല. സാധാരണക്കാര്‍ക്ക് ആദരവേ തോന്നുകയുള്ളു. കഴിയുമെങ്കില്‍ വിശ്വാസികള്‍ സാഷ്ടാംഗ പ്രണാമം അര്‍പ്പിക്കാന്‍ കൂടി മറക്കില്ല. ഇത്തരത്തില്‍ എന്തെല്ലാം അസംബന്ധങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് ഭാരതത്തിലെ ഹിന്ദുക്കള്‍ ജീവിച്ചു പോകുന്നത് ! ഒരു കൂട്ടം അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കൂമ്പാരമാണ് ഹിന്ദുമതം. അതില്‍ ദരിദ്ര-ധനിക വ്യത്യാസമോ ഉച്ച-നീച ജാതിവ്യത്യാസമോ ഇല്ല. വിദ്യാസമ്പന്നരും  ബുദ്ധിജീവികളും കവികളും കലാകാരന്മാരും (പ്രത്യേകിച്ച് സിനിമാക്കാര്‍) എന്ന വ്യത്യാസമില്ല. ഇതിനുള്ള കാരണങ്ങള്‍ സങ്കീര്‍ണമാണ്. അത് വിശകലനം ചെയ്ത് കണ്ടുപിടിക്കുകയെന്നുള്ളതും അസാധ്യമായ കാര്യം തന്നെ. എങ്കിലും ഋഷിപ്രോക്തവും പൌരാണികവുമായ ദര്‍ശനങ്ങളും ദേവസൃഷ്ടമായ വേദങ്ങളുമാണ് അതിന്റെ അടിസ്ഥാന പ്രമാണമെന്ന വിശ്വാസമായിരിക്കാം അതിന്റെ അപ്രമാദിത്വപരമായ നിലനില്‍പിനുള്ള ന്യായം.  അതിലെ നിര്‍വഹണസംഗതികളെല്ലാം വിരട്ടുഭാഷയായ സംസ്കൃതത്തില്‍ ഉരുക്കഴിച്ചാല്‍ കൂടുതല്‍ അതിഭൌതികമായി തീരുകയും ചെയ്യുന്നു. സംഗതി ദേവന്റെയും ബ്രാഹ്മണന്റെയും ഭാഷയല്ലേ ! ബ്രാഹ്മണന്റെ സുഖജീവിതത്തിന്, അവന്റെ അദ്ധ്വാനിക്കാതെയുള്ള ജീവിതത്തിന് പടച്ചുണ്ടാക്കിയതാണ്  ഏതാണ്ട് എല്ലാ ആചാര വിശ്വാസങ്ങളും.
 

ന്ന് ജോത്സ്യന്‍-പൂജാരി-തന്ത്രി ത്രിത്വങ്ങളാണ് ഹിന്ദുത്വ അന്ധവിശവാസങ്ങളുടെ പ്രയോക്താക്കളും പ്രായോജകരും. പൂച്ച കുറുകെ ചാടിയാലുണ്ടാകാവുന്ന മനഃക്ലേശം മുതല്‍ ഗുളിക -രാഹു -കേതു -ശനി തുടങ്ങിയ കണ്ടകടച്ചാണികളുടെ അപഹാരം വരെ ഹിന്ദുവിന്റെ ജീവിതത്തെ കുഴപ്പത്തിലാക്കി അവനെ ജോത്സ്യന്റെ മുന്നിലേക്ക് ആനയിക്കുന്നു. രോഗദുഃഖാദികളില്‍ നിന്നും മോചിതനായി ആയുരാരോഗ്യസൌഭാഗ്യങ്ങളോടെ അഭിവൃത്തിയുടെ പടവുകള്‍ താണ്ടിക്കടന്ന് സംസാരസാഗരത്തിന്റെ മറുകര പൂകാന്‍ ജോത്സ്യന്റെ മുന്നിലെത്തുന്ന ദുഃഖിയുടെ പ്രശ്നങ്ങള്‍ക്ക് അയാള്‍ പരിഹാരം വിധിക്കുകയാണ്. കവടി നിരത്തിയും മഷിയിട്ടു നോക്കിയും മറ്റ് വൈവിധ്യമാര്‍ന്ന തരികിട പരിപാടികളിലൂടെ അയാള്‍ നമ്മുടെ തലയിലെഴുത്ത് വായിച്ചെടുക്കുന്നു. പോക്കറ്റിനു തൂക്കമുണ്ടെങ്കിലും ഇല്ലെങ്കിലും പുരയിടം വിറ്റായാലും പരിഹാര കര്‍മങ്ങള്‍ ചെയ്യുമെന്ന് ഉറപ്പുള്ളതിനാലും അയാള്‍ ദൈവത്തെ വരുതിക്കു നിറുത്താന്‍ കഴിവുള്ള മന്ത്രത്തിന്റെ ഉടമസ്ഥനായ ബ്രാഹ്മണതന്ത്രിയുടെയും പൂജാരിയുടെയും അടുക്കലേക്ക് നമ്മേ പറഞ്ഞയക്കുന്നു, ഉള്ളില്‍ ചിരിച്ചു കൊണ്ട്! അങ്ങനെ ടി ത്രിത്വങ്ങള്‍ പരസ്പരം കമ്മീഷന്‍ പങ്കുവെച്ച് അനുസ്യൂതം തുടരുന്ന തരികിടകള്‍ പറഞ്ഞാല്‍ ഒരിക്കലും അവസാനിക്കുന്നതല്ല.

സാമാന്യം സാമ്പത്തികശേഷിയുള്ളവരൊഴിച്ചാല്‍ ഹിന്ദുമതാന്ധവിശ്വാസത്തിന്റെ പുലിമടയില്‍ പെട്ട് ജീവിതം തുലയ്ക്കുന്നവര്‍ സാധാരണക്കാരാണ്. അധഃകൃതര്‍ക്ക് സ്വന്തം അടിമത്തത്തില്‍ നിന്നും മോചനം നേടാനാകാത്തതും  ഈ വിശ്വാസസംഹിതയുടെ ഇരകളായി പോയതുകൊണ്ടാണ്.

കുഞ്ഞിനെ നിലത്തടിച്ച പിതാവു മാത്രമല്ല അയാളുമായി ബന്ധപ്പെട്ട നാട്ടുകാരൊക്കെയും അയാളുടെ വിശ്വാസത്തെ ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ ജോത്സ്യന്‍ വിചാരിച്ചിരുന്നെങ്കില്‍ അയാള്‍ക്ക്,  കുട്ടിയുടെ പിതാവിന്റെ തെറ്റിദ്ധാരണ തിരുത്തി ആത്മധൈര്യം പകര്‍ന്ന് കൊടുക്കാമായിരുന്നു. എന്നാല്‍ അയാള്‍ അതു ചെയ്തില്ല. അപ്പോള്‍ ചൂഷണം നടക്കില്ലല്ലോ ! മുളച്ച പല്ലോടുകൂടി ജനിച്ച കുട്ടി പിതാവിന്റെ അന്തകനാണെന്നു വിശ്വസിപ്പിച്ചാല്‍ മാത്രമല്ലെ പരിഹാരകര്‍മങ്ങള്‍ നിര്‍ദേശിച്ച്  കുറെ ക്ഷേത്രങ്ങളിലേക്ക് വഴിപാടും ഹോമവും കുരുതികളുമൊക്കെ നടത്തിച്ച് പതിനായിരങ്ങള്‍ അടിച്ചുമാറ്റാന്‍ ആകൂ.

നാതനസിശ്വാസികളുടെ വിശ്വാസാഭാസത്തരങ്ങള്‍ക്ക് സാര്‍വത്രിക സ്വീകാര്യത കൈവരുന്നത് കൊണ്ട് അവ അശ്ലീലങ്ങളാണെന്ന് ആര്‍ക്കും തോന്നുകയില്ല. ചന്ദ്രയാന്റെ തിരികത്തിച്ചു വിടുംമുമ്പേ, ‘ദൈവമേ ഞങ്ങളുടെ പ്രയത്നം വിജയത്തിലെത്തിക്കണമേ’ എന്ന് ആത്മാര്‍ത്ഥമായി മാധവന്‍നായര്‍ സയന്റിസ്റ്റ് പ്രാര്‍ത്ഥിച്ചിരുന്നെങ്കില്‍ അത് അശ്ലീലമായി വിവേകബുദ്ധിയുള്ളവര്‍ കാണുകയില്ലായിരുന്നു. എന്നാല്‍ അനുഷ്ഠാനപരമായ തുലാഭാരവും തേങ്ങായുടയ്ക്കലും പോലുള്ള കാളികൂളിവിക്രിയകളാണ് പ്രാര്‍ത്ഥനയേക്കാള്‍ ദൈവത്തെ കീഴ്പെടുത്താന്‍ പറ്റിയ വിദ്യയെന്നും മന്ത്രത്തിനും തന്ത്രത്തിനും വിധേയനായ ദൈവം ബ്രാഹ്മണന്റെ വരുതിക്കു നില്‍ക്കുന്ന അടിമയാണെന്നും അതുകൊണ്ട് തങ്ങള്‍ തന്നെയാണ് ഇതെല്ലാം അനുഷ്ഠിക്കേണ്ട പുരോഹിതരെന്നും പറഞ്ഞ് ബ്രാഹ്മണേഭ്യന്മാര്‍ ജനങ്ങളെ പറഞ്ഞുപറ്റിച്ചു വിശ്വസിപ്പിച്ച് മുതലെടുപ്പ് നടത്തിയ കഥയാണ് ഇന്ത്യാ ചരിത്രത്തിന്റെ മുക്കാല്‍ പങ്കും. അങ്ങനെ ഹൈന്ദവാചാരങ്ങളെന്ന ആഭിചാരക്രിയകള്‍ ഇന്ത്യന്‍ സംസ്ക്കാരത്തിന്റെ മുദ്രകൂടിയാക്കി മാറ്റുകയാണ് സനാതനികള്‍ !

ജോത്സ്യത്തിലുള്ള വിശ്വാസം എത്രയോ കുടുംബങ്ങളെയാണ് തീരാദുരിതത്തില്‍ തളച്ചിടുന്നത്. അഭ്യസ്ഥവിദ്യര്‍ പോലും തങ്ങളുടെ ഇണയെ കണ്ടെത്തുന്നത് നാള്‍പ്പൊരുത്തം, ചൊവ്വാദോഷം , ജാതകഫലം ആദിയായവ നോക്കിയാണ്. വിദ്യാഭ്യാസവും സൌന്ദര്യവും ജോലിയുമുള്ള എത്രയോ പെണ്‍കുട്ടികള്‍ ചൊവ്വാദോഷത്തിന്റെ പേരില്‍ അനുയോജ്യനായ വരനെ കിട്ടാതെ ഒന്നിനും കൊള്ളാത്തവന്റെ കൂടെ തങ്ങളുടെ വിധിയെ പഴിച്ചുകൊണ്ട് ജീവിക്കേണ്ടിവരുന്നു.

നുഷ്യന്‍ കൂടാതെ ഹൈന്ദവാചാരങ്ങളുടെ പേരില്‍ കഷ്ടപ്പെടുന്ന മറ്റൊരു ജീവിയാണ് ആന. ഈ ജീവിയെ കഷ്ടപ്പെടുത്തി പലപ്പോഴും അത് നിയന്ത്രണം വിട്ട് ഭ്രാന്തിളകി പലരുടെയും ജീവനും സ്വത്തിനും കനത്ത നാശം വന്നു കൊണ്ടിരിന്നിട്ടും തല്‍സമയങ്ങളില്‍  ബന്ധപ്പെട്ട ഭഗവാന്‍/മൂര്‍ത്തി ആരെയും രക്ഷപെടുത്തിയ ചരിത്രം ഇല്ല. എന്നിട്ടും ഈ മൃഗപീഡനവും തത്ദ്വാരായുള്ള മനുഷ്യപീഢനവും സ്വത്തുനാശവും അവസാനിപ്പിക്കാന്‍ ഈ അപരിഷ്കൃതര്‍ തയ്യാറാകുന്ന ലക്ഷണമില്ല. കേന്ദ്ര ഗവണ്‍മെന്റ് ഇതുമായി ബന്ധപ്പെട്ട് നിയമം കൊണ്ടുവരുന്നതിനെതിരെ സനാതനഫാസിസ്റ്റുകള്‍ ഒച്ചയുണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്.

ന്ത്യയില്‍ ഹിന്ദുമതത്തോട് ഏറ്റുമുട്ടി ഉയര്‍ന്നു വന്ന ഏല്ലാ മതങ്ങളും അതിന്റെ മുമ്പില്‍ മുട്ടുമടക്കി. ഇവിടെ വന്ന വൈദേശിക മതങ്ങളുടെയും അവസ്ഥ തഥൈവ! എനിക്കു തോന്നുന്നത് ഹിന്ദുമതത്തിലെ അന്ധവിശ്വാസജഢിലമായ ആഭിചാരക്രിയകളുടെ ആധിക്യം അതിനെ സങ്കീര്‍ണമായ അനുഷ്ഠാനങ്ങളുടെയും ആചാരങ്ങളുടെയും മതമാക്കി മാറ്റിയിരിക്കുന്നതു കൊണ്ട്, ഒരു മാജിക്കുപോലെ, ‘ഓം ക്രീം സ്വാഹ…’ എന്നൊക്കെയുള്ള മന്ത്രതന്ത്രാദികള്‍ കൊണ്ട് അത് ആളുകളെ കൌതുകപ്പെടുത്തിയും ഭയപ്പെടുത്തിയും നിര്‍ത്തുന്നതായിരിക്കാം  അതിന്റെ വിജയത്തിനുള്ള ഒരു കാരണം. മറ്റൊന്ന് ദൈവത്തെ നേരിട്ടു കാണിച്ചുതരുന്ന  മറ്റേതു മതമുണ്ട് ഈ ലോകത്തില്‍ ? ക്ഷേത്രമെന്ന നാലു കല്‍ച്ചുവരിനുള്ളിലെ അന്ധകാരത്തില്‍ ദീപാവലികളുടെ വൃത്തത്തിനുള്ളില്‍ വ്യക്തമായ കാഴ്ചക്ക് വിധേയപ്പെടാതെ കാണുന്ന വിഗ്രഹം അലൌകികമായ ആത്മീയാനുഭൂതി ഭക്തനില്‍ സൃഷ്ടിക്കുന്നു. ബ്രാഹ്മണനെന്ന അത്ഭുതമനുഷ്യന്റെ പൂജാവിധികളില്‍ നിയന്ത്രിതനായി ഭക്തനുവേണ്ടി  വിനീതദാസനായി നില്‍ക്കുന്ന ഭഗവത് ചൈതന്യം മറ്റേതു മതത്തിലെ പൌരോഹിത്യത്തിനാണ് ഇതുപോലെ ഒരുക്കിത്തരാനാകുന്നത് ? ഭഗവാനെ കരതലാമലകം പോലെ കൈകാര്യം ചെയ്യുന്ന ബ്രാഹ്മണനും അമ്പലത്തിനുള്ളിലെ വിഗ്രഹവും സാമാന്യയുക്തിയിലെങ്കിലും അധിഷ്ഠിതമായ മറ്റ് മതങ്ങളെ നിലമ്പരിശ്ശാക്കുവാന്‍ പര്യാപ്തമാണ്. ഇതു തന്നെയായിരിക്കാം ഒരിക്കലും തകരാത്ത ഹിന്ദുമതത്തിന്റെ വിജയരഹസ്യം. ഇതു തകരണമെങ്കില്‍ അക്ഷരസാക്ഷരത പോരാ ആശയസാക്ഷരത കിട്ടിയാലെ സാധ്യമാവു. ഇന്ത്യയിലെ ദരിദ്രജനകോടികള്‍ ഒരിക്കലും ആ ലക്ഷ്യം സാക്ഷാത്ക്കരിക്കാത്തിടത്തോളം ഈ മതം അജ്ജയ്യമായി തുടരും.

ഹിന്ദുവിന്റെ ക്ഷേത്രങ്ങളിലെ ചില വഴിപാടുകളും പൂജകളും അവയുടെ പ്രയോജനങ്ങളും നോക്കൂ. മൃത്യുഞ്ജയഹോമം- ഈ വഴിപാട്  ശിവക്ഷേത്രത്തില്‍ പതിവായി കഴിച്ചാല്‍  പിന്നെ മരണം ഒരിക്കലും ഉണ്ടാകില്ല. തിങ്കളാഴ്ച വൃതം-മുറതെറ്റാതെ അനുഷ്ഠിച്ചാല്‍ മംഗല്യഭാഗ്യവും ഇഷ്ടവരനേയും ലഭിക്കും.
കൈവെട്ടക കുരുതി(കൈവെട്ടാ കുരുതി)- ശത്രുവിന്റെ കൈ വെല്ലവരും വെട്ടിയെടുക്കാനുള്ള ആഭിചാരക്രിയയാണോ അതോ ശത്രുവിന്റെ ഹിംസയാണോ ഇതുകൊണ്ട് ലക്ഷ്യമിടുന്നെതെന്ന് അറിഞ്ഞു കൂടാ (ജോസഫ് മാഷിന്റെ ശത്രുവായ അയല്‍വാസികളായ ഹിന്ദുക്കാളാരെങ്കിലും ടി പൂജനടത്തിയിട്ടായിരിക്കും അദ്ദേഹത്തിന്റെ കൈ എന്‍.ഡി.എഫ് ഭീകരന്മാര്‍ വെട്ടിയെടുത്തത്. ചേര്‍ത്തല പട്ടണക്കാട് പോലീസ് സ്റ്റേഷനില്‍ പോലീസിന്റെ കഷ്ടകാലത്തിനുള്ള പോംവഴി കണ്ടു പിടിച്ച പ്രശ്നകാരിയെക്കൊണ്ട് ഈ വഴിക്ക് ഒന്ന് കവടി നിരത്തിച്ചു നോക്കിയാല്‍ കേസിനു് മറ്റൊരു വഴിത്തിരിവായിരിക്കും ഉണ്ടാകുന്നത്.). ശത്രുസംഹാരപൂജ- ഇതു ഉറപ്പായിട്ടും ശത്രുവിനെ തട്ടിക്കളയും. വിദ്യാഗോപാലമന്ത്രം- ആയിരത്തൊന്നു തവണ തെറ്റാതെ ചൊല്ലിയാല്‍ വിദ്യാര്‍ത്ഥികള്‍ നന്നായി പഠിക്കും; ഉന്നത വിജയം കരസ്ഥമാക്കും. മണ്ണാര്‍ശാല പാമ്പുക്ഷേത്രത്തില്‍ ഉരുളി കമഴ്ത്തിയാല്‍ വന്ധ്യര്‍ക്കു കുട്ടികളുണ്ടാകും. ഇങ്ങനെ നൂറുകണക്കിന് പൂജകളും വഴിപാടുകളും നടത്തിയാണ് വിശ്വാസികളായ ഹിന്ദുക്കള്‍ ശ്വാസം വിട്ട് ജീവിച്ചു പോരുന്നത്. മറ്റുമതങ്ങളില്‍ എവിടെയാണ് ഒരോരോ കാര്യത്തിനും ഇത്ര വൈവിധ്യമാര്‍ന്ന പ്രയോജകവൈഭവമുള്ള പ്രാര്‍ത്ഥനാപദ്ധതികളോ സൂത്രവിദ്യകളോ ഉള്ളത് ?! പുതുതായി പലതരത്തിലുള്ള വഴിപാടുകളും മറ്റും സംഘപരിവാര്‍ ശക്തികളുടെ നേത‍ത്വത്തില്‍ മിക്ക ക്ഷേത്രങ്ങളിലും സൃഷ്ടിച്ചു പോരുന്നുണ്ട്. പൊങ്കാല എന്ന കലാപരിപാടി ജനകീയവത്ക്കരിച്ച് കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും വ്യാപകമാക്കിയതിനും നാം നന്ദിയുള്ളവരായിരിക്കുക. 

ജാതി സമ്പ്രദായമാണ് ഏറ്റവും വലിയ അനാചാരവും അന്ധവിശ്വാസവും. ഒരു മതമാണെന്നു പറയുന്ന സംഗതിയില്‍ അതിലുള്‍പ്പെടുന്നവര്‍ക്ക് ഒരേ സ്ഥാനം അല്ലെങ്കില്‍ തുല്യത ഉണ്ടാകണമെന്നുള്ളതാണ് സാമാന്യനീതി. എന്നാല്‍ ഉച്ചനീചത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ഹിന്ദുമതത്തില്‍ അടിമത്തം അടിമത്തമാണെന്നു പോലും തിരിച്ചറിയാതെ അതു വളരെ സ്വാഭാവികമായ വിധിയായി ഏവരും സ്വീകരിച്ചിരിക്കുന്നു. അതുകൊണ്ട് ബ്രാഹ്മണനെന്ന ഹിംസ്രജന്തുവിനെ അഗ്രിമസ്ഥാനത്തു പ്രതിഷ്ഠിച്ചു കൊണ്ട്, അവനു സകല സൌഭാഗ്യങ്ങളും വിട്ടുകൊടുക്കാനും അവന്റെ ചാട്ടവാറടിക്കു കീഴില്‍ അനുസരണയോടെ അണിനിക്കാനും വിശ്വാസികള്‍ക്കു മടിയില്ല. ഇപ്പോള്‍ സകല അവര്‍ണ വിവാഹങ്ങള്‍ക്കും കാര്‍മികത്വം വഹിക്കാന്‍ ബ്രാഹ്മണന്‍ തന്നെ വേണം എന്ന ഒരു നിര്‍ബന്ധം അവര്‍ണ വിഢികളുടെ ഇടയില്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. ശൂദ്രന്റെ പോലും കാര്‍മികനാകാന്‍ സമ്മതിക്കാത്ത ബ്രാഹ്മണന്‍ ഇന്ന് സര്‍വവേദവിധികളും മറന്നുകൊണ്ട്  പണം തരുന്ന ഏതു അവര്‍ണനു വേണ്ടിയും കര്‍മിയാകുന്ന രീതിയില്‍ പുരോഗമിച്ചിട്ടുണ്ട്.

ങ്ങനെ മുഴുവന്‍ ഹിന്ദുക്കളും ഇരുപത്തിനാലു മണിക്കൂറും മുന്നൂറ്ററുപത്തഞ്ചു ദിവസവും അന്ധവിശ്വാസത്തില്‍ മാത്രം ആറാടി ജീവിക്കുന്നതിനെയാണ് ഹൈന്ദവസംസ്ക്കാരമെന്ന് നാം പറയുന്നത്. ഈ അസംബന്ധങ്ങള്‍ മറച്ചുപിടിച്ചു കൊണ്ടാണ് ഇതിനേക്കാള്‍ യുക്തിപരമായും അപേക്ഷികമായി സുബോധത്തോടെയും ജീവിക്കുന്ന അന്യമതസ്ഥന്റെ ആചാരാനുഷ്ഠാനങ്ങളെയും വേഷവിതാനങ്ങളെയും വെറുപ്പോടെയും  സമചിത്തതയില്ലാതെയും വിമര്‍ശിക്കുന്നത്. പെരുമന്ത് കുഴിച്ചിട്ടിട്ട് ഉണ്ണിമന്തനെ കളിയാക്കുന്ന നെറികേട് ഹിന്ദുക്കള്‍ ഉപേക്ഷിക്കണം. ആദ്യം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൈയൊഴിഞ്ഞ് സ്വയം പരിഷ്ക്കരിച്ചിട്ട് മറ്റുള്ളവരെ ശരിയാക്കാന്‍ പോയാല്‍പ്പോരെ; പക്ഷെ അതിന് ഹിന്ദുമതം തന്നെ പിരിച്ചുവിടേണ്ടിവരും !

 ഹിന്ദുമതം ഈ നിലക്കു മുന്നോട്ടു പോകുന്നത് ഹിന്ദുക്കളുടെ ജീവിതത്തെ വീണ്ടും കൂടുതല്‍ നരക തുല്യമാക്കുമെന്നതില്‍ സംശയമില്ല. അതിനാല്‍ കള്ളു ഷാപ്പുകള്‍ അടിച്ചുപൂട്ടിക്കുന്നതിന് മുമ്പ് കേരളത്തിലെ സകല ജോതിഷാലയങ്ങളും അടച്ചു പൂട്ടിക്കുവാന്‍ സത്വരനടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് അപേക്ഷിച്ചു കൊള്ളുന്നു. ഒരു ക്ഷേത്രം തകര്‍ന്നാല്‍ അത്രയും അന്ധവിശ്വാസം തകരുമെന്നല്ലേ വി.ടി. ഭട്ടതിരിപ്പാടെന്ന ബ്രാഹ്മണന്‍ തന്നെ പറഞ്ഞത്. ആ നിലയില്‍ ക്ഷേത്രങ്ങളുടെ മേല്‍ കൂടി കൈവെക്കാന്‍ വിശ്വാസികളായ ഹിന്ദുക്കള്‍ തന്നെ ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. :-))))))

ദലിതര്‍ തീവ്രവാദികളോ ?(DHRM-വോയിസ്-3)

ഇടതുസര്‍ക്കാര്‍ സത്യംപറയുക- ദലിതര്‍ തീവ്രവാദികളോ ?
വര്‍ക്കലയില്‍  ശിവദാസെന്ന നിരപരാധിയായ മനുഷ്യനെ, ഡി.എച്ച്.ആര്‍.എം (ദളിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ്) പ്രവര്‍ത്തകര്‍ ജനങ്ങളില്‍ ഭീതിയുണര്‍ത്തി  ശ്രദ്ധയാകര്‍ഷിച്ച് അവരുടെ  സംഘടന വളര്‍ത്താന്‍ വേണ്ടി നിഷ്ഠൂരമായി കൊല ചെയ്തുവെന്ന വാര്‍ത്ത, ഭരണകൂടവും  പോലീസും മാധ്യമങ്ങളും ഭരണ-പ്രതിപക്ഷ ഭേദമെന്യേ എല്ലാ രാഷ്ട്രീയ കക്ഷികളും  ഒരുമിച്ച് ആവര്‍ത്തിച്ചപ്പോള്‍ അതിലൊരു അയുക്തികതയും തോന്നാതെ തൊണ്ടതൊടാതെ വിഴുങ്ങി  അംഗീകരിച്ചു കൊടുത്തവരാണ്  കേരളീയസമൂഹം. ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ ആദിവാസികളും ദലിതരും അതിജീവനത്തിനായി ഭീകരതയിലേയ്ക്ക് തിരിഞ്ഞിരിക്കുന്നുവെന്ന പശ്ചാത്തലത്തില്‍, കേരളത്തിലെ ദലിതരെ അതേ ആരോപണങ്ങളുന്നയിച്ച് അമര്‍ച്ച ചെയ്യുകയായിരുന്നു ഭരണകൂടമെന്ന് അതേക്കുറിച്ച് അന്വേഷിച്ച  ബി.ആര്‍.പി ഭാസ്ക്കറുള്‍പ്പെടെയുള്ള  മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. സ്വന്തം സമുദായാംഗങ്ങളെ മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും രാഷ്ട്രീയ കക്ഷികളുടെ മൃഗീയചൂഷണത്തില്‍ നിന്നും രക്ഷിക്കാനും അവരില്‍ അവകാശബോധം ഉണര്‍ത്താനും കൊലപാതകക്കേസിലെ തങ്ങളുടെ നിരപരാധിത്വം പൊതുസമൂഹത്തോട് വിളിച്ചു പറയാനുമായി  അവര്‍ ‘നാട്ടുവിശേഷം’ എന്ന പേരില്‍ ഒരു മുഖപത്രം പ്രസിദ്ധീകരിച്ചിരുന്നു. ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തകര്‍ ടി വാരിക പ്രചരിപ്പിക്കാനും വിതരണം ചെയ്യാനും ശ്രമിച്ചപ്പോള്‍ ഭീകരവാദം പ്രചരിപ്പിക്കാനനുവദിക്കില്ല എന്നു പറഞ്ഞുകൊണ്ട് അവരെ പോലീസ് വീണ്ടും മര്‍ദ്ദിക്കുകയും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആകെ മൂന്നു ലക്കങ്ങളോടെ മുടങ്ങിപ്പോയ നാട്ടുവിശേഷ‘ത്തില്‍ വന്ന ചില ലേഖനങ്ങള്‍ പല ഭാഗങ്ങളായി ഇവിടെ പ്രസിദ്ധീകരിക്കുകയാണ്.(ഇത് മൂന്നാമത്തെ ലേഖനം, ഒന്നാമത്തേത് ഇവിടെയും രണ്ടാമത്തേത് ഇവിടെയും)

(ഈ മല്‍സരത്തില്‍ രാജ്യസ്നേഹികളായ എല്ലാവരും പങ്കെടുക്കേണ്ടതാണ്. പ്രത്യേകിച്ച് മാര്‍ക്സിസ്റ്റുകളും സംഘപരിവാറികളും കോണ്‍ഗ്രസ്സുകാരും മറ്റ് എല്ലാ ഈര്‍ക്കിലി പ്പാര്‍ട്ടികളും! ഭീകരവാദം ആരോപിച്ച് ദലിതരുടെ കൂമ്പിടിച്ചു വാട്ടിയ പോലീസിന് ഇതുവരെ തെളിവൊന്നും കണ്ടുപിടിക്കാനായിട്ടില്ല. നാമവരെ സഹായിക്കേണ്ടതാണ്.)
ളിതനെ തല്ലാനും കൊല്ലാനും സവര്‍ണര്‍ രൂപീകരിച്ച് പ്രവര്‍ത്തിപ്പിക്കുന്ന സ്വകാര്യ പട്ടാളമാണെല്ലോ ഉത്തരേന്ത്യയിലെ രണ്‍വീര്‍സേന. ഈ സേനയില്‍ സവര്‍ണ ഭൂജന്മിമാര്‍ സ്വന്തം ജാതിയില്‍പ്പെട്ടവരെ ആയുധപരിശീലവും മാരകായുധങ്ങള്‍ നല്‍കിയുമാണ് അംഗങ്ങളാക്കുന്നത്. കീഴ് ജാതിക്കാരെ അംഗഭംഗം വരുത്തിയും കൂട്ടത്തോടെ ചുട്ടുകൊന്നും മാനഭംഗപ്പെടുത്തിയും ദലിതരെ സ്വന്തം മണ്ണില്‍ നിന്നും ആട്ടിയോടിച്ചുമാണ് കഴിവും ശക്തിയും തെളിയിക്കുന്നത്. ഇതാണ് ജന്മിമേധാവിത്വം മാറ്റി ജനാധിപത്യം സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ച ഇന്ത്യയുടെ ഇന്നത്തെ ചിത്രം. ഇതില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ് കേരളീയര്‍ക്ക്  ദളിതരോടുള്ള മനോഭാവമെന്നാണ് നാം കരുതിയിരുന്നത്. എന്നാല്‍ സമീപകാലത്ത് ഡി.എച്ച്.ആര്‍.എം എന്ന ദലിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് എന്ന സംഘടനയുടെ പുറത്ത് ഇടതുസര്‍ക്കാര്‍ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് അരങ്ങേറിയ തീവ്രവാദനാടകവും അതു സത്യമാണെന്ന് സ്ഥാപിച്ചെടുക്കാന്‍ കോടികള്‍ ചിലവഴിച്ച് മാധ്യമങ്ങളുടെ ശ്രമവും കേരളത്തിലെ ജനാധിപത്യ വിശ്വാസികളേയും ദേശസ്നേഹികളേയും  ഞെട്ടിപ്പിച്ചതാണ്. പോലീസും സംഘപരിവാരവും ചേര്‍ന്ന് 22 ഓളം പട്ടികജാതിവര്‍ഗക്കോളനികള്‍  വ്യപകമായി അക്രമിച്ചു  തകര്‍ത്തു. അവിടെയുള്ളവരെ ഭീകരമായി മര്‍ദ്ദിച്ച് ആട്ടിയോടിച്ചു. 200 ഓളം യുവതീയുവാക്കളെ സ്റ്റേഷന്‍ പീഢനത്തിനും മൂന്നാംമുറയ്ക്കും ഇരയാക്കി. ഗര്‍ഭിണികളെ വരെ പോലീസ് വെറുതേ വിട്ടില്ല. ഗര്‍ഭിണിയായ യുവതിയെ കസ്റ്റടിയില്‍ വെച്ച് ഗര്‍ഭഛിദ്രം വരുത്തി. 29 പേരെ ജയിലില്‍ അടച്ചു പീഢിപ്പിച്ചു. കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ ദലിതുഘാതകരായ കേരളത്തിലെ രണ്‍വീര്‍സേനയായി മാറി. മാസങ്ങളോളം നീണ്ട ജാതീയ പീഢനത്തിന് ഇന്നും ശാശ്വതമായ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല.

(പോലീസിനാല്‍ വേട്ടയാടപ്പെട്ടതിനു ശേഷം നല്‍കിയ സ്വീകരണത്തില്‍ നാലാമത് ദാസ്.കെ.വര്‍ക്കല)

4225 ജാതികളായി ചിന്നിച്ചിതറിക്കപ്പെട്ട പട്ടികജാതി വര്‍ഗക്കാരുടെ മോചനത്തിനും വികസനത്തിനും വേണ്ടി  ഇന്ത്യയില്‍ അരലക്ഷത്തിനു പുറത്ത് സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത് കേരളത്തിലെത്തുമ്പോള്‍ 103 ജാതികള്‍ക്കായി 567 സംഘടനകളാകുന്നു. അതില്‍ മുപ്പതും നാല്‍പ്പതും വര്‍ഷംവരെ പ്രവര്‍ത്തനപാരമ്പര്യമുള്ള സംഘടനകള്‍ വരെയുണ്ട്. ദലിത് ആദിവാസി ഭൂമി പ്രശ്നം, സംവരണം, എസ്.ടി.പി, ഡി.എസ്.പി ഫണ്ട്, ജാതീയ പീഢനം, കസ്റ്റഡി മരണം തുടങ്ങി ഈ ജനതയെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങള്‍  ഇവ ഇന്നും കൈകാര്യം ചെയ്യുന്നു. ഈ സംഘടനകളുടെ പുറത്തൊന്നും ആരോപിക്കാത്ത കുറ്റകൃത്യങ്ങളാണ് രണ്ടു വര്‍ഷംപോലും തികയാത്ത ഡി.എച്ച്.ആര്‍.എം ന്റെ പുറത്ത് അടിച്ചേല്‍പ്പിച്ചത്. ദലിത് തീവ്രവാദം, വര്‍ക്കലക്കൊലപാതകം, കോടതി കത്തിക്കല്‍ , പ്രതിമ തകര്‍ക്കല്‍ , തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ അരങ്ങേറിയ വിവിധ അക്രമണങ്ങള്‍ ഇങ്ങനെ നീളുന്നു പട്ടിക. എന്നാല്‍ ഈ സംഭവങ്ങളുടെയെല്ലാം ഉത്തരവാദിത്വം ഡി.എച്ച്.ആര്‍.എം ന്റെ മേല്‍ കെട്ടിവെച്ച് പൊതുജനങ്ങളള്‍ക്ക് സംശയം ജനിപ്പിക്കുന്ന ഊഹാപോഹങ്ങള്‍ ഇടതു സര്‍ക്കാരും സംഘപരിവാരവും പ്രചരിപ്പിക്കുന്നതല്ലാതെ യാതൊരു തെളിവും നിരത്താന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ഡി.എച്ച്.ആര്‍.എം ചെയര്‍മാന്‍ വി.വി.ശെല്‍വരാജ് പറയുകയുണ്ടായി. ഡി.എച്ച്.ആര്‍.എം ന് എതിരെ ആരോപിക്കപ്പെട്ട എല്ലാ കേസുകളും സി.ബി.ഐ യ്ക്കു വിടുക, കൊലചെയ്യപ്പെട്ട ശിവപ്രസാദിന്റെ കുടുംബത്തിന് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്ന ആഗ്രഹമുണ്ടെങ്കില്‍ ഡി.എച്ച്.ആര്‍.എം അവരോടൊപ്പം മുന്‍പന്തിയിലുണ്ടാകും. നിരപരാധിയായ ഒരു മനുഷ്യനെ വധിച്ചതിന്റെ പേരില്‍ നിരപരാധികളെ കൂട്ടത്തോടെ കൊല്ലാക്കൊല ചെയ്ത് ജയിലിലടച്ചാല്‍ ശിവപ്രസാദിന്റെ ആത്മാവു പോലും  പൊറുക്കില്ല. പിന്നെന്തിന് സര്‍ക്കാരും പോലീസും സംഘപരിവാറും ദലിതു വേട്ടയ്ക്കിറങ്ങി. ദലിതുവേട്ടയ്ക്ക് പ്രചാരം നല്‍കാന്‍ മാധ്യമങ്ങള്‍ എന്തിനു ശ്രമിച്ചു.

(ശ്രീ.ബി.ആര്‍.പി ഭാസ്ക്കര്‍ പോലീസ് വേട്ടയ്ക്കു ശേഷമുള്ള പ്രതിഷേധയോഗത്തില്‍ സംസാരിക്കുന്നു.)

ദലിതര്‍ സംഘടിച്ചു വിമോചിക്കാന്‍ ശ്രമിച്ചാല്‍ അതിനെ അടിച്ചമര്‍ത്തുന്ന ജാതിനീതിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജനാധിപത്യ വ്യവസ്ഥിതി സ്ഥാപിക്കപ്പെട്ടിട്ടും അതില്‍ മാറ്റമുണ്ടായിട്ടില്ല. മാര്‍ക്സിസ്റ്റ് മുഖംമൂടിയണിഞ്ഞ്  ഭരണകൂടഭീകരത ദലിത് വംശഹത്യയക്ക് സര്‍വ സന്നാഹവുമായി മുന്നിട്ടിറങ്ങാന്‍ ദലിതര്‍ എന്തു തെറ്റാണ് ചെയ്തത് ? ദുര്‍ഗന്ധം വമിക്കുന്ന കോളനികളില്‍ ദുരിതജീവിതമകറ്റാന്‍ ഡി.എച്ച്.ആര്‍ .എം പ്രവര്‍ത്തിച്ചതു കൊണ്ടാണോ ?
രാഷ്ട്രീയപ്പാര്‍ട്ടിക്കാരുടെ ചൂഷണത്തില്‍നിന്നും അവരെ മോചിപ്പിച്ചത് കൊണ്ടാണോ ? ജനാധിപത്യമൂല്യം പഠിപ്പിച്ചതു കൊണ്ടോ ? മദ്യമയക്കുമരുന്ന് ലോബികളില്‍ നിന്നും ഈ ജനതയെ രക്ഷിച്ചതു കൊണ്ടാണോ ? അന്ധവിശ്വാസത്തില്‍ നിന്നും ശാസ്ത്രബോധത്തിലേയ്ക്ക് ദലിതരെ നയിച്ചതു കൊണ്ടാണോ ? എന്തേ ദലിതര്‍ക്ക് സ്വന്തം കുടുംബത്തില്‍ സ്വസ്ഥതയും അയല്‍ക്കാരുമായി സൌഹൃദവും പാടില്ലെന്നുണ്ടോ ? കോളനിവാസികള്‍ കലഹക്കാരും ക്രിമിനലുകളുമായി ജനാധിപത്യ ചൂഷകരുടെ തടവറയില്‍ എക്കാലവും കഴിയണമെന്നാണോ ? അത് ജാതിവാദികളുടെ ആഗ്രഹമായിരിക്കാം.
ജനാധിപത്യവ്യവസ്ഥയില്‍ കേരളത്തിലെ ദലിതര്‍ പാലിക്കപ്പെടണമെന്നില്ല. നാരായണഗുരുവും പണ്ഡിറ്റ് കറുപ്പനും അയ്യന്‍കാളിയും സഹോദരന്‍ അയ്യപ്പനും പൊയ്കയില്‍ അപ്പച്ചനും കടന്നുപോയ മണ്ണാണിവിടം. ഇവിടെ ദലിതരുടെ മേല്‍ സംഘപരിവാറിന്റെ രണ്‍വീര്‍സേന  നടമാടിയ താണ്ഡവത്തിന് ചുക്കാന്‍ പിടിക്കുന്ന ഇടതു സര്‍ക്കാരിന് ചുട്ട മറുപടി കൊടുക്കാന്‍ സംഘടനകള്‍ക്കും പാര്‍ട്ടികള്‍ക്കും അതീതമായി ദലിതര്‍ ഉണര്‍ന്നിരിക്കുന്നു. കേരളത്തില്‍ വര്‍ഗീയതയുടെ വിദ്വേഷങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച ഭരണവര്‍ഗത്തിന്റെയും മാധ്യമവര്‍ഗത്തിന്റെയും കള്ള പ്രചരണങ്ങള്‍ പൊളിച്ചെഴുതി സത്യം അറിയിക്കാന്‍ കേരളത്തിലെ ജനാധിപത്യ വിശ്വാസികളോടൊപ്പം ‘സ്വതന്ത്ര നാട്ടുവിശേഷം’ ആഴ്ചപ്പതിപ്പും എത്തുചേരുന്നു.           (സ്വതന്ത്ര നാട്ടുവിശേഷം)

ഗാന്ധി ഒരു മഹാത്മാവാണോ ? (DHRM-വോയിസ്-2)

വര്‍ക്കലയില്‍  ശിവദാസെന്ന നിരപരാധിയായ മനുഷ്യനെ, ഡി.എച്ച്.ആര്‍.എം (ദളിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ്) പ്രവര്‍ത്തകര്‍ ജനങ്ങളില്‍ ഭീതിയുണര്‍ത്തി  ശ്രദ്ധയാകര്‍ഷിച്ച് അവരുടെ  സംഘടന വളര്‍ത്താന്‍ വേണ്ടി നിഷ്ഠൂരമായി കൊല ചെയ്തുവെന്ന വാര്‍ത്ത, ഭരണകൂടവും  പോലീസും മാധ്യമങ്ങളും ഭരണ-പ്രതിപക്ഷ ഭേദമെന്യേ എല്ലാ രാഷ്ട്രീയ കക്ഷികളും  ഒരുമിച്ച് ആവര്‍ത്തിച്ചപ്പോള്‍ അതിലൊരു അയുക്തികതയും തോന്നാതെ തൊണ്ടതൊടാതെ വിഴുങ്ങി  അംഗീകരിച്ചു കൊടുത്തവരാണ്  കേരളീയസമൂഹം. ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ ആദിവാസികളും ദലിതരും അതിജീവനത്തിനായി ഭീകരതയിലേയ്ക്ക് തിരിഞ്ഞിരിക്കുന്നുവെന്ന പശ്ചാത്തലത്തില്‍, കേരളത്തിലെ ദലിതരെ അതേ ആരോപണങ്ങളുന്നയിച്ച് അമര്‍ച്ച ചെയ്യുകയായിരുന്നു ഭരണകൂടമെന്ന് അതേക്കുറിച്ച് അന്വേഷിച്ച  ബി.ആര്‍.പി ഭാസ്ക്കറുള്‍പ്പെടെയുള്ള  മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. സ്വന്തം സമുദായാംഗങ്ങളെ മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും രാഷ്ട്രീയ കക്ഷികളുടെ മൃഗീയചൂഷണത്തില്‍ നിന്നും രക്ഷിക്കാനും അവരില്‍ അവകാശബോധം ഉണര്‍ത്താനും കൊലപാതകക്കേസിലെ തങ്ങളുടെ നിരപരാധിത്വം പൊതുസമൂഹത്തോട് വിളിച്ചു പറയാനുമായി  അവര്‍ ‘നാട്ടുവിശേഷം’ എന്ന പേരില്‍ ഒരു മുഖപത്രം പ്രസിദ്ധീകരിച്ചിരുന്നു. ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തകര്‍ ടി വാരിക പ്രചരിപ്പിക്കാനും വിതരണം ചെയ്യാനും ശ്രമിച്ചപ്പോള്‍ ഭീകരവാദം പ്രചരിപ്പിക്കാനനുവദിക്കില്ല എന്നു പറഞ്ഞുകൊണ്ട് അവരെ പോലീസ് വീണ്ടും മര്‍ദ്ദിക്കുകയും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആകെ മൂന്നു ലക്കങ്ങളോടെ മുടങ്ങിപ്പോയ നാട്ടുവിശേഷ‘ത്തില്‍ വന്ന ചില ലേഖനങ്ങള്‍ പല ഭാഗങ്ങളായി ഇവിടെ പ്രസിദ്ധീകരിക്കുകയാണ്.(ഇത് രണ്ടാമത്തെ ലേഖനം, ഒന്നാമത്തേത് ഇവിടെ)

ഗാന്ധി ഒരു മഹാത്മാവാണോ ? ഡോ.അംബേദ്കര്‍ പറയുന്നു.

ഗാന്ധി ഒരു മഹാത്മാവാണോ ? ഈ ചോദ്യം പലപ്പോഴും പലയാളുകളും ഡോ.അംബേദ്കറോട് ചോദിക്കാറുണ്ടായിരുന്നു. അദ്ദേഹത്തെ ഏറ്റവും വെറുപ്പിക്കുന്ന ചോദ്യമായിരുന്നു ഇത്. ഈ ചോദ്യത്തിന് ഉത്തരം കിട്ടാതെ അടങ്ങുകയില്ലെന്ന് ‘ചിത്രാ’ യെന്ന മറാഠി മാസികയുടെ പത്രാധിപര്‍ ശഠിച്ചപ്പോള്‍ അദ്ദേഹത്തിനു മറുപടിയായി ഡോ.അംബേദ്കര്‍ എഴുതിയ ലേഖനമാണിത്.

പൊതുവെ പറഞ്ഞാല്‍ ഒരു സാധാരണഹിന്ദു  മഹാത്മായി അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, പ്രത്യേക തരത്തിലുള്ള ഒരു വേഷവും അസാധാരണമായ ചില സ്വഭാവ വിക്രിയകളും ഒരു വിശ്വാസ പ്രമാണവും അയാള്‍ക്കുണ്ടായിരിക്കണം. ഈ മൂന്നു കാര്യങ്ങളും ഒരു മഹാത്മാവാകാനുള്ള യോഗ്യതകളാണെങ്കില്‍, വിദ്യാവിഹീനരും അജ്ഞാനികളുമായ സാധാരണ ഹിന്ദുക്കളുടെ കണ്ണില്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു മഹാത്മാവാണ്.
 

വികൃതവും പ്രാക‍തവുമായ വേഷം ധരിച്ചു കൊണ്ട് നടക്കുന്ന ഏതൊരാള്‍ക്കും ഇന്ത്യയില്‍ വളരെ വേഗത്തില്‍ ഒരു മഹാത്മാവാകാന്‍ കഴിയും. സാധാരണ രീതിയില്‍ വസ്ത്രം ധരിച്ച് സാധാരണ ജീവിതം നയിക്കുന്ന ഒരാള്‍ മഹത്തായ കാര്യങ്ങള്‍ ചെയ്താലും അയാളെ  ആരും ഇവിടെ നോക്കുക പോലും ചെയ്യില്ല. എന്നാല്‍ താടിയും മുടിയും വളര്‍ത്തി അസാധരണ രീതിയില്‍ പെരുമാറുകയോ വസ്ത്രവിഹീനനായി  അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്ന് പിച്ചും പേയും പറയുകയോ, ആകാശത്തേക്കു നോക്കി തൊഴുകയോ, ഓടയില്‍ നിന്ന് വെള്ളം മുക്കി കുടിക്കുകയോ ചെയ്താല്‍ ജനങ്ങള്‍ അയാളുടെ കാല്‍ക്കല്‍  വീണ് വണങ്ങാന്‍ തുടങ്ങും. അജ്ഞാനത്തിലും അന്ധവിശ്വാസത്തിലും കഴിഞ്ഞു കൂടുന്ന സാധാരണക്കാര്‍ക്ക് ഗാന്ധിയുടെ ഉപദേശങ്ങള്‍ നന്നായി തോന്നും. സത്യത്തിനുവേണ്ടി ദൈവത്തെയും ദൈവത്തിനു വേണ്ടി സത്യത്തെയും താന്‍ ആരായുകയാണെന്ന ഗാന്ധിയന്‍ പ്രഖ്യാപനത്തില്‍ ഭ്രമിച്ച് ആളുകള്‍ അദ്ദേഹത്തെ  പിന്തുടരുന്നു.
 

സത്യവും അഹിംസയും മഹത്തായ തത്വങ്ങളാണെന്നും അവയാണ് തന്റെ ജീവിതാദര്‍ശങ്ങളെന്നും ഗാന്ധി പറഞ്ഞു. പക്ഷേ, ഈ ആദര്‍ശങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ലോകത്തിനു പ്രദാനം ചെയ്തത് ശ്രീബുദ്ധനായിരുന്നു. മനുഷ്യര്‍ക്ക് ലഭിക്കുന്ന പ്രയോജനത്തെ ആസ്പദമാക്കി വേണം ഒരാദര്‍ശത്തിന്റെ മൂല്യം വിലയിരുത്തേണ്ടത്. ഈ തത്വങ്ങളെ ജീവിതാദര്‍ശങ്ങളായി അംഗീകരിക്കപ്പെട്ടുവെന്ന് അവകാശപ്പെട്ട ഗാന്ധിക്ക് അവയുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും പൊതുവായ നന്മയോ സാംസ്കാരിക ബോധമോ ജനങ്ങള്‍ക്കു നേടിക്കൊടുക്കുവാന്‍ കഴിഞ്ഞോ ? ജീവിതകാലം മുഴുവന്‍ ദൈവാന്വേഷണവും സത്യാന്വേഷണവും നടത്തിയ ഗാന്ധിക്ക് ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വല്ല പ്രശ്നങ്ങള്‍ക്കും പോംവഴി കണ്ടുപിടിക്കാന്‍ കഴിഞ്ഞോ ?
 

ഞാന്‍ വളരെ സൂഷ്മമായി ഗാന്ധിയുടെ സ്വഭാവം മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ആത്മാര്‍ത്ഥതയേക്കാള്‍ കൂടുതല്‍ കാപട്യമാണ് അദ്ദേഹത്തില്‍ എനിക്കു കാണാന്‍ കഴിയുന്നത്. എനിക്ക് ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളെയും പ്രസ്താവനകളെയും ഒരു കള്ളനാണയത്തോടുപമിക്കാന്‍ മാത്രമേ കഴിയുന്നുള്ളു. ഗാന്ധിയുടെ വിനയം വെറുമൊരു പുറംപൂച്ച് മാത്രമാണ്. സ്വതസിദ്ധമായ കൌശലവും തന്ത്രവുമാണ് ഗാന്ധിയെ പ്രസ്ഥാനങ്ങളുടെ മുന്‍പന്തിയിലെത്തിച്ചത്.
 

തന്റെ നൈസര്‍ഗികമായ ആത്മാര്‍ത്ഥതയിലും സല്‍സ്വഭാവത്തിലും കഴിവിലും പൂര്‍ണമായി വിശ്വാസമുള്ള ഒരാള്‍ക്കു മാത്രമേ മഹാനാകാന്‍ കഴിയുന്നുള്ളു. അങ്ങനെയുള്ള ഒരാള്‍ക്ക് ഒരു കഠാര തന്റെ തുണിക്കുള്ളില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ല.


നെപ്പോളിയന്‍ തന്റെ ശത്രുക്കളെ മുന്‍നിരയില്‍ നിന്നു മാത്രമേ എതിര്‍ത്തിട്ടുള്ളു. ചതിയിലും വഞ്ചനയിലും ഒരു കാലത്തും അദ്ദേഹം വിശ്വസിച്ചിരുന്നില്ല. കുതികാലുവെട്ടും മുതുകില്‍ കുത്തും അദ്ദേഹം നടത്തിയിരുന്നില്ല. ദുര്‍ബലന്റെയും ഭീരുവിന്റെ ആയുധങ്ങളാണ് ചതിവും വഞ്ചനയും. ഗാന്ധി എല്ലായ്പ്പോഴും ആ ആയുധങ്ങളാണ് ഉപയോഗിച്ചിരുന്നത്. താന്‍ ഗോഖലയുടെ വളരെ വിശ്വസ്തനായ ഒരു ശിഷ്യനാണെന്ന് വളരെക്കാലം അവകാശപ്പെട്ടു. അതിനുശേഷം തിലകനെ പുകഴ്ത്താന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞ് തിലകനെ വെറുത്തു. ഇതെല്ലാം എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. തിലകന്റെ പേര് ഉപയോഗിച്ചില്ലെങ്കില്‍ സ്വരാജ്യ ഫണ്ടിലേക്കു ഒരു കോടി രൂപ പിരിക്കാന്‍ കഴിയില്ലെന്ന് ഗാന്ധിക്കറിയാമായിരുന്നതു കൊണ്ടാണ് ആ ഫണ്ടിന് ‘തിലക് ഫണ്ട് ‘ എന്ന പേരു കൊടുത്തത്.
 

ക്രിസ്തുമതത്തിന്റെ ജന്മശത്രുവായിരുന്നു ഗാന്ധി. പക്ഷേ പ്രതിസന്ധി അഭിമുഖീകരിക്കുന്ന സന്ദര്‍ഭങ്ങളില്‍ പാശ്ചാത്യരെ പ്രീണിപ്പിക്കാന്‍ വേണ്ടി എപ്പോഴും ബൈബിളില്‍ നിന്നും വാക്യങ്ങള്‍ ഗാന്ധി ഉദ്ധരിക്കാറുണ്ട്.
 

ഗാന്ധിയുടെ ശരിയായ സ്വഭാവം എന്തായിരുന്നുവെന്ന് തെളിയിക്കാനാന്‍ വേണ്ടി രണ്ടു ഉദാഹരണങ്ങള്‍ എനിക്കിവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു.

പട്ടികജാതിക്കാരുടെ പ്രതിനിധികളായി  അവരുടെ നേതാക്കന്മാരെ ബ്രിട്ടീഷ് ഗവണ്മെന്റ്  വട്ടമേശസമ്മേളനത്തില്‍ ക്ഷണിച്ചിരുന്നു. അവരുടെ അവകാശങ്ങള്‍ക്കെതിരായി താന്‍ ഒരിക്കലും നില്‍ക്കുകയില്ലെന്ന്  ഗാന്ധി പരസ്യമായി പ്രഖ്യാപിച്ചു. പക്ഷേ അവരുടെ ന്യായമായ അവകാശങ്ങള്‍ അവരുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ അവതരിച്ചപ്പോള്‍ ഗാന്ധി തന്റെ വാഗ്ദാനം മറന്ന് അവയെ ശക്തമായി എതിര്‍ത്തു. ഈ പ്രവര്‍ത്തി പട്ടികജാതിക്കാരുടെ നേരെ ഗാന്ധി കാണിച്ച വിശവാസ വഞ്ചനയാണ്. കൂടാതെ മുസ്ലീം സമുദായത്തിന്റെ പ്രതിനിധികളെ  ഗാന്ധി രഹസ്യമായി സമീപിച്ച് അവര്‍ പട്ടികജാതിക്കാരുടെ അവകാശങ്ങള്‍ക്കെതിരായ ഒരു നിലപാട് സമ്മേളനത്തില്‍ കൈക്കൊള്ളുകയാണെങ്കില്‍ അവരുടെ (മുസ്ലീങ്ങളുടെ ) പതിനാല് ആവശ്യങ്ങളെയും താന്‍ പിന്താങ്ങുമെന്ന് ഗാന്ധി അവര്‍ക്ക് ഉറപ്പു നല്‍കി. ഒരു പടുകള്ളന്‍ പോലും ഇപ്രകാരം ചെയ്യാന്‍ ധൈര്യപ്പെടുകയില്ലായിരുന്നു. പക്ഷേ ഗാന്ധി അത് ചെയ്തു. ഗാന്ധിയന്‍ വഞ്ചനകളുടെ ഒരു ഉദാഹരണം മാത്രമാണിത്.

നെഹ്രു കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചക്കു വേണ്ടി കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ അവതരിപ്പിച്ചു. മുസ്ലീങ്ങളുടെ ന്യായമായ അവകാശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഭേദഗതി ഈ റിപ്പോര്‍ട്ടില്‍ വരുത്തണമെന്ന ജിന്നയുടെ ആവശ്യമനുസരിച്ചാണ് ഈ ഭേദഗതി സമ്മേളനത്തില്‍ അവതരിപ്പിച്ചത്. ഇതിനെ ശക്തമായി എതിര്‍ക്കാന്‍ ഗാന്ധി ജയക്കറെ രഹസ്യമായി  പ്രേരിപ്പിച്ചു. ജയക്കറും കൂട്ടരും ചേര്‍ന്ന് അതിനെ നഖശിഖാന്തം എതിര്‍ത്തു. മോട്ടിലാല്‍ നെഹ്രു മുസ്ലീങ്ങളുടെ എല്ലാ അവകാശങ്ങളും അവര്‍ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ അനുവദിച്ചു കൊടുത്തുവെന്നും അവയില്‍ കൂടുതലായി ഒന്നും തന്നെ ഇനിയും അനുവദിച്ചു കൊടുക്കാന്‍ പാടില്ലെന്നുമായിരുന്നു ഗാന്ധിയുടെ നിലപാട്. ഇത് വെളിയില്‍ പറയാതെ ജയക്കറേയും കൂട്ടരേയും ഇളക്കിവിടുകയാണ് ഗാന്ധി ചെയ്തത്. ഈ രഹസ്യം സമ്മേളനത്തില്‍ പങ്കുകൊണ്ടിരുന്ന എല്ലാ പ്രമുഖ നേതാക്കന്മാര്‍ക്കും അറിയാമായിരുന്നു.

പണ്ഡിറ്റ് മോട്ടിലാല്‍ നെഹ്രുവിനെ അപമാനിക്കാന്‍ കൂടിയാണ് ഈ ഭേദഗതിയെ ഗാന്ധി എതിര്‍ത്തത്. ഹിന്ദു-മുസ്ലീം ശത്രുതക്കുള്ള പ്രധാന കാരണം ഗാന്ധിയുടെ ഇത്തരത്തിലുള്ള വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളാണ്. പട്ടികജാതിക്കാരുടെയും മുസ്ലീങ്ങളുടെയും ഉറ്റ ബന്ധുവാണെന്നും അവരുടെ എല്ലാത്തരത്തിലുമുള്ള നന്മക്കും വേണ്ടി അടിയുറച്ചു നില്‍ക്കുന്ന ഒരനുഭാവിയാണെന്നും പ്രഖ്യാപിച്ചു നടന്ന ഗാന്ധി തന്നെയാണ് തക്കസമയത്ത് യാതൊരു മടിയുമില്ലാതെ അവരെ വഞ്ചിച്ചത്. ഇത് വളരെ വേദനിപ്പിച്ച ഒരു കാര്യമാണ്. ഗാന്ധിയുടെ ഇത്തരം ചതിവുകളെ വെളിപ്പെടുത്തുവാന്‍ ഉതകുന്ന ഒരാപ്തവാക്യമുണ്ട്. (ഭഗവല്‍ മെ ചുരി മൂവ് മെ റാം റാം) “കക്ഷത്ത് കഠാരയും ചുണ്ടില്‍ രാമനാമവും”. അങ്ങനെയുള്ള ഒരാളെ മഹാത്മാവെന്ന് വിളിക്കാന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു മഹാത്മാവാണ്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അയാള്‍ വെറുമൊരു മോഹന്‍ദാസ് കരംചന്ദ് ഗാന്ധി മാത്രമാണ്. “ചിത്ര”യുടെ പത്രാധിപര്‍ ഇത്രയും കൊണ്ട് തൃപ്തിപ്പെടുമെന്ന് ഞാന്‍ കരുതുന്നു.

(അവലംബം:- ഗാന്ധിസം അധഃസ്ഥിതന്റെ അടിമച്ചങ്ങലറ്റി.കെ. നാരായണന്‍)

ഞങ്ങളിലെ ബോംബേറുകാര്‍

ഹിന്ദുക്കള്‍ മെരുക്കമുള്ളവരും  സമാധാന പ്രേമികളും ഹിംസാ വിരോധികളുമാണ്. നാനാത്വത്തില്‍ ഏകത്വത്തിന്റെ രാജ്യമാണ് ഇന്ത്യ. എല്ലാറ്റിനുമുപരി മഹാത്മാഗാന്ധിക്ക് ജന്മം നല്‍കിയ രാജ്യമാണിത്. ഭീകരവാദികള്‍ എല്ലായ്പ്പോഴും മുസ്ലീങ്ങളാണ്. അങ്ങനെയെങ്കില്‍, മാവോയിസ്റ്റുകളെന്നു വിളിക്കപ്പെടുന്ന ഭീകരവാദികളെക്കുറിച്ച് എന്തു  പറയുന്നു? ഓ…. അവര്‍ ആദിവാസികളാണ്; കമ്യൂണിസ്റ്റുകളാണ് അവരുടെ നേതാക്കന്മാര്‍ . അവര്‍ യഥാര്‍ഥ ഹിന്ദുക്കളല്ല! 

 (2000-ല്‍ അയോദ്ധ്യാ ക്യാമ്പില്‍ ബജ്റംഗദള്‍ കുഞ്ഞ് ഭീകരര്‍ക്ക് ട്രയിനിംഗ് കൊടുക്കുന്നു)

                    (ഭീകരച്ചി-പ്രജ്ഞാസിംഗ് ടാക്കൂര്‍)

       (ഭീകരര്‍  മേജര്‍ ഉപാദ്ധ്യായയും സ്വാമി അമൃതാനന്ദ് മഹാരാജും)
യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയുന്നതില്‍ നിന്നും നമ്മെ തടയുന്ന ആവര്‍ത്തന വിരസങ്ങളായ ഇത്തരം ഭാഷണങ്ങള്‍ നിത്യവും കേട്ടുകൊണ്ടാണ് നാം ജീവിക്കുന്നത്. ‘ഹൈന്ദവ ഭീകരത‘ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു പ്രതിഭാസം ഇവിടെ തീര്‍ച്ചയായും നിലനില്‍ക്കുന്നുണ്ട്. തൃശ്ശൂലവും കൈയ്യിലേന്തി ഭാരതമാതാവിനു വേണ്ടി കഠോര മുദ്രാവാക്യങ്ങളും വിളിച്ച് ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രതികാരനീതി നടപ്പാക്കുമെന്നു അലറിവിളിക്കുന്ന ആളുകള്‍, ഭ്രാന്തമായ ആശയങ്ങള്‍ കൊണ്ടു നടക്കുന്ന  നിലതെറ്റിയ മനോരോഗികളല്ല. ഏറിവരുന്ന അന്വേഷണങ്ങള്‍ വെളിപ്പെടുത്തുന്നത് അവര്‍, മുസ്ലീങ്ങള്‍ കുറ്റാരോപിതരാകാന്‍ സാധ്യതയുള്ള ഇടങ്ങളിലൊക്കെ ബോംബുകളുണ്ടാക്കി സ്ഥാപിക്കുന്നവരാണെന്ന യഥാര്‍ഥ്യമാണ് . എന്തിനാണവര്‍ ഇങ്ങനെ ചെയ്യുന്നത് ? ഒരു പക്ഷെ അവരുടെ ഇടുങ്ങിയ കാഴ്ചപ്പാടില്‍ ന്യുനപക്ഷങ്ങള്‍ക്കെതിരെ ജനങ്ങളെ ഒന്നിപ്പിക്കുന്ന ഏതു പ്രവൃത്തിയും നീതീകരിക്കപ്പെടുന്നുണ്ടായിരിക്കാം.

                        (ബഹു.ഭീകരന്‍ ദയാനന്ദ് പാണ്ഡെ)
ന്നിട്ടും നമ്മില്‍ മിക്കവരും വിശ്വസിക്കുന്നത് ഹിന്ദുഭീകരത എന്നൊന്ന് നിലനില്‍ക്കുന്നില്ല എന്നാണ്. കാരണം  അങ്ങനെയൊന്ന്  നാം കാണുന്നതേയില്ല. നമുക്കു കാണാന്‍ കഴിയാത്ത ഒന്നിനെ, നമുക്ക് അറിയാന്‍ പാടില്ലാത്ത ഒന്നിനെ നാം വിശ്വസിക്കുകയില്ല. അതുകൊണ്ടാണ് ഈ വിഷയത്തില്‍ നാം  ഗൂഢാലോചനാപരമായ നിശ്ശബ്ദത പുലര്‍ത്തുന്നത്.  ഹിന്ദുക്കള്‍ സമാധാനപ്രിയരും ആത്മീയ ജീവികളുമാണെന്ന മിത്ത് ഭൂരിപക്ഷം ഹിന്ദുക്കളും ഉള്‍ക്കൊള്ളുന്നതില്‍ നിന്നാണ് ഈ സങ്കല്‍പ്പം  പൊട്ടിവിരിയുന്നതെന്ന് ഗോള്‍വാക്കറെപ്പറ്റിയും ഹിന്ദുത്വത്തെക്കുറിച്ചും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള  ജ്യോതിര്‍മയ ശര്‍മ പറയുന്നു. “നിങ്ങള്‍ ഈ മിത്തില്‍ പങ്കുചേരുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഈ ഗൂഢാലോചനയിലും പങ്കുചേരുന്നു”വെന്നാണ് അദ്ദേഹം പറയുന്നത്. വാസ്തവത്തില്‍, ലശ്കറെ ത്വയിബായെപ്പോലുള്ള സംഘടനകള്‍ സ്പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദികളായ വഹാബി ഇസ്ലാമിസ്റ്റുകളെ മുഖ്യധാരാ മുസ്ലിങ്ങളില്‍ നിന്ന് വേര്‍തിരിക്കാന്‍ നമുക്കാവും. എന്നാല്‍, ഹിന്ദു ഭീകരവാദികള്‍ ഉദയം കൊള്ളുന്നതു തന്നെ സംഘ്പരിവാറില്‍ നിന്നാണ് – ശര്‍മ വാദിക്കുന്നു. അദ്ദേഹം പറയുന്നു,” ഒരേ പാരമ്പര്യ ത്തില്‍  നിന്നുമാണ്   ബീജേപ്പിയിലെ ജനപ്രതിനിധികളും ഭീകരവാദികളും വരു ന്നതെന്ന കാര്യം നമ്മെ ആഴത്തില്‍ ഉല്‍ക്കണ്ഠാകുലരാക്കേണ്ടതാണ് “.
(അഭിനവഭാരതെന്ന ഭീകരസംഘടനയിലെ-സുധീകര്‍ദ്വിവേദി നാണത്തോടെ)
രിത്രകാരനായ ദിലീപ് സിമിയോണ്‍ (Dilip Simeon) ഭൂതകാലത്തില്‍ നിന്നുള്ള ചില വസ്തുതകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടു പറയുന്നു,“ആര്‍.എസ്.എസ്സിന്റെ സ്വരൂപം അവഗണിക്കുന്നുവെങ്കില്‍ അത് നിങ്ങളുടെ കണ്ണുകളെ മൂടിക്കെട്ടുന്നതിനു തുല്യമാണ് “. 1948 ഫെബ്രുവരി 4 ന്,ആര്‍ എസ് എസ്സിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു കൊണ്ടുള്ള  ഇന്ത്യാ ഗവണ്‍മെന്റ് വിജ്ഞാപനം അദ്ദേഹം ഉദ്ധരിക്കുന്നു:-   “ജനങ്ങളോട്  തോക്കുകളും വെടിക്കോപ്പുകളും സംഘടിപ്പിച്ച്  ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനും പോലീസിനും പട്ടാളത്തിനും എതിരെ  കള്ളസാക്ഷ്യം പറയാനും  അതിശക്തമായി പ്രേരിപ്പിക്കുന്ന  ലഘുലേഖകള്‍ അതിലെ അംഗങ്ങള്‍ വിതരണം ചെയ്യുന്നതു കണ്ടുപിടിക്കപ്പെട്ടു. രഹസ്യങ്ങളുടെ മേലങ്കിയണിഞ്ഞു കൊണ്ടാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം  ചെയ്യുന്നത്…സംഘ്പരിവാറിന്റെ അക്രമാത്മക പ്രവര്‍ത്തനങ്ങള്‍ ധാരാളം ഇരകളെ സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലത്തേതും വിലപ്പെട്ടതുമായ ജീവന്‍ ഗാന്ധിജിയുടെ തന്നെയാണ്.” കൂടാതെ, സിമിയോണ്‍ ചോദിക്കുന്നു,”125 പേരുടെ മരണത്തി നിടയാക്കുകയും  ആയിരങ്ങളെ പരിക്കേല്‍പ്പിക്കുകയും അനേകരെ അഭയാര്‍ത്ഥി കളാക്കുകയും ചെയ്ത  പ്രവീണ്‍ തൊഗാഡിയയുടെ കാണ്ഡമാല്‍ യാത്ര, മാലേഗാവിലേയും അജ്മീറിലേയും സ്ഫോടനങ്ങളേക്കാള്‍ കുറഞ്ഞ  ഭീകരപ്രവര്‍ത്തനങ്ങളാണോ ?  തങ്ങളുടെ നിഷ്ഠൂര പ്രവര്‍ത്തനങ്ങളുമായി, നിയമത്തിനു പിടികൊടുക്കാതെ രക്ഷപ്പെടാന്‍ അവര്‍ക്കാവുന്നത് വരേണ്യരില്‍ ഒരു വിഭാഗത്തിന്റെ  അനുകമ്പ ലഭിക്കുന്നതിനാലാണ്”.

       (ആര്‍മിയിലുണ്ടായിരുന്ന ബഹു.ഭീകരന്‍ ശ്രീകാന്ത് പുരോഹിത്)  
മുഖ്യധാരാ സംഭാഷണങ്ങളില്‍ വി.എച്ച്.പിയും ശിവസേനയും ആര്‍. എസ്. എസ്സും മറ്റും യുക്തിസഹമാക്കപ്പെടുന്നതും സ്വീകരിക്കപ്പെടുന്നതും എന്തുകൊണ്ടാണ്? അങ്ങേയറ്റം വന്നാല്‍ വല്ല പിരിവെട്ടുകളോ മറ്റോ ആയി അവരെ  നിസ്സാരവത്കരിക്കും.  മധ്യവര്‍ഗ സന്ദിഗ്ധതയില്‍ നിന്നും വരുന്നതാണ് ഈ മനോഭാവമെന്നാണ് മഹാരാഷ്ട്രയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കുമാര്‍ കേട്കര്‍ പറയുന്നത്.  “ഇക്കഴിഞ്ഞ 20 വര്‍ഷത്തിനകമാണ് ഹൈന്ദവ-ഷോവനിസം ഉപരിതല ത്തിലേക്കുയര്‍ന്നു വന്നത് .  ധാരാളമാളുകള്‍ നിശ്ശബ്ദമായി അതിനെ പിന്താങ്ങുന്നു ണ്ട്. മീഡിയ,ഉന്നതവിദ്യാഭ്യാസ രംഗം ,നിയമം,ജുഡീഷ്യറി  തുടങ്ങിയ മേഖല കളില്‍ ഉള്ള ഉന്നതരായ പ്രൊഫഷനലുകളാണ് ഇത്തരം മനോഭാവം വെച്ചു പുലര്‍ത്തുന്നത് “. മഹാരാഷ്ട്രാ മുന്‍ പൊലീസ് ഐ. ജി. യും ‘കര്‍ക്കരെയെ കൊന്നതാര് ?’ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവുമായ എസ്. എം. മുശ്രിഫ്  ഇതിനെ ‘ബ്രാഹ്മണിസ്റ്റ് ‘ പ്രചാരണമെന്നു വിളിക്കുന്നു . “മുഖ്യധാരാ മാധ്യമങ്ങളും പോലീസും ഗവണ്‍മെന്റുമെല്ലാം ഇവരുടെ പ്രചാരണത്തിന്റെ ഇരകളാണ്.  ഞാനവരെ ബോധപൂര്‍വം തന്നെ ഹിന്ദുക്കളെന്നു വിളിക്കുന്നില്ല. ഹൈന്ദവ ഭീകരതയുടെ ഈ കേസുകളെല്ലാത്തിന്റെയും അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും ബ്രാഹ്മണിസ്റ്റു കള്‍ നിയന്ത്രിക്കുന്ന ഐ ബി യുടെ  ഇടപെടലുണ്ടായിരുന്നു”.
 

സ്പഷ്ടമായും ഈ വിഷയത്തില്‍ ശക്തമായ വീക്ഷണങ്ങള്‍ നിലവിലുണ്ട്.  പാക്കിസ്ഥാന്റെ രക്ഷാകര്‍തൃത്വത്തിലുള്ള ലശ്കറെ ത്വയിബ പോലുള്ള ഇസ്ലാമിസ്റ്റ് സംഘടനകളില്‍ നിന്നുള്ള പോലെ വലിയ ഭീഷണി, ഹൈന്ദവ തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്ന് ഇന്ത്യ അഭിമുഖീകരിക്കുന്നില്ലെങ്കിലും അവയെ കൂടുതല്‍ ഗൌരവമായി  കൈകാര്യം ചെയ്യേണ്ടതാണെന്നാണ് ചരിത്രകാരനായ ക്രിസ്റ്റോ ഫ് ജാഫ്രിലെറ്റ്(Christophe Jaffrelot) പറയുന്നത് . ഇതിന് മൂന്നു കാരണങ്ങളെങ്കിലും അദ്ദേഹം നിരത്തുന്നുണ്ട്: “ഒന്നാമതായി അവര്‍ ,മുസ്ലിങ്ങള്‍ക്കെതി രെയുള്ള(മഹാത്മാ ഗാന്ധിക്കും എതിരെയുള്ള) ഭീകരാക്രമണം, ന്യായമായ പ്രവര്‍ത്തനരീതിയാണെന്ന കാഴ്ചപ്പാടുള്ള  സവര്‍ക്കറുടെയും ഗോഡ്സേയുടെയും പിന്തിരിപ്പന്‍  യാഥാസ്ഥിതിക പാരമ്പര്യത്തില്‍ പെടുന്നവരാണ്. ഈ ചിന്താപദ്ധതി എക്കാലവും ഹൈന്ദവ ദേശീയ പ്രസ്ഥാനത്തിന്റെ അരികുപറ്റി നില്‍പ്പു ണ്ടായിരുന്നു.  വിഭജനകാലം,  9/11-നു ശേഷം ഇന്ത്യയിലുണ്ടായ ഇസ്ലാമിക ആക്രമണ പരമ്പരകളുടെ സമയം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലാണ് അവ വീണ്ടും ഉയര്‍ന്നു വരുന്നത്. ഏറ്റവും പ്രാധാനപ്പെട്ട കാര്യം, ഈ ദിശയില്‍ നീങ്ങുവാനുള്ള സംഘ്പരിവാറിന്റെ പ്രവണത, മെക്കാ മസ്ജിദ് അക്രമണം (ഹൈദരാബാദ്), അജ്മീര്‍ ഫോടനം തുടങ്ങിയവയിലെ ആര്‍.എസ്.എസ് അംഗങ്ങളുടെ പങ്കാളിത്തത്തിലൂടെയും ബജ് രംഗദളിന്റെ തന്ത്രങ്ങളിലൂടെയും സ്പഷ്ടമാകു ന്നുണ്ട് എന്നതാണ്.  രണ്ടാമതായി, ‘അഭിനവ് ഭാരത് ‘പോലുള്ള സംഘടനകള്‍ തീരെ ചെറുതാണെങ്കിലും രമേഷ് ഉപാധ്യായയും ലഫ്.കേണല്‍ പുരോഹിതും ഉള്‍പ്പെടെയുള്ള,  സര്‍വീസിലുള്ളവരും റിട്ടയര്‍ ചെയ്തവരും ആയ പട്ടാള ഉദ്യോഗ സ്ഥന്മാരാണ് അവ ആരംഭിച്ചിട്ടുള്ളത് എന്നതാണ്. നേരത്തെ തന്നെ ഡസന്‍ കണക്കിന്  മുന്‍പട്ടാള ഉദ്യോഗസ്ഥരെയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയും  ആകര്‍ഷിക്കാന്‍  ബി.ജെ.പിക്കും വി.എച്ച്. പ്പിക്കും കഴിഞ്ഞതിനു ശേഷമാണ് ഈ മുന്നേറ്റം സാദ്ധ്യമായത്.  പട്ടാള ഉദ്യോഗസ്ഥരുടെ  രാഷ്ട്രീയമുക്തത ഇന്ത്യക്ക് സ്വയം അഭിമാനിക്കാവുന്ന കാര്യമാണെങ്കിലും വര്‍ഗീയ ആശയങ്ങളും ശക്തികളും അതില്‍ നുഴഞ്ഞു കയറുന്നത്  ഭയാനകമായ കാര്യമാണ് “.
ങ്ങളുടെ അണികള്‍ ചോദ്യം ചെയ്യപ്പെടുകയും അന്വേഷണ വിധേയ മാക്കപ്പെടുകയും ചെയ്തതോടെ  ഭയാശങ്കരായ ബി.ജെ.പിയും ആര്‍.എസ്. എസ്സും ഇപ്പോള്‍ ‘ഭീകരതക്ക് മതമില്ല’ എന്നു പറയുന്നത് ഏതായാലും രസകരം തന്നെ! ബി.ജെ.പി വക്താവ് പ്രകാശ് ജാവേദേക്കര്‍ ഔട് ലുക്കിനോട് പറഞ്ഞു: ” കുറച്ചു പേര്‍ ഭീകരവാദികളാണെന്ന ഒറ്റക്കാരണത്താല്‍ എല്ലാ മുസ്ലിങ്ങളെയും കുറ്റപ്പെ ടുത്താന്‍ നമുക്കാവില്ല. നിങ്ങള്‍ മുസ്ലിം ഭീകരവാദികളെന്നു പറയുന്നില്ല, പിന്നെന്തിനു ഹിന്ദുഭീകരരെന്നു പറയണം? ഭീകരവാദത്തോടുള്ള നിങ്ങളുടെ വര്‍ഗീയ സമീപനത്തെ ഞങ്ങള്‍ അധിക്ഷേപിക്കുന്നു”. ജനങ്ങളെ ചോദ്യം ചെയ്യാനും അന്വേഷണം നടത്താനുമുള്ള എല്ലാ അവകാശങ്ങളും പോലീസിനുണ്ടെന്നാണ് ബി.ജെ.പി  ദേശീയ എക്സിക്യൂട്ടീവ് അംഗവും ‘ഓര്‍ഗനൈസര്‍’ എന്ന ആര്‍.എസ്.എസ് മുഖപത്രത്തിന്റെ മുന്‍ പത്രാധിപരുമായ ശേഷാദ്രി ചാരി പറയുന്നത്. പോലീസിന്  ജനങ്ങളെ ചോദ്യം ചെയ്യാനും അന്വേഷണം നടത്താനുമുള്ള എല്ലാ അവകാശളുമുണ്ടെന്നാണ്. “എന്നാല്‍ ഭരണയന്ത്രം ഉപയോഗിക്കുന്നതും ഹിന്ദുഭീകരവാദം എന്ന ആശയത്തിന് ജീവന്‍ കൊടു ക്കാന്‍ വാര്‍ത്തകള്‍ പടച്ചുവിടുന്നതും പ്രതിഷേധാര്‍ഹമാണ്. ഇസ്ലാമിക വിശ്വാസികളായ ആളുകള്‍ക്കു  സവിശേഷമായ ഒന്നല്ല ഭീകരത എന്നു പറയാന്‍  ചില കോണുകളില്‍ നിന്നുള്ള സമ്മര്‍ദമുണ്ടു് സര്‍ക്കാറിനു്. “മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ഹിന്ദുക്കള്‍ക്ക് ഭീരകരവാദികളാവാനാവില്ല; ആരെങ്കിലും അവരങ്ങനെയാണെന്നു പറയുന്നുണ്ടെങ്കില്‍ അത് ഇസ്ലാമിക ഭീകരവാദികള്‍ക്കു വേണ്ടി പണിയെടുക്കുന്നവരുടെ സമ്മര്‍ദം കൊണ്ടു മാത്രമായിരിക്കും !
    

ഹിന്ദു ഭീകരവാദത്തെക്കുറിച്ചുള്ള പ്രശ്നങ്ങള്‍ ഗവണ്‍മെന്റിനോട് നിരന്തരം ഉന്നയിക്കുന്നവരില്‍ ഒരാളാണ് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി  ദിഗ് വിജയ് സിങ് . അദ്ദേഹം ഔട്ട് ലുക്കിനോട് പറഞ്ഞു: ” ഹിന്ദു മൌലിക വാദികളും ഇസ്ലാം മൌലികവാദികളും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന്  ഞാന്‍  ദീര്‍ഘകാലമായി പറയുന്നുണ്ട്. ബാബറി മസ്ജിദിന്റെ തകര്‍ക്കലോടെയാണ് ഭീകര പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചത്. ഇത് മറുരീതിയില്‍ ഒരു വിഭാഗം ഹിന്ദുക്കളെ മൌലികവാദത്തിലേക്കു നയിച്ചു. ബീ ജേ പ്പീ-ആര്‍ എസ് എസ് കൂട്ടുകെട്ട് വ്യത്യ സ്ത തീവ്രവാദി സംഘടനകള്‍ വഴി പ്രവര്‍ത്തിക്കുന്നതിനും  ബോംബുണ്ടാക്കാന്‍ അവര്‍ പരിശീലനം കൊടുക്കുന്നതിനും ധാരാളം തെളിവുകളുണ്ട്. ദൌര്‍ഭാഗ്യ വശാല്‍ മാധ്യമങ്ങള്‍ ഏകപക്ഷീയമായ കഥകളുമായാണു മിക്കവാറും രംഗത്തു വരുന്നത്. എവിടെയെങ്കിലും ഒരു സ്ഫോടനമുണ്ടായാല്‍  അന്നുതന്നെ  മുസ്ലിം ചെറുപ്പക്കാരുടെ പേരുകളുമായി മാധ്യമങ്ങള്‍ പുറത്തു വരുന്നു.”

 
ന്തൊക്കെയായാലും സമൂഹത്തിന്റെ മുന്‍വിധികളും ആവര്‍ത്തിത ഭാഷണങ്ങളും ആണ് മാധ്യമങ്ങള്‍ പ്രതിഫലിപ്പിക്കുന്നത് . ശരിക്കും  മുസ്ലിം ഭീകരവാദികളുടെ സെന്‍സേഷണല്‍ പ്രതിരൂപങ്ങളുടെ മേലാണ് അവ തഴച്ചു വളരുന്നത്. മുസ്ലിം തീവ്രവാദികളുടെയും താലിബാന്റെയും ദൃശ്യങ്ങള്‍ കാണിക്കുമ്പോള്‍ തങ്ങളുടെ പ്രേക്ഷകരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്ന കാര്യം ഒരു മുഖ്യധാരാ ഇംഗ്ലീഷ് ചാനലും നിരവധി ഭാഷാ ചാനലുകളും സമ്മതിച്ചിട്ടുപോലുമുണ്ട്. എന്നാല്‍ ഹിന്ദുഭീകരതക്ക് അത്തരത്തില്‍ മുഖ്യധാരാ ശ്രോതാക്കള്‍ ഉള്ളതായി തോന്നുന്നില്ല.

തിനാല്‍ , വ്യാപകമായി പിടിക്കപ്പെടുന്ന മുസ്ലിങ്ങള്‍, നിരപരാധിത്വം തെളിയിക്കപ്പെടുന്നതുവരെ കുറ്റവാളികളായി കണക്കാക്കപ്പെടുന്ന  ഒരു സാഹചര്യം നമുക്കുണ്ട്. എന്നാല്‍ ഹിന്ദു ഭീകരവാദത്തെ സംബന്ധിച്ച് ഇതിന്റെ നേരെ വിപരീതമാണ് ശരി (അതായത് കുറ്റം തെളിയിക്കപ്പെടുന്നതുവരെ അവര്‍ നിരപരാധികള്‍ തന്നെയാണ്-വിവ). ജാഫ്രിലോട്ട് വിശദീകരിക്കുന്നു, “കഴിഞ്ഞ കാല റെക്കോഡുകള്‍ തീര്‍ത്തും മോശമായതിനാല്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഹൈന്ദവ ഭീകരരോട് യാതൊരുവിധ സൌമനസ്യവും കാണിക്കണ്ട ആവശ്യമില്ല. അടുത്തകാലം വരെ-കേസന്വേഷണത്തിനിടയ്ക്ക് ചില സമയങ്ങളില്‍ സ്വയം വൈരുധ്യത്തിലായിട്ടും – ഏതു സ്ഫോടനവും  ഇസ്ലാമിക ഗ്രൂപ്പുകളുടെ തലയില്‍ കെട്ടി വെക്കുന്നതിനുള്ള ധൃതിയാണ് പോലീസ്  കാണിച്ചു പോന്നിട്ടുള്ളത്….കൊല്ലപ്പെട്ടവര്‍ മുഴുവന്‍ മുസ്ലിങ്ങളായിട്ടു പോലും. അഭിനവ്ഭാരതിന്റെയും മറ്റു ഹൈന്ദവ ഗ്രൂപ്പുകളുടെയും കുറ്റവാളികളെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ , ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആക്കം നേടിക്കൊണ്ടിരിക്കുന്ന, ചില ഇന്ത്യന്‍ പൌരന്മാര്‍ മറ്റു ചിലരേക്കാള്‍ നിയമത്തിന്റെ മുന്നില്‍ കൂടുതല്‍ തുല്യരാണ്  എന്ന സന്ദേശം, ദൂരവ്യാപകവും നശീകരണാത്മകവുമായ പ്രത്യാഘാതമാണുണ്ടാക്കുക.”

പ്രക്രിയ ഇതിനകം തന്നെ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. സാഹചര്യത്തെ വര്‍ഗീയവത്ക്കരിക്കാനും  നീതിരഹിതമായ അക്രമങ്ങളുടെ പേരില്‍ ന്യൂനപക്ഷ ങ്ങളെ കുറ്റാരോപിതരാക്കാനും നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള ഒരു ഭീകരവാദിയുടെ ചെയ്തിയായി,ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള പഴികളില്‍ മിക്കതും പരിണമിക്കാം എന്നതാണ് വൈരുധ്യം. ഇത്തരമൊരു ദൂഷിതാന്തരീക്ഷം ആര്‍ക്കാണു പ്രയോജനമുണ്ടാക്കുന്നതെന്ന് അത്ഭുതം കൂറാനേ  നമുക്കു നിര്‍വാഹമുള്ളു.
                                                    (വിവര്‍ത്തനം)
                 
                    By  Saba Naqvi,SmrutiKoppikar
                                                   published in Outlook)
http://www.outlookindia.com/article.aspx?266148
                            

മതവിശ്വാസികളുടെ യുക്തിവാദം

മതങ്ങളും മതവിശ്വാസികളും വെറുക്കുകയും പരിഹസിക്കുകയും ചെയ്യുന്ന, അവരുടെയെല്ലാം പൊതു ശത്രുവാണ് യുക്തിവാദവും യുക്തിവാദികളും. മതങ്ങളുടെ ആത്മീയശാസ്ത്രത്തെ, അവരുടെ വിശുദ്ധ ഗ്രന്ഥങ്ങളെ, ദൈവവിശ്വാസത്തെ ഇന്നത്തെ കാലഘട്ടത്തില്‍ ആധുനിക സയന്‍സിന്റെ ശാസ്ത്രീയ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചും, ശാസ്ത്രം മുന്നോട്ട് വയ്ക്കുന്ന പ്രപഞ്ചവീക്ഷണം ഉപയോഗിച്ചുമാണ് യുക്തിവാദികള്‍ പൊതുവായി നേരിടാറുള്ളത്. പൊതുവെ പ്രപഞ്ചത്തിന്റെയും ജീവന്റെയും ഉല്പത്തിയെ സംബന്ധിച്ച ഇരുവര്‍ക്കുമിടയിലെ തര്‍ക്കത്തിന് സാമാന്യം നല്ല പഴക്കമുണ്ട്. ഭൌതികവാദപരമായും ആശയവാദപരമായും നീണ്ടുപോകുന്ന ഈ തര്‍ക്കങ്ങളൊന്നും ആത്യന്തികമായി തന്നെ ഒരു
കടവിലെത്തിയതായി ഒരറിവുമില്ല. അത് അനുസ്യൂതം തുടരുകയും ചെയ്യുന്നു.

യുക്തിവാദികളെ എതിര്‍ക്കുന്ന കാര്യത്തില്‍ തങ്ങളുടെ ആന്തരിക വൈരുദ്ധ്യങ്ങള്‍ മറന്ന് മതങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കാറുമുണ്ട്. മതങ്ങള്‍ തമ്മിലും സംവാദമെന്നപേരില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. ഈ സംവാദം യഥാര്‍ത്ഥത്തില്‍ തങ്ങളുടെ മതം മാത്രമാണ് ശരിയെന്നുള്ള കാര്യം സ്ഥാപിച്ചെടുക്കുന്നതിനുള്ള വെറും നിഷ്ഫലശ്രമം മാത്രമാണ്. കാരണം
ഒരുമതവും ആത്മീയ സംവാദത്തിലുടെ മറ്റൊരു മതത്തിന്റെ വിശ്വാസസംഹിതകളേയും അവരുടെ ദൈവത്തെയും തകര്‍ത്തതായി അറിവില്ല. ‘സ്നേഹസംവാദം’ എന്നൊക്കെ(ഇ.എ.ജബ്ബാറിന്റെയല്ല) സ്നേഹത്തിലൊക്കെ പൊതിഞ്ഞാണ് പല സംവാദങ്ങളും കൊണ്ടാടപെടാറുള്ളത്. പക്ഷേ തര്‍ക്കങ്ങളൊക്കെ നന്നായി നടക്കുമെങ്കിലും ഒടുവില്‍ “പലമതസാരവും ഏകമെന്നും”,
“എല്ലാം ഒന്നു തന്നെ, പണ്ഡിതര്‍ പലതായി പറയുന്നു എന്ന് മാത്രം”, ”എല്ലാ വഴികളും അവസാനം ഏകനായ അവനില്‍

എത്തിചെരുന്നു” വെന്നും കോമ്പ്രമൈസ് ചെയ്ത് പിരിയുകയേ നിവൃത്തിയുള്ളൂ.
എന്നാല്‍ പരമതത്തെ തകര്‍ക്കാന്‍ യുക്തിവാദികളെയും യുക്തിവാദത്തെയും വിദഗ്ദ്ധമായി ഉപയോഗിക്കുന്ന വിരുതന്മാരുണ്ട് ബൂലോകത്തില്‍. യുക്തിവാദികള്‍ ഏതെങ്കിലും പ്രത്യേകമതത്തിന്റെ വക്താക്കളുമായോ വിശ്വാസികളുമായോ തര്‍ക്കത്തിലോ സംവാദത്തിലോ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ അവിടെ കടന്നു കൂടുകയെന്നതാണ് ഈ സ്വമതവക്താക്കളുടെ അടവ്. ഈ സംവാദത്തില്‍ ഇവര്‍ യുക്തിവാദികളുടെ പക്ഷം പിടിക്കുന്നു. യുക്തിവാദികള്‍ ഉയര്‍ത്തിക്കാട്ടുന്ന അന്യമതത്തിന്റെ പൊള്ളത്തരം ശരിയാണെന്ന് അംഗീകരിക്കുന്നു. വേണ്ടിവന്നാല്‍ യുക്തിവാദത്തെ പ്രകീര്‍ത്തിക്കാനും മടിക്കില്ല ഈ പഹയന്മാര്‍. ഇവിടെ തന്റെ മതം യുക്തിവാദികളുടെ വിശകലനരീതിയില്‍ പരിശോധിച്ചാല്‍ കുറ്റമറ്റമാതാണെന്നും എന്നാല്‍ വിമര്‍ശനവിധേയമായിരിക്കുന്ന മതംവെറും പൊട്ടത്തരമാണെന്ന്സ്ഥാപിക്കാനുമാണ് അഭിപ്രായപ്രകടനങ്ങളിലെ ഇവരുടെ ഉത്സാഹം. കുറച്ചുനേരത്തേയ്ക്ക് നല്ലൊരു യുക്തിവാദിയായി മാറുന്ന ഇവര്‍ യുക്തിവാദികളെയും അതിശയിക്കുന്നതരത്തില്‍ തങ്ങളുടെ വിമര്‍ശന-വിശകലന ബുദ്ധിയും, ശാസ്ത്രീയസമീപന രീതിയും ഉപയോഗിക്കുന്നത് ആരേയും അത്ഭുതപ്പെടുത്തുന്നതാണ്.


ഇത്തരം ‘താല്‍ക്കാലിക-യുക്തിവാദി ’കളുടെ സ്വന്തം ബ്ലോഗ്ഗിലാകട്ടെ, സ്വന്തം മതത്തിന്റെ സര്‍വ്വവിഴിപ്പുകളും, മുന്‍പ് കാണിച്ച യുക്തിചിന്തയുടെ തരിമ്പ് പോലും ഇല്ലാതെ എഴുന്നള്ളിച്ചിരിക്കുന്നത് കാണാം. ഇവര്‍ കാണിച്ച പൂര്‍വ്വയുക്തിചിന്തയുടെ വെളിച്ചത്തില്‍, ഇവരുടെ മതചിന്തകളെ, യുക്തിചിന്തയുടെ മര്യാദകള്‍ പാലിച്ചുകൊണ്ട് തന്നെ ചോദ്യം ചെയ്യാമെന്ന് വെച്ചാല്‍ നടപ്പില്ല. എല്ലാം കമന്റ് മോഡറേറ്റഡായിരിക്കും. ഇത്തരക്കാരെ കാണണമെന്നുള്ളവര്‍ ശ്രീ ഇ.എ.ജബ്ബാറിന്റെ ഇസ്ലാം വിമര്‍ശന ബ്ലോഗുകള്‍ സന്ദര്‍ശിച്ചാല്‍
മതി. അവിടെ യുക്തിവാദികളെക്കാളും യുക്തിവാദത്തെ പിന്താങ്ങി കമന്റിയിരിക്കുന്നത് ആരാണെന്ന് നോക്കൂ.
പരമതങ്ങളെ ചോദ്യം ചെയ്യാനുപയോഗിക്കുന്ന യുക്തിചിന്ത സ്വന്തം മതത്തിന് നേരെ തിരിച്ചു പിടിച്ചിരുന്നെങ്കില്‍ !!!!!!കമെന്റ് മോഡറേറ്റിംഗിന്റെ പിന്നിലെ ന്യായാന്യായങ്ങള്‍ !!

ഇന്ന് ബ്ലോഗെഴുത്തുകാര്‍ വളരെയേറെയാണ്. കേവലം ആവിഷ്ക്കാരമോഹം കൊണ്ടാണ് ഏവരും ബ്ലോഗെഴുതുന്നത് എന്ന് നവാഗതനായ ഈയുള്ളവന്‍ വിശ്വസിക്കുന്നു. എത്ര തുച്ഛമൂല്യമുള്ളതായാലും
താനെഴുതുന്ന കാര്യത്തിന് ഒരു പ്രതികരണം ഉണ്ടാകണമെന്ന് ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. പ്രതികരണം ശൂന്യമായാല്‍ പിന്നെ അധികംപേരും പരിപാടി നിര്‍ത്താനാണ് സാധ്യത. എന്നാല്‍ പ്രതികരണം മോഡറേറ്റ് ചെയ്യുന്നതിന് പിന്നിലെ സാധാരണ ന്യായം എന്താണ് !?
വ്യക്തിപരമായ അധിക്ഷേപങ്ങള്‍ , വ്യക്തിപരമായ വിമര്‍ശനങ്ങള്‍, അശ്ലീലങ്ങള്‍, അസഭ്യപ്രയോഗങ്ങള്‍ തുടങ്ങിയവയൊക്കെ ഒഴിവാക്കുന്നതിന് വേണ്ടിയെന്ന് ന്യായം. അത് ന്യായവുമാണ്.( ഇതിന് അനോനിമസ് കമന്റിങ് അനുവദിക്കാതിരുന്നാല്‍ പോരെ ? ) എന്നാല്‍ പരോക്ഷമായി ചില കൊടിയ അന്യായങ്ങളും കമന്റ് മോഡറേഷന്
പിന്നില്‍ പ്രയോഗിക്കപ്പെട്ടുകാണുന്നു.
അതില്‍ ചിലത്

1) താന്‍ പ്രസിദ്ധീകരിച്ച വിഷയത്തിന്മേല്‍ തനിയ്ക്ക് അംഗീകരിക്കാനാവുന്ന ഉത്തരങ്ങളേ / പ്രതികരണങ്ങളേ അയക്കാവൂ, അല്ലെങ്കില്‍ അവ പ്രസിദ്ധീകരിക്കില്ല.

2) എതിരഭിപ്രായം ഉന്നയിക്കപ്പെട്ടാലും അവയ്ക്ക് ഉത്തരം പറയാന്‍ തനിക്ക് ത്രാണിയുണ്ടെങ്കില്‍ മാത്രമെ അവ പബ്ലിഷ് ചെയ്യൂ.

ചുരുക്കിപ്പറഞ്ഞാല്‍ താല്‍പ്പര്യമുള്ള ഒരു വിഷയം പോസ്റ്റ് ചെയ്തശേഷം, സര്‍വ്വസ്വതന്ത്രമായ അതിന്റെ വികാസം തടയുകയാണ് കമന്റ് മോഡറേറ്റ് ചെയ്യുന്നവരില്‍ ചിലരെങ്കിലും. തന്റെ കാഴ്ച്ചപാട് ഏകപക്ഷീയമായി
ഉറപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് ഈയുള്ളവന്‍ വിശ്വസിക്കുന്നു. ഇത് എഴുതാന്‍ കാ‍രണം ചില രാഷ്ട്രീയ /ആത്മീയ ചര്‍ച്ചകളില്‍ എതിര്‍ നിലപാടുകള്‍ അറിയിച്ചപ്പോള്‍ അത് പ്രസിദ്ധീകരിക്കാതിരുന്നതിന്റെ അനുഭവത്തിലാണ്.  ഈ വിഷയത്തിലെ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.

തനിയാവര്‍ത്തനം അഥവാ നായന്മാരുടെ നിലയ്ക്കാത്തകരച്ചില്‍

[പ്രശസ്ത നോവലിസ്റ്റ് ശ്രീ സവ്യസാചിയുടെ ‘ബ്ലോഗിലെ പുരോഗമന ചിന്താഗതിക്കാര്‍ക്ക് … ’ എന്ന ഗംഭീരമായ കഥ വായിച്ചപ്പോള്‍ ഈയുള്ളവനും ഒരു കതയെഴുതാന്‍ മോഹം! അങ്ങനെ ഞാനീ പറട്ടക്കഥ എഴുതി.നിങ്ങളെന്നെ കതയെഴുത്തുകാരനാക്കി !! കൈക്കുറ്റപ്പാടുണ്ടെങ്കില്‍ ക്ഷമിക്കുക.ആദ്യ കതയായതിനാല്‍ സവ്യസാചിയുടെ കഥയില്‍ നിന്നും കുറച്ച് മോഷ്ടിച്ചിട്ടുണ്ട്.പിന്നെ ഇതിലെ കതയ്ക്കോ കതാപാത്രങ്ങള്‍ക്ക് ജീവിച്ചിരുന്നവരുമായോ ജീവിച്ചിരിക്കുന്നവരുമായോ എന്തെങ്കിലും ബന്ധമോ സാമ്യമോ തോന്നുന്നെങ്കില്‍, അത് വെറും തോന്നല്‍ മാത്രം. ഇത് വെറും ഭാവന മാത്രം !ഈ കതയെഴുതാന്‍ പ്രേരണ നല്‍കിയ ബൂലോകനായന്മാര്‍ക്ക് എന്റെ നമോവാകം]

നോക്കെത്താ ദൂരത്ത് വ്യപിച്ചു കിടക്കുന്ന തെങ്ങിന്‍ തോപ്പുകളുടെയും വയലുകളുടെയും വിസ്തൃതിയില്‍, കടലില്‍ വിദൂരമായി നിലകൊള്ളുന്ന ഒരു കപ്പല്‍ പോലെ ‘കൂപമാണ്ഡൂക്യമന’ !! (മാണ്ഡൂക്യോപനിഷത്തിന്റെ അഥവാ തവളോപനിഷത്തിന്റെ പ്രഭവകേന്ദ്രം ഈ മനയാണെന്ന് ഐതിഹ്യം), സന്ധ്യാഛവിയിലെ ദൂരക്കാഴ്ച്ചയില്‍, അതിന്റെ പ്രൌഢഗാംഭീര്യതയില്‍ ഏവരും
അന്തിച്ചു നില്‍ക്കുന്നു. അകാരണമായ അവ്യക്തമായ ,അനിര്‍വചനീയമായ ഒരു സന്ദിഗ്ദ്ധത, ഒരു ഭയം അങ്ങോട്ട് നടക്കാന്‍ തോന്നുമ്പോഴൊക്കെ കാലുകളെ പിടിച്ചു വലിക്കാറുണ്ട് ! കാലാതീതമായ പുണ്യം ജനിപ്പിക്കുന്ന പ്രാചീനപ്രാക്തന ഭയം!! (അതോ തേച്ചാലുംമാച്ചാലും വിട്ടൊഴിയാത്ത അപകര്‍ഷബോധം എന്ന കീഴാള രോഗം കൊണ്ടോ ?) ആ തറവാട്ടിലെ മുതിര്‍ന്ന സന്തതിയാണ് KMS അഥവാ ‘കൂപമാണ്ടൂക്യ മനയില്‍ ശേഖരന്‍ നമ്പൂതിരി ’ ; ‘കെ’എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മഹാന്‍ !


കെയുടെ ഇളയ നാലു സഹോദരങ്ങളും സ്റ്റേറ്റ്സിലാണ്. ഭയങ്കര ‘പടിപ്പും’ അറിവും ഉദ്യോഗവുമുള്ളവര്‍(അല്ലെങ്കിലും പട്ടരില്‍ പൊട്ടനുണ്ടോ ?സിനിമയില്‍ ഈ വസ്തുത ഡയലോഗായി, നമ്മുടെ മോഹന്‍ലാല്‍ തമ്പുരാന്‍ കാച്ചുമ്പോള്‍ കലയുടെ സവര്‍ണവത്ക്കരണം എന്ന് അലറുകയാണ് അവര്‍ണ്ണ വിമര്‍ശകപരിഷകള്‍) ‍. കെ യും ധാരാളം പഠിച്ചു. പടിച്ച്പടിച്ച് പ്രാന്ത് പിടിച്ച മാതിരി ആയെന്നു പറഞ്ഞാമതി. പഠിച്ചതെന്തൊക്കെയാണെന്ന് പറയാന്‍ തന്നെ അടിയനറിയില്ല. പഠിത്തമൊക്കെ കഴിഞ്ഞ് പിന്നെ രാഷ്ട്രീയത്തിലായിരുന്നു.
ഇടതുതീവ്രവാദം!!! അടിയാളരുടെ മോചനത്തിനായി അറിവിന്റെ ഭാണ്ഡത്തില്‍ നിന്നും മലയാളവും സംസ്കൃതവും ഇംഗ്ലീഷും രാഷ്ട്രീയവും വേദാന്തവും കുഴമറിഞ്ഞൊഴുകുന്ന അനര്‍ഗളമായ പ്രസംഗവാഗ്ദ്ധോരണി , വേദികളില്‍ നിന്നും വേദികളിലേയ്ക്ക് ആഞ്ഞടിച്ച്, സ്വവര്‍ഗ്ഗത്തിന്റെ തന്നെ അസ്ഥിവാരത്തിന്റെ ആണിക്കല്ലിളക്കി, അടിമവര്‍ഗ്ഗത്തിന് വിമോചനത്തിന്റെ കൈത്തിരി കാട്ടിയപ്പോള്‍ കീഴാളരാകെ കോരിത്തരിച്ചു പോയിട്ടുണ്ട്. പിന്നെ ഒരിക്കലും നിലയ്ക്കാതെയൊഴുകിയ അനര്‍ഗ്ഗളമായ ‘എഴുത്ത് ’ എന്ന മൂത്രധാര! തന്റെ സ്വത്ത് വിഹിതം പോലും പാര്‍ട്ടിക്ക് സംഭാവനചെയ്ത് ചരിത്രത്തിന്റെ വഴിത്താരയില്‍ (അതോ ചവറ്റുകുട്ടയിലോ ?) വിഗ്രഹമായവന്‍! പാര്‍ട്ടി അധികാരം പിടിച്ചെടുത്തപ്പോള്‍ മുഖ്യസചിവനായവന്‍. ഭൂപരിഷ്കരണം വഴി കീഴാളരെ കീഴ്മേല്‍ മറിച്ചിട്ടവന്‍. (നന്ദി കെട്ട കീഴാളര്‍ പറഞ്ഞുനടക്കുന്നത് കേട്ടിട്ടില്ലേ,സ്വവര്‍ഗ്ഗത്തിന്റെയും അവരുടെ സംബന്ധശൂദ്രരുടേയും സവര്‍ണ്ണക്രൈസ്തവന്റെയും ഭൂ‍മി നഷ്ടപ്പെടാതിരിക്കാന്‍, അവയൊക്കെ രായ്ക്ക് രാമാനം തോട്ടമാക്കിമാറ്റാനും , അധികവിസ്തൃതി ,ഭാഗംവെച്ചു തീര്‍ക്കാനും രഹസ്യ സന്ദേശം കൊടുത്തത്രേ !! അടിയനിത് വിച്ച്വസിക്കില്ല).തന്റെ സംഭവബഹുലമായ ചരിത്രജീവിതത്തിന്റെ ബാക്കിഭാഗം വിശ്രമം കൊണ്ട് ആടിത്തകര്‍ക്കാനാണ് കെ ഗ്രാ‍മത്തിലെത്തിയത്. എത്ര ലളിതമായ ജീവിതം! പ്രായം സപ്തതികഴിഞ്ഞിട്ടും നവോന്മേഷശാലിയായ തന്റെ ശരീരവും ധിഷണയും വീണ്ടും സമൂഹത്തിന് പുനരര്‍പ്പണം ചെയ്യുകയാണ് ആ പുണ്യപുരുഷന്‍. മക്കളും മരുമക്കളും പേരക്കിടാങ്ങളുമായി സല്ലപിച്ചിരിക്കേണ്ട മനുഷ്യന്‍, പ്രഭാതസവാരിയ്ക്ക് ശേഷം രാമന്‍നായരുടെ കടയില്‍ കാലിച്ചായയും, പിന്നെ പുട്ട് എന്ന അവര്‍ണ്ണാഹാരം കഴിക്കാനും എന്നുംരാവിലെ തന്നെ എത്തും.
മണിക്കൂറുകള്‍ നീളുന്ന തന്റെ സാന്നിദ്ധ്യത്തിനിടയില്‍ ,കടയിലെത്തുന്ന
ഗ്രാമത്തിലെ നിര്‍ണായക വിഭാഗമായ അവര്‍ണ്ണപരിഷകളെ
ബോധവത്ക്കരിക്കുകയും നാട്ടുകാരുമായി സംവദിക്കുകയും ചെയ്യുന്നു അദ്ദേഹം.


അന്നും പതിവുപോലെ അദ്ദേഹം പുട്ടടിച്ചുകൊണ്ടിരുന്നപ്പോഴാണ്
പറയക്കോളനിയിലെ ചോതിപ്പറയന്റെ മകന്‍ സുരേഷ് ചായകുടിക്കാന്‍ കടയില്‍ വന്നത്. ആള്‍ക്ക് ഒരു ഇടത്തരം സര്‍ക്കാര്‍ ജോലിയൊക്കെ തരമായിട്ടുണ്ട്. അതിന്റെ അല്പം അഹന്ത ആ മോന്തായത്തില്‍ വിളയാടുന്നില്ലേയെന്ന് സവര്‍ണ്ണ ശൂദ്രാണികല്‍ക്കൊരു സംശയം.(ജോലി മെരിറ്റില്‍ കിട്ടിയതാണോ സംവരണത്തിലാണോ എന്നറിയാന്‍ മാര്‍ഗ്ഗമില്ല. മെരിറ്റില്‍ കിട്ടിയാലും സംവരണത്തിന്റെ കണക്കില്‍ കൊള്ളിക്കുന്ന വിദ്യയാണെല്ലൊ നിലവില്‍ ഉള്ളത്) ആ സമയം ഒരു രാഷ്ട്രിയ ചര്‍ച്ച കെ യുടെ നേതൃത്വത്തില്‍ നടക്കുകയായിരുന്നു. കടയിലേക്കുകയറിയ പയ്യന് മുഖത്ത് ഒരു ചെറിയ സങ്കോചം പടര്‍ന്നപോലെ. അനന്തമായ കീഴാളഅപകര്‍ഷതയുടെ ബഹിര്‍സ്ഫുരണം! സ്ഥലത്തെ പ്രധാനപ്രമാണിമാരെ കണ്ടതിനാലായിരിക്കാം. ആളൊഴിഞ്ഞ് ഒറ്റപ്പെട്ട ഒരു ബഞ്ചില്‍ കെ യ്ക്കെതിര്‍വശമായി ഇരുപ്പുറപ്പിച്ച പയ്യന്‍ ആരിലും ദൃഷ്ടിയൂന്നാതെ രാമന്‍ നായരോടായിപ്പറഞ്ഞു.


“രാമന്‍ നായരെ ഇവിടെ രണ്ടുകഷ്ണം പുട്ട്.”

“കറിയെന്തു വേണം,മുട്ട, കടല,പയറുംപപ്പടവും ”,രാമന്‍ നായര്‍ പ്രതിവചിച്ചു.

“പയറും പപ്പടവും ആയിക്കോട്ടെ”.


രാമന്‍ നായര്‍ പുട്ടും പയറും അയാളുടെ മുന്നില്‍ വെച്ചു.അയാള്‍ ആഹാരംകഴിക്കാന്‍ തുടങ്ങി.ഇന്ത്യ മുഴുവന്‍ അറിയുന്ന, ഒരുപക്ഷെ കേരളത്തിലെങ്കിലും തിരിച്ചറിയപ്പെടുന്ന തന്നെ ശ്രദ്ധിക്കാതെയിരുന്ന പയ്യന്റെ ധാര്‍ഷ്ട്യത്തിലും ധിക്കാരത്തിലും അല്‍പ്പം ഈര്‍ഷ്യ തോന്നിയ കെ അത് പ്രകടിപ്പിച്ചില്ല. ഓര്‍മ്മയുടെ ഖനിയിലെവിടെയൊ ഇവന്റെ മുഖം തെളിയുന്നു. ഏതോ വിദൂരഛായയുടെ ഓര്‍മ്മയില്‍ പെട്ടെന്ന് കെ ചോദിച്ചു,


“നീയാ ചോതിപ്പറയന്റെ മോനല്ലേ ?”


തലയില്‍ ഇടിവെട്ടിയപോലെ ഒരു നിമിഷം സ്തബ്ധനായി ഇരുന്നുപോയി സുരേഷ്. മുഖം വിവര്‍ണമാകുന്നത് കഴിയുന്നത്ര മറച്ചുവെച്ചുകൊണ്ട് ,അതേ എന്ന അര്‍ത്ഥത്തില്‍ , നേരെ നോക്കാതെ ഒന്നു മൂളി. തനിക്കൊന്നും പറ്റിയിട്ടില്ല എന്ന മട്ടില്‍ കടയിലുള്ളവരെ യാദൃശ്ചികമെന്നവണ്ണം ഒന്നു പര്യവലോകനം ചെയ്തു . എല്ലാ മുക്കിലും മൂലയിലും ഇരിക്കുന്നവരുടെ മുഖങ്ങളില്‍ ഒരു മന്ദഹാസം പറ്റിയിരിക്കുന്നതായി അവന് തോന്നി. പരിഹാസത്തിന്റെ മന്ദഹാസം !! ഒരു പടുകുഴിയില്‍ വീണുപോകുന്നു താന്‍ എന്ന് തോന്നിയ സന്ദര്‍ഭത്തില്‍ അവന്‍ തന്റെ മനസിനെ കഴിയുന്നത്ര ശാന്തമാക്കാന്‍ ശ്രമിച്ചു. ഒരു ദീര്‍ഘനിശ്വാസത്തോടൊപ്പം
അല്പം ധൈര്യം സംഭരിക്കാന്‍ ശ്രമിച്ചപ്പോള്‍, അവനറിയാതെ അത് സംഭവിച്ചു. കെ യുടെ മുഖത്ത് രൂക്ഷമായി നോക്കിക്കൊണ്ട് അവന്‍ ചോദിച്ചു.“തന്റെയൊന്നും മനസ്സില്‍ നിന്നും ഇതുവരെ ജാതിയൊന്നും പോയിട്ടില്ല അല്ലെ ? ”

രംഗം വഷളാകുകയായിരുന്നു. ബഹുമാനത്തോടെയല്ലാതെ കീഴാളരുള്‍പ്പെടെ ആരും സംബോധന ചെയ്തിട്ടില്ലാത്ത അവരുടെ കെ യെ ഒരു കീഴാളപ്പയ്യന്‍ ‘താന്‍’ എന്നു വിളിച്ചിരിക്കുന്നു !!.
കേശവന്‍നായരും മാധവന്‍നായരും തുടങ്ങി കടയിലുണ്ടായിരുന്ന സര്‍വ്വ
നായന്മാരും ഷോക്കേറ്റപോലെ ചാടിയെണീറ്റു.


“എന്താടാ അഹങ്കാരി, ഈ ഇരിക്കുന്നതാരെന്ന് അറിയാനുള്ള വിവരം
നിനക്കില്ലെന്ന് മനസ്സിലായി. നീ കുറെ പടിച്ചവനാണെല്ലോ, അതിന്റെ അഹങ്കാരം ഇങ്ങോട്ടെടുക്കണ്ട” എന്നു പറഞ്ഞുകൊണ്ട് കുട്ടന്‍പിള്ളയും മറ്റ് നായന്മാരും സുരേഷിരിക്കുന്നിടത്തേയ്ക്ക് ഒരു നായകൂട്ടമെന്നവണ്ണം പാഞ്ഞടുത്തു. പക്ഷേ കെ ഇടപെട്ട് എല്ലാവരെയും തടഞ്ഞു.

“അടങ്ങൂ പിള്ളേ”, അദ്ദേഹം പറഞ്ഞു .
“ഞാനങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ഇപ്പൊഴത്തെ തലമുറയല്ലെ.
പഴയ ശീലമനുസരിച്ച് പറഞ്ഞുപോയതാണ്. ചോതിയാണെങ്കില്‍ ഒന്നും
തോന്നില്ലായിരുന്നു. ഞങ്ങളെല്ലാം പഴയ തലമുറയില്‍ പെട്ടവരല്ലേ. ആ
രീതിയനുസരിച്ച് ‘ചോതിപ്പറയാ’ എന്നു വിളിച്ചാലേ ചോതി വിളി കേള്‍ക്കൂ.
അല്ലാതെ അതില്‍ ജാതിപരമായ യാതൊരു അര്‍ത്ഥവുമില്ല. നിങ്ങള്‍ക്കെല്ലാം വേണ്ടി കഷ്ടപ്പെട്ടിട്ടുള്ള എനിക്ക് ജാതിയുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ സുഹൃത്തെ ? വിഷമിക്കേണ്ട. എന്താ താങ്കളുടെ പേര് ? ”

“സുരേഷ് ” വിഷണ്ണനായി അയാള്‍ മൊഴിഞ്ഞു.

“അല്ല സഖാവെ ഇദ്ദേഹം ബ്ലോഗിലൊക്കെ ജാതിക്കും മതത്തിനും ദൈവത്തിനും നമ്മുടെ ഭാരതീയ സംസ്ക്കാരത്തിനും എതിരായിട്ടൊക്കെ കുറെ നാളായി എഴുതി വിടുന്നുണ്ട്. നേരില്‍ കാണുമ്പോള്‍ ചോദിക്കണമെന്നു വിചാരിച്ചിരിക്കയായിരുന്നു. നാട്ടില്‍ അധികം കാണാറില്ലല്ലൊ.” ചെറുപ്പക്കാരനും പുറകില്‍ വാലുവെയ്ക്കാന്‍ മറന്നുപോയവനുമായ വിജയന്‍ പറഞ്ഞു.


കെ :‌-“ഓഹോ,അങ്ങിനെയാണെങ്കില്‍ നമുക്കൊരു ചര്‍ച്ചയാക്കിക്കളയാം. എന്താ സുരേഷേ ? ”

അയാളില്‍ നിന്നും അതുവരെ ഉണ്ടായിരുന്ന അന്യത്വം ഒഴിഞ്ഞകന്നു.
“ആകട്ടെ” അയാള്‍ പ്രതിവചിച്ചു.

കെ: “ ശരി വിജയന്‍ തന്നെതുടങ്ങൂ. ബ്ലോഗില്‍ കണ്ടതിനെക്കുറിച്ചു
തന്നെയാകട്ടെ”.

വിജയന്‍: സുരേഷേ, താങ്കള്‍ ജാതി അസമത്വത്തിന്റെയും അടിമത്വത്തിന്റെയും ഉപകരണമാണെന്ന് പറയുന്നു. അതിനാല്‍ അതില്ലാതാകണമെന്നും. സമ്മതിച്ചു.ജാതി വ്യവസ്ഥയെ തുടച്ചു നീക്കാനാണ് നിങ്ങളുടെ ശ്രമമെങ്കില്‍ , ഈ നാട്ടില്‍
ജാതി മത ഭേദമില്ലാതെ ഒന്ന് പോലെ കഴിയുന്ന ഒരു സമൂഹമായിരിക്കണമല്ലോ നിങ്ങളുടെ സ്വപ്നം?”

സുരേഷ്: “എന്ന് നിസ്സംശയം പറയാം”

വിജയന്‍: “എന്നാല്‍, എന്റെ കൈയില്‍ ജാതി വ്യവസ്ഥ അനുസരിച്ചുള്ള
സംവരണം നിറുത്തലാക്കണം എന്നാവശ്യപ്പെടുന്ന ഒരു പൊതുതാത്പര്യ ഹര്‍ജ്ജി ഉണ്ട് . നിങ്ങള്‍ അതില്‍ ഒപ്പിടുമോ?

(സമദൂരസിദ്ധാന്തത്തിന്റെ തലയായ ചങ്ങനാശ്ശേരിചിന്തൂരപ്പൊട്ട് പണിക്കരാല്‍ തയ്യാറാക്കപ്പെട്ട, ജാതി ഇല്ലാതാക്കാനും സംവരണം സാമ്പത്തിക മാനദണ്ഡത്തിലാക്കാനും ജാതിയടിസ്ഥാനത്തില്‍ സംവരണം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന കീഴാളരെക്കൊണ്ട് ഒപ്പിടീക്കുന്നതിനായി ഒരു ഹര്‍ജ്ജി എല്ലാ നായന്മാരുടേയും കൈയില്‍ കൊടുത്തിട്ടുണ്ട്. ജാതി ഇല്ലാതാക്കാന്‍ പിന്നാക്കക്കാര്‍ അതില്‍ ഒപ്പിട്ട് , സംവരണം തിരസ്ക്കരിക്കുക. ഇല്ലങ്കില്‍ നിങ്ങള്‍ ജാതി വെറിയന്മാരോ വ്യാജപുരോഗമനമനോരോഗികളോ ആണെന്ന് അവര്‍
പ്രഖ്യാപിക്കും. ദയവായി സഹകരിക്കുക. ഈ ഹര്‍ജ്ജി ബൂലോകത്തുള്ളവര്‍ക്ക് സാതാനായര്‍, ഒരു ഈശ്വരവിശ്വാസിയായ നാ‍യര്‍, സവ്യസാചിമേനോന്‍, അസ്തലവിസ്തലന്‍പിള്ള, ഭാരതീയന്‍ നമ്പ്യാര്‍, മൃഗയാവിദൂഷകന്‍ നാ‍യര്‍,….തുടങ്ങിയവരില്‍ നിന്നും, ഇംഗ്ലീഷ് ഹര്‍ജ്ജി S.H.Nayar [സനാതനഹിന്ദുനായര്‍] പക്കലും ലഭ്യമാണ്. കൂടാതെ കേരളത്തിലും ഇന്ത്യയൊട്ടാകെയുള്ള ഹൈന്ദവോദ്ധാരണ, നവോത്ഥാന / രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കാര്യാലയങ്ങളിലും ലഭ്യമാണ്. ഒപ്പിട്ടുകൊടുക്കുന്ന കീഴാളര്‍ക്ക് ഗുരുവായൂര്‍ ഏകാദശിനാളില്‍ നമ്പൂരിയൂട്ടും നായര്‍ഊട്ടും കഴിഞ്ഞ് അതേ പന്തിയില്‍ വെച്ച് വിഭവ സമൃദ്ധമായ ശാ‍പ്പാട് പ്രോത്സാഹന സമ്മാനാമായി തരപ്പെടുത്തിയിട്ടുണ്ട്. )

സുരേ : “തീര്‍ച്ചയായും ഒപ്പിടാം ,അതിനു മുന്‍പ് ചില സംശയങ്ങള്‍ക്ക് സമാധാനം തരുമെന്ന് പ്രതീക്ഷിക്കുന്നു.”
വിജയ‍: “എന്തും ചോദിക്കാം.”
സു: “ ജാതി അടിസ്ഥാനത്തില്‍ സംവരണം കൊടുക്കാന്‍ കാരണം
എന്തെന്ന് അറിയാമോ ?”


വി: “അറിയാം, ഭരണഘടന എഴുതിയുണ്ടാക്കിയപ്പോള്‍ ആ അംബ്ബേക്കര്‍
ആരോടും പറയാതെ രഹസ്യമായി പറ്റിച്ചപണിയല്ലെ.നെഹൃവിന് മുഴുവന്‍
വായിച്ചുനോക്കാന്‍ സമയം കിട്ടിക്കാണില്ല.അറിഞ്ഞിരുന്നെങ്കില്‍ സമ്മതിക്കുമോ?”

തത്സമയം കെ ഇടപെട്ടു. “വിവരക്കേടു പറയാതടാ വിജയാ”

കെ: “സുരേഷേ, പണ്ടുണ്ടായിരുന്ന അസമത്വത്തിനും പീഢനത്തിനും
പരിഹാരമായും നിങ്ങളെയൊക്കെ മുഖ്യധാരയില്‍ കൊണ്ടുവരാനുമാണ്
സംവരണം. പക്ഷേ ഒരാള്‍ സംവരണം നേടിക്കഴിഞ്ഞാല്‍ അയാളുടെ മക്കളും മക്കളുടെ മക്കളും തുടര്‍ന്ന് സംവരണം കൈപ്പറ്റുന്നത് ശരിയാണോ?അത് അതേ ജാതിയിലെ താഴെയുള്ളപാവപ്പെട്ടവര്‍ക്ക് അവസരം നിഷേധിക്കലല്ലേ ഇക്കണക്കിന് നമുക്ക് സംവരണം എന്ന് നിറുത്താനാകും.?”

സു: “ശരി,സംവരണാര്‍ഹതയുള്ള ഒരു ജാതിയില്‍ നിന്നും ഒരിക്കല്‍ സംവരണം ലഭിച്ചവരും ക്രീമിലെയറുകാരും മാറിനിക്കുന്നു,ആ സമുദായത്തില്‍ ഇവരൊഴിച്ച് യോഗ്യതയുള്ളവര്‍ വേറെ ഇല്ലെങ്കില്‍ ഈ ജാതിക്കവകാശപ്പെട്ട സംവരണം കിട്ടാതെ വരില്ലേ?അത്രയും പോസ്റ്റുകള്‍ പൊതുപൂളിലാകുകയും ചെയ്യില്ലേ?അപ്പോള്‍ മത്സരശേഷിയും കഴിവുമുള്ള സവര്‍ണ്ണര്‍ക്ക് തന്നെ മുഴുവന്‍ ഒഴിവുകളും കൈക്കലാക്കാമെന്ന ഗൂഢലക്ഷ്യമല്ലേ ഇത്തരം വാദങ്ങളില്‍ ഉള്ളത് !? ക്രമേണ സംവരണം തന്നെ ഒഴിവാക്കുകയും ചെയ്യാം!!പഴയപോലെ
അധികാരവും സമ്പത്തും സമ്പൂര്‍ണ്ണമായും സവര്‍ണ്ണര്‍ക്ക് !! അല്ലേ ?”

കെ: “ അത്..ബ്ബ..ബ്ബബ്ബ..ബ്ബബ്ബ..അ…..(വിക്കുന്നു.വിക്ക് ബുദ്ധിയുടെലക്ഷണമാണ് ‍)

വി: “അപ്പോള്‍ നിങ്ങളിലെ പാവപ്പെട്ടവരെ ആരു രക്ഷിക്കും?”

സു: “സുഹൃത്തെ യഥാര്‍ത്ഥത്തില്‍ സംവരണം കൊണ്ട് മാത്രം
പരിഹരിക്കപ്പെടവുന്നതല്ല കീഴാളരുടെ പ്രശ്നങ്ങള്‍. ഈ സംസ്കാരത്തിന്റെയത്ര പഴക്കമുള്ള സങ്കീര്‍ണ്ണമായ സംഗതിയാണത്. സവര്‍ണ്ണരില്‍ വന്നു ചേര്‍ന്ന അളവറ്റ ഭൂമിയുള്‍പ്പെടെയുള്ള സമ്പത്ത് തിരിച്ചുനള്‍കാന്‍ നിങ്ങള്‍ സന്നദ്ധരാണോ ?അത് നിങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കിയതാണോ? അത് ഞങ്ങളെ ചൂഷണം ചെയ്ത് ഉണ്ടാക്കിയതാണ്. ആര്‍ഷഭാരതസംസ്ക്കാരമെന്ന പ്രത്യയ ശാസ്ത്രമുപയോഗിച്ച് ബ്രഹ്മസ്വമെന്നും ദേവസ്വമെന്നും പറഞ്ഞ് ഭൂമിയും സമ്പത്തും ബ്രഹ്മണന്‍ കൈക്കലാക്കി. അച്ചിമാരുടെ ശേഷികൊണ്ട് അത് നായരുടെ കൈയ്യില്‍ വന്നു. ബ്രാഹ്മണ്യം ഔട്ട്!! സമ്പത്തിന്റേയും
അധികാരത്തിന്റെയും പുനര്‍വിതരണത്തിന് നിങ്ങള്‍ തയ്യാറാണോ?
അങ്ങിനെയെങ്കില്‍ കീഴാളരിലെ എല്ലാവര്‍ക്കും വിദ്യാഭ്യാസം ചെയ്യാനും ആഹാരം കഴിക്കാനുമുള്ള ഭൌതിക സാഹചര്യം വന്നു ചേരും. അതിനുവേണ്ടിയും ഒരു ഹര്‍ജ്ജി തയ്യറാക്കി സവര്‍ണ്ണരെ കൊണ്ട് ഒപ്പിടീക്കാമോ? ഫ്യൂഡല്‍ വ്യവസ്ഥയും ഹൈന്ദവ പ്രത്യയശാസ്ത്രവും ചേര്‍ന്നല്ലേ ഈകൊടിയ ചൂഷണം നടത്തിയത് ? ”

കെ യും വിയും: “ അ..ബ്ബബ്ബ…ബ്ബ…ബ്ബ…. ”(വിക്ക് എന്ന അനുഗ്രഹം കൂടുതല്‍നാവുകളിലേയ്ക്ക് പടരുന്നു.)

വി: “ആട്ടെ നിങ്ങളെന്തിനാ നായന്മാരുടെ പൂര്‍വ്വചരിത്രം വിളമ്പി ആക്ഷേപിക്കാന്‍ ശ്രമിക്കുന്നത് ? ”


സു: “ബ്ലോഗ്ഗില്‍ ഏത് വിഷയം ചര്‍ച്ചചെയ്താലും അവിടെ സംവരണത്തിന്റെ പ്രശ്നവും എടുത്തിടുകയും, സംവരണം കൈപ്പറ്റാന്‍ ജാതിപറയേണ്ടിവരുന്നത് ജാതി നിലനിര്‍ത്താനുള്ള വ്യഗ്രതയായും ആക്ഷേപിക്കുന്നതും നേരത്തെ പറഞ്ഞപോലെ പിന്നാക്കജാതിയിലെ കഴിവുള്ളവരെ മാറ്റിനിറുത്തിയാല്‍ ആര്‍ക്കും സംവരണം കൊടുക്കാതെ മുഴുവന്‍ തട്ടിയെടുക്കാമെന്ന സവര്‍ണ്ണ മോഹത്തിന്റെ ഭാഗം തന്നെയാണ്. സംവരണത്തിന്റെ മൂലകാരണം ഭാരതസംസ്ക്കാരമാണെന്നു ഞങ്ങള്‍ പറയുമ്പോള്‍, അത് മഹത്തരമാണെന്ന് നിങ്ങള്‍ വാദിക്കുന്നു. അപ്പോള്‍ ചീഞ്ഞളിഞ്ഞ ഈ സംസ്ക്കാരത്തിന്റെ യാഥാര്‍ത്ഥ മുഖം കാണിച്ചുകൊടുക്കേണ്ടിവരും. സനാതന ധര്‍മ്മത്തിന്റെ ഭാഗവും
വക്താക്കളുമായ നായരുടെ പൈതൃകവും, ഇന്നും ബ്രാഹ്മണ്യത്തെ
പിന്തുണക്കാനുള്ള അവരുടെ ആവേശവും കീഴാളരെ മേലാളനുവേണ്ടി
മര്‍ദ്ദിച്ചൊതുക്കിയതും സ്വന്തം സ്ത്രീകളെ ‘സംബന്ധിപ്പിച്ചും’ ഉള്ള പഴയ
കൂട്ടിക്കൊടുപ്പിന്റെ പാരമ്പര്യമാണെന്നു പറയേണ്ടിവരും, ഓര്‍മ്മിപ്പിക്കേണ്ടിവരും. കേവലം ഇരകളുടെ റോളിലായിരുന്ന നായര്‍, ബ്രാഹ്മണര്‍ തറപറ്റിപ്പോയ(അശ്ലീല ശൃംഗാരം കൂടിപ്പോയതു കൊണ്ട്) കേരളസമൂഹത്തില്‍, ബ്രഹ്മണ്യത്തിന്റെ വക്താക്കളാകുമ്പോള്‍ ഇനിയും പലതും വിളിച്ചുപറയേണ്ടിവരും. ഇരകളായിരുന്നെങ്കിലും അതൊരു സുഖമുള്ള ഏര്‍പ്പാടായിരുന്നല്ലോ ! ”


വി: “ഹ..ഹ..ഹ…അതിള്ള ചുട്ട മറുപടി ഒരു കഥയിലൂടെ ഞങ്ങടെ സവ്യസാചി തന്നല്ലോ !!! എങ്ങനുണ്ടായിരുന്നു . ഏറ്റില്ലേ? ”

സു: “ഏറ്റു .തകര്‍ത്ത് തരിപ്പണമാക്കിയില്ലേ,‘എന്‍റെ തന്തയുടെ പേര് മാധവന്‍ നായര്‍, അങ്ങേരുടെ അച്ഛന്‍ പരമേശ്വരന്‍ നായര്‍ അതിനും അപ്പുറത്തോട്ടു ഞാന്‍ ചികഞ്ഞിട്ടില്ല. അല്ലടാ കൂവേ, എന്‍റെ അപ്പുപ്പന്റെ അമ്മാവന്‍ കൂട്ടിക്കൊടുടുപ്പുകാരനായിരുന്നു എന്ന് നിനക്കെങ്ങനെ അറിയാം.നിന്റെ നിന്റെ അപ്പുപ്പന്റെ വല്യമ്മായിയെ അങ്ങേര്‍ കൂട്ടിക്കൊടുത്തിട്ടുണ്ടോ ?’എന്നുള്ള മാധവന്നായരുടെ മറുപടി അസ്സലായിട്ടുണ്ട്. വാദി തറപറ്റി .”അനാവശ്യം പറയരുത്. “എന്നു പറഞ്ഞ് ചൂടായി. വാദി ഇങ്ങനെ പറഞ്ഞിരുന്നെങ്കിലോ വിജയന്‍ നായരെ ! ”

വി: “എങ്ങിനെ ? ”


സു: “പുരോഗമനവാദിയുടെ റോളിള്‍ ഞാനായിരുന്നെങ്കില്‍ ഇങ്ങനെ പറയും; എന്റെ അപ്പൂപ്പന്റെ വല്യമ്മായിയേയും കൂട്ടിക്കൊടുത്ത് കാണും. നായന്മാരല്ലേ!!, നമ്പൂതിരിയെ എങ്ങനെ തൃപ്തനാക്കും എന്ന് വ്യാകുലപ്പെട്ടുനടക്കുന്ന നായന്മാര്‍ അച്ചിമാരെ സന്തോഷപൂര്‍വ്വം കൂട്ടികൊടുക്കുന്നത് കൂടാതെ ഒരു വെറൈറ്റിക്കുവേണ്ടി (വെളുപ്പുകളുടെ കൂട്ടത്തില്‍ ഒരു കറുപ്പും) കീഴാളപ്പെണ്ണുങ്ങളെ ഒപ്പിച്ച് കൊടുത്തിരുന്നതിനും ചരിത്രമുണ്ടാകാം. അച്ചിമാര്‍ സസന്തോഷം കിടന്നുകൊടുത്തുകൊള്ളും (ഭൂമിയും സമ്പത്തും കൈവരുന്നകാര്യമല്ലേ.കൂടാതെ നായര്‍ക്ക്
വേലയെടുക്കാതെ നടക്കാമല്ലോ) കറുമ്പികള്‍ ജീവനില്‍പ്പേടിച്ച്
ബലാത്സംഗത്തിന് ഇരയായി നിന്നുകൊടുത്തും കാണും. കൊല്ലിനും കൊലയ്ക്കും അധികാരമുണ്ടായിരുന്നല്ലോ തിരുമേനിക്കും നായര്‍ക്കും!! ചിലപ്പോള്‍ നായര്‍ തന്നെ കറുമ്പികളെ ഉപയോഗിച്ചുകാണും. നായരുടെ കൈയിലുള്ളത് നമ്പൂതിരി തിന്നുമ്പോള്‍ നായര്‍ക്കും വല്ലതും ഭക്ഷിക്കേണ്ടേ!! കീഴാളരുടെ കൂട്ടത്തില്‍ വിരളമായി കാണുന്ന വെളുത്ത സന്തതികള്‍ അങ്ങനെ ഉണ്ടായതായിരിക്കാം. അപ്പോള്‍ ആരാണ്
വിജയന്നായരെ ‘വെടി ’ ?, കിടന്നു കൊടുത്തവരോ
ബലാല്‍ക്കാ‍രം ചെയ്യപ്പെട്ടവരോ ? ”


വി: “പോക്രിത്തരം പറയരുതെടാ ചെറ്റേ” .

വിജയന്‍ കൈചുരുട്ടി സുരേഷിന്റെ മുഖത്തേയ്ക്ക് ആഞ്ഞൊരിടി. അത് പ്രതീക്ഷിച്ചിട്ടെന്നവണ്ണം സുരേഷ് പാഞ്ഞുവന്ന കൈ തടഞ്ഞുകോണ്ട് , ആ കൈതണ്ടയില്‍ പിടുത്തമിട്ടു. അതിശക്തമായി ആ കൈ പിടിച്ചു തിരിച്ചു.


“ആ‍ാ‍…ആ‍ാ….” വിജയിനില്‍നിന്നും ഒരു ഞരക്കം.

“എടാ പൊലയാടി മോനെ, കൊല്ലും കൊലയുമൊക്കെ പണ്ട്. ഇന്നു തന്നാല്‍ തിരിച്ച് തരാനും അറിയാം. വേലയെടുത്ത് തഴമ്പുള്ള കൈകളാണ്. ആര്‍ഷഭാരതസംസ്ക്കാരം ഉപയോഗിച്ച് നമ്പൂതിരിയേയും നായരേയും പോലെ ഊമ്പിച്ചുതിന്ന് പരിചയമില്ല. മനസ്സിലായോടാ നാറീ..” സുരേഷ് കൈവിട്ടു. പാഞ്ഞടുത്ത മറ്റ് നായന്മാരുടെ നേരെ അയാള്‍ അലറി. “തൊട്ടുപോകരുത് , തൊടുന്നവന്റെ കുടലു ഞാനെടുക്കും.” ആ സ്ഥൈര്യത്തിനു മുമ്പില്‍ പതറിപ്പോയ നായന്മാര്‍ പിന്‍വലിഞ്ഞു.


അസ്ഥപ്രജ്ഞനായിപ്പോയ കെ യ്ക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ല. ചാടിയെണീറ്റ കെ സമാധാനം പറഞ്ഞു. വിജയനെ അദ്ദേഹം ശാസിച്ചു. സംവാദത്തില്‍ ഇതൊന്നും ശരിയല്ല . അതുകൊണ്ട് സംഭവിച്ചതില്‍ ക്ഷമിക്കാന്‍ അദ്ദേഹം സുരേഷിനോടും പറഞ്ഞു. എല്ലാവരെയും സമാധാനപ്പെടുത്തിയ കെ യെ അവര്‍ അനുസരിച്ചു. സ്വസ്ഥാനങ്ങളില്‍ പോയി എല്ലാവരും ഇരുന്നു.

കെ ചോദിച്ചു , “ഇനി സംവാദം വേണോ !?”

സു: “ ഇത്രയും ആയ സ്ഥിതിയ്ക്ക് പറയാനുള്ളത് മുഴുവന്‍ പറയാന്‍ ഞാന്‍ തയ്യാറാണ്. ”

“സംഭവിച്ചതില്‍ ക്ഷമിക്കുക ”,വിജയന്‍ പറഞ്ഞു.

കെ: “ശരി, ഇനിയെല്ലാവരും സംയമനം പാലിക്കുക”.


സു “സവ്യസാചിയുടെ കഥയിലെ ചില കാര്യങ്ങള്‍ക്ക് കൂടി സമാധാനം പറയാം. സംവരണക്കാരുടെ മക്കള്‍ ഇപ്പോള്‍ പീഢിപ്പിക്കപ്പെടുന്നുണ്ടോ, പിന്നെന്തിന് മൂന്ന് തലമുറ മുന്‍പ് നടന്ന കാര്യത്തിന് ഇപ്പോള്‍ സംവരണം ? 3000-4000 വര്‍ഷങ്ങളിലെ അടിമത്തം കീഴാളരുടെ ആത്മവിശ്വാസത്തിലും മാനസിക ശേഷിയിലും സ്ഥായിയായ പരിക്കേല്‍പ്പിച്ചിട്ടുണ്ട്. അത് അവരുടെ ജീനുകളില്‍ പോലും വ്യതിയാനം വരുത്തിയിട്ടുണ്ടാകാം. ഇതൊക്കെ 60 വര്‍ഷത്തെ സംവരണം കൊണ്ട് പരിഹരിക്കപ്പെട്ടിരിക്കുന്നു, അതിനാല്‍ സംവരണം ഉടനടിനിറുത്തണം എന്നമുറവിളിയ്ക്ക് അടിസ്ഥാനം വല്ലതും ഉണ്ടോ ?കേരളത്തിന് വെളിയിലെ ഇന്ത്യന്‍ അവസ്ഥയെന്താണെന്ന് ഈ കൂപമണ്ടൂകങ്ങള്‍ക്കറിയില്ല. ഇവനൊക്കെ പത്രവും ആനുകാലികങ്ങളൊന്നും വായിക്കാറില്ലേ? പറഞ്ഞാല്‍
തലയില്‍ക്കയറണ്ടേ ! അല്ലെങ്കില്‍ സ്വാര്‍ത്ഥതമൂലം അങ്ങിനെ നടിക്കുന്നു.
അല്ലെങ്കില്‍ തന്നെ ഇന്ത്യയുടെ സാംസ്ക്കാരവും ചരിത്രവും മനസിലാക്കിയ
സവര്‍ണ്ണന്മാര്‍ തന്നെയാണ് സംവരണം അനുവദിച്ചത്. ചരിത്രജ്ഞാനമില്ലാത്ത ‘ബൂലോകനാ‍യ’ന്മാര്‍ കുരച്ചുകൊണ്ടിരിക്കട്ടെ. ”


എന്തോ പറയാനാഞ്ഞ വിജയന്‍ അത് തുടങ്ങാനാവാതെ: “ബ്ബ്ബ്ബ്ബ്ബ്ബ്ബ ബ….”

സു : “ ജാതിചിന്തയില്ലാത്ത നവീന ‘ രാമന്‍നായന്മാര്‍ ’ഒരു രസത്തിനു വേണ്ടി മാത്രം മക്കളുടെ പേരിന് പിറകില്‍ ജാതിവാലിടും, ആ അക്കൌണ്ടില്‍ ജാതിമാഹാത്മ്യം വിളംബരം ചെയ്യാനൊന്നുമല്ല അല്ലേ, അവമതിക്കപ്പെടാത്ത ഒരു വാലും ചേര്‍ക്കാനില്ലാത്ത കീഴാളക്കുട്ടി സംവരണം കൈപ്പറ്റുന്നതിലാണ് വിഷമം. വിജന്നായരുടെ മോളുടെ പേര്‍ ‘ വിജയലക്ഷ്മി .V.നായര്‍ ’ എന്നല്ലേ? ഇത്ര കഷ്ടപ്പെട്ട് പേരിട്ടത് തമാശക്കോ അതോ അറിയാതെയോ ?”


വി : “അറിഞ്ഞുതന്നെ. ഞങ്ങളുടെ ജാതിപ്പേര്‍ ചേര്‍ക്കുന്നതില്‍ എന്താണ് തെറ്റ് ?അതില്‍ ജാതി ചിന്തയൊന്നുമില്ല.”


സു : “ വിജയന്നായരുടെ സഹോദരി, ഉദ്യോഗസ്ഥനായ ഒരു കീഴാളനുമായി സ്നേഹത്തിലാണെന്നു കരുതുക. അയാള്‍ സാമ്പത്തികമായും സാംസ്ക്കാരികമായും നിങ്ങളേക്കാള്‍ നല്ല നിലവാരത്തിലാണെങ്കില്‍ നിങ്ങളവളെ വിവാഹം ചെയ്തു കൊടുക്കുമോ? ”

വി : “ചത്താലും ഒളിച്ചോടിപ്പോയാലും നടക്കില്ല, നായര്‍ക്ക്
മേലോട്ടുള്ളാവരാണേല്‍ നോക്കാം.”


സു: “ അപ്പോള്‍ ജാതി നിങ്ങള്‍ക്ക് ഒരു യാഥാര്‍ത്ഥ്യമാണെന്ന് അംഗീകരിക്കുക.”


വി : “പക്ഷെ പണ്ടത്തേപ്പോലെ പീഢനങ്ങളൊന്നുമില്ലല്ലോ, പിന്നെന്തിന് സംവരണം ?”

സു: “ഇതിന്റെ മറുപടി മുന്‍പേ പറഞ്ഞു കഴിഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ജാതിസംവരണം ആവശ്യപ്പെട്ടതാര് ? വിജന്നായര്‍ക്കറിയാമോ ?”

വി: “ഇല്ല.”

സു: “നായര്‍. പരദേശിബ്രാഹ്മണര്‍ തിരുവിതാംകൂറിലെ സമ്പൂര്‍ണ്ണ
ബ്യൂറോക്രാറ്റുകളായിരുന്ന കാലം!! പിന്നോക്കാവസ്ഥയൊന്നും അനുഭവിക്കാതെ നായര്‍ ‘ചൂട്ട് തെളിച്ച് ’ മദിച്ച്പുളഞ്ഞ് നടന്ന അന്തക്കാലത്ത് ഉദ്യോഗങ്ങള്‍ മാത്രം നമ്പൂതിരി ആര്‍ക്കും കൊടുത്തില്ല. അത് കിട്ടാന്‍ വേണ്ടി ശൂദ്രമഹാസഭയുണ്ടാക്കി, ചോവന്റെയും മുസ്ലിമിന്റേയും കൂടി ഒപ്പ് ചേര്‍ത്ത് മലയാളിമെമ്മോറിയല്‍ എന്ന ദയാഹര്‍ജ്ജി കൊടുത്ത് സംവരണം നായര് മാത്രം നേടിയെടുത്ത കാര്യം അറിയാമോ? അന്ന് ജാതി സംവരണം ഒരു തെറ്റല്ലാ‍യിരുന്നു. ഇപ്പോള്‍ തെറ്റാണെന്നു പറഞ്ഞാല്‍ അതിന് മറുപടി പറയണോ വിജയന്നായരെ ?”

വി: “അത് …അത്… പിന്നെ… വേണ്ട,… മനസിലായി .”


സു: “പിന്നെ സംവരണം വഴി കിട്ടിയ ജോലി അവന്‍ താഴ്ന്ന
ജാതിക്കാരനാണെന്ന ബോധം അവനിലും മറ്റുള്ളവരിലും ഉണ്ടാക്കുമത്രേ !
അതുകൊണ്ട് നീ സംവരണം ഉപേക്ഷിക്കൂ. നല്ല ഭഗവത്ഗീത. അത് മാറ്റിവെച്ചു പൂട്ടിയാല്‍ മതി. സംവരണം ആരുടേയും പിതാവിന്റെ മുതലില്‍ നിന്നല്ല തരുന്നത്. അറിയാമെങ്കില്‍ പറയൂ ഏത് പൈതൃകസ്വത്താണ് ഞങ്ങള്‍ തട്ടിയെടുക്കുന്നത് ? യുഗങ്ങളായി തട്ടിയെടുത്തതിന്റെ ഒരംശം മാത്രമാണ് തിരിച്ച് കൈപ്പറ്റുന്നത് . അതുകൊണ്ട് സംവരണം ആരുടെയും ഔദാര്യമല്ലെന്നും അത് കൈപ്പറ്റുമ്പോള്‍ അഭിമാനപൂര്‍വ്വം തലയുയര്‍ത്തിപ്പിടിക്കണമെന്നും ഞങ്ങളുടെ കുട്ടികളെ പറഞ്ഞു മനസ്സിലാക്കിക്കോളാം. മേല്‍ ജാതിക്കാരന് സംവരണം
പറ്റുന്നവനെക്കാണുമ്പോള്‍ ഉത്ക്കര്‍ഷബോധം തോന്നുന്നുണ്ടെങ്കില്‍ അത്
അട്ടഹസ്സിച്ചും കുരച്ചും തീര്‍ത്തോട്ടേ. ”


വി: “അത് പറയാന്‍ പറ്റില്ല…ബ്ബ്ബ്ബ്ബ്ബ്…അല്ല..ആരുടെ മുതലാണെന്ന്‍!!”

കെ: “ബ്ബ്ബ്ബ്ബ്ബ്ബബ………”


സു: “സംവരണമില്ലാതെ കയറി വന്നവരേയും സംവരണത്തിന്റെ കണക്കില്‍ പെടുത്തി വെട്ടിപ്പ് നടത്തി പറ്റിച്ചുകൊണ്ടിരിയ്ക്കയായിരുന്നല്ലോ യശമാനന്മാര്‍. അവരെക്കാണുമ്പോള്‍ എന്തെല്ലാം പഴം ചൊല്ലുകളാണ് നിങ്ങളുടെ വായ്ത്താരിയില്‍ ,‘തൂറാത്തവന്‍ തൂറുമ്പോള്‍ തീട്ടം കൊണ്ടാറാട്ട്, പട്ടിയുടെ വാല്‍ പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും നിവരുമോ,അട്ടയെപ്പിടിച്ച് മെത്തയില്‍ കിടത്തിയാല്‍ കിടക്കുമോ ….അങ്ങിനെ..അങ്ങിനെ ’, കീഴാള അപകര്‍ഷബോധത്തെ അടയാളപ്പെടുത്താന്‍ !! ”

കെ: “ബ്ബ്ബ്ബ്ബ്ബ്ബ്ബ്………”


സു: “ ഇപ്പോള്‍ ജാതി കാണാനേയില്ല എന്നാണെല്ലോ നായന്മാരുടെ മുറവിളി. ദേവസ്വം ബോര്‍ഡില്‍ സവര്‍ണ്ണന്മാര്‍ ഹിന്ദുമതത്തിലെ എല്ലാ കീഴ് ജാതിക്കാര്‍ക്കും അര്‍ഹമായ വിഹിതംകൊടുക്കാത്തതെന്ത് ?
ദേവസ്വംക്ഷേത്രങ്ങളില്‍ വേദമന്ത്രാദികള്‍ പഠിച്ച എല്ലാജാതിക്കാരേയും
പൂജാരിയാക്കാത്തതെന്ത് ? ഇപ്പോള്‍ ഹിന്ദുമതത്തില്‍ അസമത്വമെല്ലാം
അവസാനിപ്പിച്ചിരിക്കുകയല്ലെ നായന്മാര്‍ ”


വി: “അ….അത്….അത്…..പറ്റില്ല.”


സു: “അപ്പോള്‍ ജാതിയുണ്ട് ,ഉച്ചനീചത്വവും ഉണ്ട് .”

വി: “കുറച്ചോക്കെ,അത് പതിയേ മാറിക്കൊണ്ടിരിക്കയല്ലേ!! ”


സു: “അല്ല സഖാവ് കെ, താങ്കളോട് ഒരു സംശയം ചോദിച്ചോട്ടെ, താങ്കള്‍ ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്ന, സോഷ്യലിസം നടപ്പാക്കാനുദ്ദേശിക്കുന്ന വിപ്ലവപാര്‍ട്ടിയുടെ നേതാവല്ലേ, വ്യക്തി ജീവിതത്തില്‍ താങ്കള്‍ക്ക് ജാതി എത്രമാത്രം ഒഴിച്ചു നിര്‍ത്താനായിട്ടുണ്ട് ? ”


കെ : “എന്റെ ജീവിതം തന്നെയല്ലേ അതിന്റെ തെളിവ് ”


സു : “നക്സല്‍ബാരി പ്രസ്ഥാനത്തിന്റെ നേതാവാ‍യിരുന്ന കെ.വേണുപോലും ഒരു തൊഴിലാളി സ്ത്രീയെ മിശ്രവിവാഹം ചെയ്ത് മാതൃകകാട്ടിയപ്പോള്‍, വലിയ വിപ്ലവകാരിയായ താങ്കള്‍ക്കതിന് കഴിഞ്ഞില്ല. നമ്പൂരിയെ തന്നെ വിവാഹം കഴിച്ചു.”


കെ : “അ..അ..ബ്ബബ്ബ…ബ്ബബ്ബ്ബ്ബ്…..അത്…., അത് ഞാന്‍ , വിവാഹത്തെക്കുറിച്ച് ഗൌരവമായി ആലോചിച്ചിരുന്നില്ല. അമ്മയുടെ ആഗ്രഹത്തിന് എതിരുനില്‍ക്കാനാവാത്തതുകൊണ്ട് അവര്‍ക്കിഷ്ടപെട്ട പെണ്ണിനെ ഞാന്‍ കെട്ടി. മാതാവിന്റെ ആഗ്രഹത്തിന് എതിരു നില്‍ക്കണമായിരുന്നോ, എന്റെ ജീവിതം അറിയാവുന്നവര്‍ ഇങ്ങനെയൊന്നും പറയില്ല.”


സു : “ അപ്പോള്‍ താ‍ങ്കളുടെ മക്കളുടെ കാര്യത്തിലോ, അവരെല്ലാം സ്വജാതിയില്‍ നിന്നുതന്നെ വിവാഹം കഴിച്ചു. മക്കളുടെ മക്കളും അങ്ങനെ തന്നെ. ഇവരിലേക്കൊന്നും ആദര്‍ശവും വിപ്ലവബോധവും പകരാ‍ന്‍ തങ്കള്‍ക്കായില്ലേ !? താങ്കളെപ്പോലുള്ളവരുടെ ആഹ്വാനവും എഴുത്തും മറ്റുള്ളവര്‍ മാതൃകയാക്കണം, സ്വന്തം ജീവിതം മാതൃക കാണിക്കാനുള്ളതല്ല അല്ലേ ? ”

കെയുടെ മുഖം ചെറുതായി മ്ലാനമായി. അവിടെ കോപത്തിന്റെ മിന്നലാട്ടം! മഹാത്യാഗമായി അംഗീകരിക്കപ്പെട്ടിരുന്ന തന്റെ ജീവിതത്തേയും നിശിതമായി വീക്ഷിക്കുന്ന ഒരു ലോകമുണ്ടെന്ന് മനസിലാക്കിയപ്പോള്‍ ഉള്ളൊന്നു പിടഞ്ഞു. എങ്കിലും വിമ്മിഷ്ടം കഴിയുന്നത്ര പുറത്ത് കാട്ടാതിരിക്കാന്‍ ശ്രമിച്ചുകൊണ്ട് കെ പറഞ്ഞു,
“ അ..അ..ബ്.. ബ്..സ… സംഭവബഹുലമായ എന്റെ ജീവിതത്തില്‍ മക്കളെ ശ്രദ്ധിക്കാനൊന്നും എനിക്ക് സമയം കിട്ടിയില്ല ”പറഞ്ഞ ഉത്തരത്തില്‍ കെ യ്ക്ക് തന്നെ തൃപ്തി വന്നില്ല. ജാതിയുടെ വിടാപ്രേതം തന്റെയുള്ളിലും ഉണ്ടെന്ന് സമ്മതിച്ചുപോയ മനോഭാവമായിരുന്നു ആ മുഖത്ത്. അത് വായിച്ചറിഞ്ഞ സുരേഷ് കൂടുതല്‍ വേദനിപ്പിക്കേണ്ട എന്നു കരുതി.”


സു : “ആട്ടെ ജനസംഖ്യാനുപാതത്തില്‍ സംവരണത്തിന്റെ കണക്കെടുത്താല്‍ കേരളത്തിന്റെ ജനസംഖ്യയില്‍12% വരുന്ന നായന്മാരല്ലേ ക്ലാസ്‌‌‌-1, 2 ഉള്‍പെടെയുള്ള മേഖലകളിലെ 28% – മാനം തൊഴിലും കൈയടക്കിവച്ചിരിക്കുന്നത്.(അതിനേക്കാള്‍ കൂടൂതല്‍ സവര്‍ണ്ണ കൃസ്ത്യാനി കൊണ്ടൂപോയി .അതില്‍ നായന്മാര്‍ക്ക് എതിപ്പില്ല.) ഇവിടെയൊക്കെ കീഴളന്റെയും പിന്നോക്കക്കാരന്റെയും പ്രാതിനിധ്യം പരിതാപകരമാണ്. എന്നിട്ടും നായാരാതികള്‍ കരയുന്നത് അത്യാര്‍ത്തിയല്ലേ? എവിടെയാണ് ഇവറ്റകള്‍ക്ക് നഷ്ടം വന്നത് ? നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും, ജസ്റ്റീസ്
K.രാ‍ജേന്ദ്രബാബുക്കമ്മിറ്റി റിപ്പോര്‍ട്ടും പരിശോധിച്ച് പറയുക. എന്നിട്ടും എന്തെല്ലാം കുതന്ത്രങ്ങള്‍ പയറ്റിയാണ് ബാക്കിയുള്ളതും തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത്. ”


കെ : “ ശരിയാണ് ,സമ്മതിച്ചു.”

സു : “ആളോഹരി ഭൂമിയും,സമ്പത്തും പരിശോധിച്ചാല്‍ ദളിതാവസ്ഥയില്‍ കഴിയുന്ന നായര്‍ സമൂഹം എവിടെയാണ് ഉള്ളത് ?ഏത് അവര്‍ണ്ണ സമുദായത്തേക്കാള്‍ പിറകിലാണ് നായര്‍ പോകുന്നത് ? ഇനി ഒരു കാര്യം തീര്‍ത്തു പറയാം; ആര്‍ഷഭാരതസംസ്ക്കാരം, സനാതന ധര്‍മ്മംതുടങ്ങിയ വൃത്തികേടുകളുടെ ശത്രുക്കളാണ് ഞങ്ങള്‍. ഇവയുടെയൊക്കെ വക്താക്കളായി ആരു വന്നാലും അവരെയും എതിര്‍ക്കേണ്ടിവരും. നായര്‍ വന്നാല്‍ നായരുടെ ചരിത്രവും തുറന്നു കാണിക്കും. ബ്ലോഗ്ഗില്‍ ‘അനന്തപുരിയിലെ നീചാധിപന്‍ ’എന്ന പോസ്റ്റില്‍ കീഴാളരാഷ്ട്രീയം ചര്‍ച്ചയ്ക്ക്ക്ക് വച്ചപ്പോള്‍,അവിടേയും ബന്ധമില്ലാത്തിടത്തൊക്കെയും സംവരണ പ്രശ്നം എടുത്തിട്ട് നായരുടെ മനസിലെ ‘സംവരണവിഷം’ പുറത്തു കാണിച്ച് ,സ്വയം ശത്രുസ്ഥാനത്ത് അവരോധിതരാകുകയിരുന്നു നായന്മാര്‍. അവസാനം നായരുടെ തന്തയ്ക്ക് പറയുന്നവനാക്കി ‘പുരോഗമനവാദി’യെന്ന കീഴാളകഥാപാത്രത്തെയും സൃഷ്ടിച്ച്
അവഹേളിച്ചതിനാലാണ് ഇത്രയും പറയേണ്ടിവന്നത്. ഇനിയും വല്ലതുംപറയാനുണ്ടോ ? ഉണ്ടെങ്കില്‍ ഇനിയും കഥതുടരാം എന്താ…? ”


വി : (കീഴോട്ട് കുനിഞ്ഞിരിന്നു). “ഇല്ല, എനിക്ക് ഒന്നും പറയാനില്ല. ”

കെ : “പോട്ടെ , സാരമില്ല , ഇതൊക്കെ ഒരു സംവാദമല്ലേ .ശരി സുരേഷേ എന്നോട് വിരോധമൊന്നും ഇല്ലല്ലോ ? ”


സു : “എനിക്കെന്തു വിരോധം ! എന്നാല്‍ അടിയന്‍ വിട വാങ്ങട്ടെ .ഇനി ഒന്നും ചോദിക്കാനില്ലേ ?”


വി: ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് .“ഇല്ല ഒന്നുമില്ല”.


സുരേഷ് പോകുന്നതും നോക്കി ആശ്വാസത്തോടെ ഇരുന്നു കെ യും
നായര്‍സര്‍വാണികളും,നിശബ്ദരായി, മരണവീട്ടിലെന്ന പോലെ!!!…

( ശുഭം )

സമര്‍പ്പണം : ഭാരത സംസ്ക്കാരവാദികളും നായര്‍ സ്വത്വാഭിമാനികളുമായ ബ്ലോഗ്ഗിലെ നായര്‍സനാതനികള്‍ക്ക്.

നായരെന്തു പിഴച്ചു ?!

കൂതറ അവലോകനത്തിലെ നായരെന്ത് പിഴച്ചൂ എന്ന പോസ്റ്റിന് ഒരു പ്രതികരണം
ആര്‍ഷഭാരതീയരെ,സനാതനികളെ,നിങ്ങളില്‍ ഏറ്റവും തഴ്ന്നവരായ ശൂദ്രരരുടെ കേരള പ്രതിനിധികളായ , പീഢിതരായ സര്‍വ്വമാനനായന്മാരെ,
‘ജാതി ഇന്ന് കേരളത്തിന്റെ ജീവിതത്തില്‍ ഒരു
പ്രശ്നമല്ലെന്നും,അത് അധ:കൃതന്റെ മനസ്സിലെ വരട്ടുചൊറിയാണെന്നും
സംവരണം പറ്റാന്‍ അവരത് ചൊറിഞ്ഞുകൊണ്ടിക്കുമെന്നും അല്ലാത്തപ്പോള്‍
ആരും കേറി ജാതിചൊറിയരുതെന്ന് ശഠിക്കുകയും ചെയ്യും.’
എന്നതാണെല്ലോ അധമന്മാരെക്കുറിച്ചുള്ള നിങ്ങളുടെ പൊതുപരാതി.
1) കുറച്ചുനാള്‍ മുന്‍പ് കട്ടപ്പനയിലെ ഒരു ക്ഷേത്രത്തില്‍ നിന്നും ദളിത്
പൂജാരിയെ RSS-കാര്‍ തല്ലിയോടിച്ച കാര്യം നിങ്ങളെല്ലാം പത്രത്തില്‍
വായിച്ചിരിക്കും.
2) പാലക്കാട്ടെ മുതലമടയില്‍ ചക്ലിയാന്മാര്‍ക്ക് ബാര്‍ബര്‍ഷാപ്പുകളില്‍
മുടിവെട്ടാന്‍ അനുവാദമില്ലാത്തതും അവര്‍ക്ക് ചായക്കടയില്‍ പ്രത്യേകം
സ്റ്റീല്‍ ടംബ്ലറിലെ ചായകൊടുക്കൂ എന്നും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതും വിവാദമായതും ഓര്‍ക്കുന്നുണ്ടാകും. ഇത് ഇന്നും തുടരുന്നു.
3) ശാസ്താംകോട്ടയില്‍ പോലീസുകാര്‍ ദളിതനെ മലം തീറ്റിച്ച വിവാദസംഭവം.
(സമാനമായ കേസുകള്‍ കൂടെക്കൂടെ ഇവിടെയും ഇന്ത്യയൊട്ടാകെയും
അരങ്ങേറുന്നുണ്ട്.)
4) കേരളത്തിലങ്ങോളമിങ്ങോളം എവിടെയൊക്കെ ശക്തിസ്വാധീനമുണ്ടോ
അവിടെയൊക്കെ ആഢ്യത്വവും ജാതിമാഹാത്മ്യവും വിളംബരം ചെയ്യുകയും
അവര്‍ണ്ണരെ പീഢിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് മനുഷ്യാവകാശക്കമ്മീഷന്‍
റിപ്പോര്‍ട്ടുകളും പോലീസ് കേസുകളും പരിശോധിച്ചാല്‍ മതി.(പ്രത്യേകിച്ചും
ഗ്രാമപ്രദേശങ്ങളില്‍)
5) ഹിന്ദുമതം അതിലെ എല്ലാ ജാതികള്‍ക്കും തുല്യസ്ഥാനവും
തുല്യാവകാശങ്ങളും കൊടുക്കുമെങ്കില്‍ ,പൂജാവിധികളും മന്ത്രതന്ത്രാദികളും
വേദാന്തവും പഠിച്ച അബ്രാഹ്മണരെ(നായരുള്‍പ്പെടെ)
ദേവസ്വത്തിന്റെതുള്‍പ്പടെയുള്ള ക്ഷേത്രങ്ങളില്‍ പൂജാരിമാരാ‍ക്കുന്നതില്‍
ഏറ്റവും കൂടുതല്‍ എതിര്‍പ്പ് യോഗക്ഷേമസഭയോടൊപ്പം NSS -ഉം
പ്രകടിപ്പിച്ചതെന്തിന് ?. ജ്ഞാനമുള്ള ഏത് ജാതിക്കാരനും
ബ്രഹ്മണനെന്നല്ലേ വയ്പ്. ബ്രാഹ്മണത്വം ജന്മാവകാശമോ?
ജ്ഞാനാര്‍ജ്ജിതമോ?
6) ഇന്ന് ജാതിമതചിന്തകള്‍ ,പുതിയ തലമുറയില്‍ അതിശക്തമായിതിരിച്ചു
വരുന്നു എന്നതിന് തെളിവാണ്, ഇപ്പോള്‍ കുട്ടികളുടെ പേരിന് പിമ്പില്‍
ജാതിമാഹാത്മ്യ വാലുകള്‍ വെച്ചുപിടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നത്. മന്നത്ത്
പത്മനാഭനും മറ്റും നവോത്ഥാനചിന്തയുടെ ഭാഗമായ ഉപേക്ഷിച്ച സാധനമാണ് അധോഗമനത്തിന്റെ ഇക്കാലത്ത് വീണ്ടും
പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
7) കേരളത്തില്‍ RSS,BJP,മറ്റു ഹൈന്ദവസംഘടകള്‍ ഇവയുടെയൊക്കെ
സംഘാടകരിലും നേതാക്കളിലും ഭൂരിപക്ഷവും, ന്യൂനപക്ഷമായ
സവര്‍ണ്ണരായതെങ്ങിനെ ? വര്‍ത്തമാന സമൂഹത്തില്‍ ജാതി
സജീവമാണെന്ന് മേല്‍ ഉദാഹരണങ്ങള്‍ തെളിയിക്കുന്നു. ഇനിയുമുണ്ട് ആയിരമായിരം ഉദാഹരണങ്ങള്‍. ഹിന്ദുമതം ഉള്ളടത്തോളം ജാതി നിലനില്‍ക്കും. കാലത്തിനനുസരിച്ച് പുതിയ രൂപത്തില്‍, പുതിയ ഭാവത്തില്‍.
ലോകത്തിലെ ഏറ്റവും വൃത്തികെട്ട, ഹീനമായ ,പൈശാചികമായ ,ക്രൂരമായ
ഹിന്ദുമതത്തെ തകര്‍ത്തുകൊണ്ടുമാത്രമെ ജാതി ഇല്ലാതാക്കാനും സാര്‍വത്രികമായ പുരോഗതി നേടാ‍നുമാകൂ.
ഇന്ന് വര്‍ദ്ധിത വീര്യത്തോടെ പുനരാനയിച്ചു കൊണ്ടിരിക്കുന അന്ധവിശ്വാസങ്ങളില്‍ ; ക്ഷേത്രാചാരാനുഷ്ഠാനങ്ങളിലും
യാഗയജ്ഞാദികളിലും നേതൃത്വപരമായ പങ്കു വഹിക്കുന്നത് നായര്‍ സമുദായമാണ്. ജാതിമാഹാത്മ്യം ഉറപ്പിച്ചെടുക്കുന്നതിന് അവര്‍
പ്രതിലോമഹൈന്ദവമൂല്യങ്ങളെയും മാമൂലുകളെയും താങ്ങുമ്പോള്‍
ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയിലെ വെറും ശൂദ്രരായ അവര്‍ പിന്തുടര്‍ന്നിരുന്ന ലജ്ജാകരമായ , മൃഗതുല്യമായ, സ്വയം അനുഭവിച്ചിരുന്ന പാരമ്പര്യം ഓര്‍മ്മിപ്പിക്കേണ്ടിവരും.അവഹേളിക്കാനോ വേദനിപ്പിക്കാനോ അല്ല. സ്വന്തം ‘ജാതി’, മേന്മയുടെയും മാഹത്മ്യത്തിന്റെയും മുദ്രയല്ലെന്നും അതുപേക്ഷിച്ച് മനുഷ്യനായിത്തീരുവാനുള്ള വിനയം തോന്നിപ്പിക്കാന്‍ വേണ്ടിയുമാണ് ഇവിടെ അതിന് ശ്രമിക്കുന്നത്. ഒപ്പം ഹൈന്ദവമൂല്യങ്ങളെ ഒന്ന് മനസ്സിലാക്കാനും.
മരുമക്കത്തായ സമ്പ്രദായം നിലനിര്‍ത്തിയിരുന്ന രണ്ടു
ജാതികളാണ് നായരും നമ്പൂതിരിയും‍. മറ്റെല്ലാ ജാതികള്‍ക്കും മക്കത്തായമായിരുന്നു. സ്വന്തം വീട്ടില്‍ മക്കള്‍ക്ക് തങ്ങളുടെ അച്ഛനാരാണെന്ന് അറിയാനുള്ള ഭാഗ്യം ഇല്ലായിരുന്നു.ഭാര്യയുടെ(അച്ചി) വീട്ടില്‍ വല്ലപ്പോഴും വന്നുപ്പോകുന്നയാള്‍ മാത്രമാണ് ഭര്‍ത്താവായ നായര്‍. കുട്ടികളുടെ കാര്യങ്ങള്‍ നോക്കിനടത്തിയിരുന്നത് അച്ഛന് പകരംഅമ്മാവനായിരുന്നു.കുട്ടികള്‍ക്ക് പിതാവിന്റെ സ്വത്തില്‍
അവകാശമില്ലായിരുന്നു. സ്വന്തം നാ‍യരെ നിസ്സാര കാര്യത്തിനുപോലും
ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യം നായര്‍ സ്ത്രീകള്‍ക്കുണ്ടായിരുന്നു. ഇതു കൂടാതെ
അച്ചിയെ ഇഷ്ടപ്പെടുന്ന ഏത് ബ്രാഹ്മണനും ഇവരുമായി ‘സംബന്ധം’
കൂടാമായിരുന്നു. രാത്രിയില്‍ ചൂട്ടും കത്തിച്ച് പിടിച്ച് മുന്‍പെ നടക്കുന്ന
കാര്യസ്ഥന്‍നായര്‍, നമ്പൂതിരിയെ അദ്ദേഹത്തിന്റെ പൂതിക്കനുസരിച്ചുള്ള
അച്ചി വീട്ടിലേയ്ക്ക് സംബന്ധത്തിനായി എഴുന്നള്ളിക്കുമായിരുന്നു.ഒരുപക്ഷേ
അത് സ്വന്തം അച്ചിയുടെ അടുക്കലേക്കുമാകാം !! അച്ചിവീട്ടിലേക്ക് വരുന്ന
‘ഭര്‍ത്തവുനായര്‍’ വീടിന്റെ തിണ്ണയില്‍ സ്വന്തം പായും തലയിണയും കണ്ടാല്‍
ആരോ നമ്പൂരിസംബന്ധക്കാരന്‍ അകത്തുണ്ടെന്ന് മനസ്സിലാക്കി സ്ഥലം
വിട്ടുകൊള്ളണം.വെണ്മണിക്കവികളുടെ ‘അച്ചിചരിതങ്ങള്‍’ കേട്ടിട്ടില്ലേ!
ഉണ്ണിയച്ചിചരിതം,ഉമയമ്മയച്ചിചരിതം,അമ്മുവച്ചിചരിതം…അങ്ങിനെ
അങ്ങിനെ. അച്ചിമാരുടെ പ്രകടനത്തില്‍ നിര്‍വൃതിയടഞ്ഞ് ആഹ്ലാദ
ചിത്തരായി മതിമറന്നെഴുതിവിട്ട വെണ്മണി നമ്പൂര്യാരുടെ
ശൃംഗാരശ്ലോകങ്ങളെല്ലാം അശ്ലീലസാഹിത്യത്തിന്
ഉത്തമോദാഹരണങ്ങളത്രേ ! പക്ഷെ പയ്യെപ്പയ്യെ അച്ചിമാര്‍
പ്രകടനവൈഭവത്തോടോപ്പം നമ്പൂരിമാരുടെ സ്ഥലവും സ്വത്തും
കൈക്കലാക്കിപ്പോന്നു. കേരളത്തില്‍ നമ്പൂതിരി സമുദായം
ക്ഷയിക്കാനുണ്ടായ കാരണങ്ങളിലൊന്ന് ഇതുകൂടിയാണെന്ന്
ഓര്‍ക്കുക;അവരുടെ സ്ഥാനത്ത് നായര്‍ ശക്തരായതും!.ഓ.ചന്തുമേനോന്റെ
‘ഇന്ദുലേഖ’എഴുതപ്പെടുന്ന കാലത്തൊക്കെ നിലനിന്നിരുന്ന വ്യവസ്ഥിതി
ഇതായിരുന്നു(1889) .സൂരിനമ്പൂതിരിപ്പാടുമായുള്ള ‘സംബന്ധ’ത്തില്‍ നിന്നും
ഒഴിഞ്ഞു നിന്ന ഇന്ദുലേഖ ഒരു സാമൂഹിക വിപ്ലത്തിന് തുടക്കം
കുറിക്കുകയായിരുന്നു.നായര്‍ സമുദായത്തിലെ ചീഞ്ഞളിഞ്ഞ ഈ
സംസ്ക്കാരത്തിനെതിരെ ഒരുപാട് നായര്‍ യുവാക്കള്‍ കലാപം നടത്തിയാണ്
സമുദായം ഈഅവസ്ഥയെ തരണം ചെയ്തത്.
ആര്‍ഷഭാരതസംസ്ക്കാരത്തെക്കുറിച്ച് തൊണ്ടപൊട്ടിയലറുന്ന
സനാതനികളെ , പറയൂ ഇതിനെക്കാള്‍ മൂല്യവത്തായ നിങ്ങളുടെ ധര്‍മ്മവും
സംസ്ക്കാരവും ഏതായിരുന്നു ?, എന്തായിരുന്നു? എന്നായിരുന്നു?ഉണ്ടെങ്കില്‍
പറയൂ !!. ആര്‍ഷഭാരതികളെ നിങ്ങള്‍ ഗര്‍വ്വോടെ കൈതണ്ടയില്‍ കെട്ടുന്ന
വര്‍ണ്ണച്ചരടുകളും ഏലസ്സുകളും കുങ്കുമക്കുറികളും തറവാടിന്റെ
അഭിമാനചിഹ്നങ്ങളായ ഓട്ടുവിളക്കും നിലവിളക്കും കിണ്ടിയും കോളാമ്പിയും
കസവുസാരിയൊന്നുമായിരുന്നില്ല നിങ്ങളുടെ സംസ്ക്കാരം.!!
വേദോപനിഷത്തുക്കലും പുരാണങ്ങളും ഇതിഹാസങ്ങളും എത്രയോ
നികൃഷ്ടവും നീചവും മനുഷ്യവിരുദ്ധവുമായിരുന്നെന്നും
പരിശോധിക്കേണ്ടതുണ്ട്. ചരിത്രബോധമില്ലതെ ഭാരതീയ പൈതൃകം(India
Heritage) ചുമന്നു നടക്കുന്നവര്‍ മലത്തില്‍ മുങ്ങി നാറ്റമെന്തെന്ന് അറിയാന്‍ പറ്റാതായിരിക്കുന്ന അവസ്ഥയിലാണ്. അതിനാല്‍ ദുരഭിമാനജാതി മുദ്രകള്‍വലിച്ചെറിയൂ!. മനുഷ്യരാകൂ!.

അനന്തപുരിയിലെ നീചാധിപനെക്കുറിച്ച് !!(പ്രതികരണം)

കൂതറ അവലോകനത്തില്‍ ചാര്‍വാകചിന്തകളിലൂടെ വന്ന “നീചാധിപന്‍” എന്ന അസംബന്ധം ഭാരതസംസ്കാരത്തെ അധിക്ഷേപിച്ചുകൊണ്ടുള്ളതാണ് , ഇതിലെന്തെങ്കിലും വാസ്തവം ഉണ്ടോ ? ഒന്നു പരിശോധിക്കാം.
ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനവും പൌരാണികവുമായ  ഒരു സംസ്ക്കാരത്തെക്കുറിച്ച് , ഇത്രയും ആത്മാഭിമാനമില്ലാതെ നിന്ദിച്ച് എഴുതുകയും പറയുകയും ചെയ്യുന്നത്  ഒരു ഫാഷനായി മാറിയിരിക്കുകയാണ്. ഇന്ന് ലോകത്തിന് മുഴുവന്‍ മാതൃകയായിരിക്കുന്ന സനാതന സംസ്ക്കാരത്തിന്റെ, ഭാരതീയ ആത്മീയതയുടെ മിച്ചമൂല്യം,നമുക്ക് നേടിത്തന്ന നേട്ടങ്ങളില്‍ ചിലതെങ്കിലും ഒന്ന് വിലയിരുത്തൂ.
ലോകരാഷ്ട്രങ്ങളുടെയിടയില്‍ അഴിമതിയുടെ റാങ്കിംഗില്‍ ഏഴാമത്  സ്ഥാനത്തെങ്കിലും എത്തിച്ചേരാന്‍ നമുക്കായില്ലെ. ഇത് സനാതന സംസ്ക്കാരത്തിന്റെ അവശേഷിപ്പല്ലേ !?
ഒരു മൃഗശാലയിലെന്ന പോലെ വൈവിധ്യമാര്‍ന്ന എത്രതരം ജാതിയിലുള്ള  മനുഷ്യരെ ഭാരതം സൃഷ്ടിച്ചു. അവരെ ഭഗവാന്റെ ഇച്ഛപ്രകാരം പരസ്പരം തൊട്ടുകൂടാത്തവരും തീണ്ടികൂടാത്തവരും ദൃഷ്ടിയില്‍പ്പെട്ടാല്‍  ദോഷമുള്ളവരുമായി നാം പരിപാലിച്ചുപോന്നെങ്കിലും മുസ്ലിംങ്ങളുള്‍പ്പെടെയുള്ള  വൈദേശീകപരിഷകളുടെ വരവും ഇടപെടല്‍ മൂലവുമാണ്  നമുക്കിത്  വ്യതിയാനമില്ലാതെ നിലനിര്‍ത്താനാകാതെ പോയത്.എന്നിട്ടും ഇത്തരം പ്രതിസന്ധികള്‍ക്കിടയിലും ലോകത്തിലെ ഏത് സംസ്കൃതിയ്ക്കാണ് എത്രയും ഉന്നതമായ ഒരു ആത്മീയ പ്രത്യയശാസ്ത്രം തകരാതെ നിലനിര്‍ത്താനായത്.!?
ജ്യോത്സ്യം,വാസ്തുശാസ്ത്രം,ആയുര്‍വേദം,ഗൌളിശാസ്ത്രം,മഷിനോട്ടം,ഹസ്തരേഖ,
പക്ഷിശാസ്ത്രം ഇവയോടൊക്കെ കിടപിടിച്ചുനില്‍ക്കാന്‍ കഴിയുന്ന എന്ത് വിദ്യയാണ് വിദേശിയുടെ സയന്‍സ് ഉള്‍പ്പെടെയുള്ള സമ്പ്രദായങ്ങള്‍ക്ക് കണ്ടെത്താനായിട്ടുള്ളത്. മാധവന്‍ നായര്‍ വിഘ്നേശ്വര പൂജ നടത്തി തേങ്ങ ഉടച്ചതുകൊണ്ടല്ലെ ചന്ദ്രയാന്‍ റോക്കറ്റ് നേരേ ചൊവ്വേപോയത്.!
ജാതിയുടെയും ചാതുര്‍വര്‍ണ്യത്തിന്റെയും പ്രയോഗം കുറെയൊക്കെ തകര്‍ക്കാന്‍ ശ്രമിച്ചത് ശ്രീബുദ്ധന്‍ മുതല്‍ശ്രീനാരായണഗുരു,അയ്യങ്കാളി,വൈകുണ്ഠസ്വാമികള്‍, പൊയ്കയില്‍ കുമാരഗുരു, സഹോദരന്‍ അയ്യപ്പന്‍, ആറാട്ടുപുഴവേലായുധപ്പണിക്കര്‍, ഡോ: അംബ്ദേക്കര്‍,മഹാത്മ ജ്യോതിബാ ഫൂലെ,പെരിയോര്‍,വി.ടി. ഭട്ടതിരിപ്പാട്,….അങ്ങനെ ഒരുപാട് ഒരുപാട് ബ്രിട്ടീഷ് ഏജന്റന്മാരും യുക്തിവാദികളും ചേര്‍ന്നാണ്. ബുദ്ധനുള്ള പണി പിന്നെ ശ്രീശങ്കരന്‍ കൊടുത്തു.ശ്രീനാരായണഗുരുവിന്റെ തെറ്റുകള്‍ SNDPയും വെള്ളാപ്പള്ളിഗുരുക്കളും പടിപടിയായി തിരുത്തിക്കൊണ്ടിരിക്കുന്നു. കുറച്ചുകാലത്തേയ്ക്ക് നമ്മുടെ മഹത്തായ സനാതനധര്‍മ്മത്തെ തകര്‍ക്കാന്‍ മേല്പടിയന്മാര്‍ക്കും അനുയായികള്‍ക്കും അവന്മാരുടെ സംഘടനകള്‍ക്കും കഴിഞ്ഞു എന്ന് അംഗീകരിക്കുന്നു. അവരുടെ ഭാഷയില്‍, അവര്‍ ഇളക്കിമറിച്ചിട്ട സാംസ്ക്കാരിക ഭൂവില്‍ കമ്മ്യൂണിസ്റ്റ്കാരെന്ന് പറയുന്ന പുതിയ രാഷ്ട്രീയനവോത്ഥാക്കള്‍ക്ക്  വേരുപിടിക്കാനായി എന്നതും സത്യം.
പക്ഷേ ആത്യന്തിക സത്യം ആദ്യം തന്നെതിരിച്ചറിഞ്ഞ കമ്മ്യൂണിസ്റ്റുകള്‍, പാര്‍ട്ടികളുടെ നേതൃത്വത്തിലേയ്ക്ക്  ചണ്ഢാളരെയും അവര്‍ണരെയും കടത്തിവിട്ടില്ല. ഇവറ്റകള്‍ക്ക് വിറകുവെട്ടികളായും വെള്ളംകോരികളായും ഇടം കൊടുത്ത് ചാതുര്‍വര്‍ണ്യ-ജാതിമാഹാത്മ്യം സംരക്ഷിക്കാന്‍ പാര്‍ട്ടികളിലെ സനാതനികള്‍ക്ക് കഴിഞ്ഞു. ഇപ്പോള്‍ സമ്പൂര്‍ണമായും തെറ്റുമനസ്സിലാക്കിയ സനാതനികള്‍ ജാതിയിലും സവര്‍ണതയിലും മതത്തിലും അടിയുറച്ച രാഷ്ട്രീയനയങ്ങളല്ലേ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മദ്രസ്സാ വാദ്ധ്യാന്മാര്‍ക്ക് 4000/- പെന്‍ഷന്‍, വെള്ളിയാഴ്ച ദിവസങ്ങളില്‍ പരീക്ഷ ഒഴിവാക്കല്‍(ഭാവിയില്‍ പഠനവും),സെവന്ത്ഡേ അഡ്വന്റേഴ്സ് വിശ്വാസികള്‍ക്ക് ശനിയാഴ്ച പകല്‍ പരീക്ഷ ഒഴിവാക്കി രാത്രിയില്‍ സ്പെഷ്യല്‍ പരീക്ഷ നടത്തല്‍ തുടങ്ങിയവ ചില ഉദാഹരണങ്ങല്‍ മാത്രം. അങ്ങനെ മതവിശ്വാസികള്‍ക്ക് വേണ്ടതൊക്കെ ചെയ്തുതരാനും മതേതരത്വം എന്ന അസംബന്ധത്തെ കെട്ടുകെട്ടിക്കാനും നമ്മുടെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റുകള്‍ മത്സരിക്കുകയാണ്.
തിരണ്ടുകല്യാണം, ശൈശവക്കല്യാണം, പുലകുളിയടിയന്തിരം, പൊങ്കാല,
ആള്‍തൂക്കം,ഷഷ്ഠിപൂര്‍ത്തിആഘോഷങ്ങള്‍,ജാതി-മതസംഘടനാസമ്മേളനങ്ങള്‍, ക്ഷേത്രഭരണം,നാരീപൂജ, സപ്താഹം,യാഗ-യജ്ഞങ്ങള്‍ തുടങ്ങി ഇനി ഭാവിയില്‍ നാം പുനരാനയിക്കാനുദ്ദേശിക്കുന്ന കുരുതി, മൃഗബലി, നരബലി,സതി ആദിയായവ നടത്തിക്കൊണ്ടുപോകാനും പലതും ഉത്ഘാടനം ചെയ്യാനും  അവര്‍ തയ്യാറായിക്കഴിഞ്ഞു. അവര്‍ അവരുടെ തലതൊട്ടപ്പന്മാരായ മാര്‍ക്സിന്റേയും എംഗത്സിന്റേയും ലെനിന്റേയും ചിന്താസാഹിത്യാദികളെ തള്ളിക്കളഞ്ഞ് നമ്മുടെ ലൈന്‍ സ്വീകരിച്ചില്ലേ! എന്നാലെ ഭഗവല്‍കൃപയോടെ പാര്‍ട്ടി വളരൂ എന്നവര്‍ തിരിച്ചറിഞ്ഞു.
മുജ്ജന്മപാപപരിഹാരാര്‍ത്ഥം ഇഹജന്‍മത്തില്‍ ഹീനജാതിയില്‍ പിറന്ന് സ്വജാതിധര്‍മ്മം അനുഷ്ഠിച്ച് ഒരു സുജന്മം ഉറപ്പാക്കാന്‍ തയ്യാറാകാതെ ജാതിയും മതവും വിട്ട് മറ്റ് മതങ്ങളിലേക്ക് പോയ അവര്‍ണ-ചണ്ഡാളര്‍ക്ക് ഭഗവാന്‍ പണ്ടേ ശിക്ഷ ഉറപ്പാക്കിയ കാര്യം ആ മൂഢന്മാര്‍ അറിഞ്ഞിരുന്നില്ല.കുമാരഗുരുവെന്ന ഇവരുടെ പൊയ്കയില്‍ അപ്പച്ചന് പറ്റിയത് ഓര്‍മയില്ലെ.കൃസ്ത്യാനിയായാല്‍ സമത്വവും സ്വാതന്ത്ര്യവും ലഭിക്കുമെന്ന് ആരോ ഇവറ്റകളെ തെറ്റിദ്ധരിപ്പിച്ചതാണ്.പള്ളിയില്‍ കേറി ഒപ്പത്തിനൊപ്പം ഇരിക്കാമെന്നും അച്ചനും ബിഷപ്പും മാര്‍പ്പാപ്പയുമൊക്കെ  ആകാമെന്നും സ്വപ്നം കാണാന്‍ പോയാലെന്തു ചെയ്യും.അവസാനം പുലപ്പള്ളിയും, പറപ്പള്ളിയും ഉണ്ടാക്കിക്കൊടുത്തു. അടങ്ങിയില്ല. കുമാരഗുരുവിന്റെ നേതൃത്വത്തില്‍ വന്നവരധികംപേരും തിരിച്ചുപോയി.ബൈളിളും തങ്ങളെ രക്ഷിക്കില്ലാ എന്ന് പ്രഖ്യാപിച്ച് ബൈബിള്‍ കൂട്ടിയിട്ടു കത്തിച്ചു.PRDS ഉം ഉണ്ടാക്കി.രക്ഷപെട്ടോ !? ഇല്ല.  ചാതുര്‍വര്‍ണ്ണ്യത്തിന്റെ അലംഘനീയത മനസിലാക്കിയ ക്രൈസ്തവ-ഇസ്ലാമിക മതങ്ങള്‍ നമ്മേക്കാള്‍ നന്നായി പരിപാടി അവിടെ നടപ്പാക്കിക്കഴിഞ്ഞു. ഇനിയിവരെങ്ങോട്ടുപോകും!. അനുഭവിക്കട്ടെ ശിക്ഷ !.സനാതന ധര്‍മ്മത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് മനസ്സിലായില്ലെ; കാരണം ചാതുര്‍വര്‍ണ്യം
മുതലായ സനാതന ദൈവിക-വൈദിക വിധികള്‍ക്ക് ശാസ്ത്രീയ പിന്തുണയുണ്ട്. വിസ്താരഭയം കൊണ്ട് എല്ലാം കുറിക്കുന്നില്ല.അത്യാവശ്യക്കാര്‍ക്ക് ശ്രീവിവേകാനന്ദസ്വമികള്‍,……..               ശ്രീസത്യസായിബാബ…….അമൃതാനന്ദമയിദേവി………               മഹാത്മാഗാന്ധി,……….ശ്രീശ്രീ ………..സന്തോഷ് മാധവന്‍ വരെയുള്ളവരുടെ മൊഴികളും ധര്‍മവും സമാധാനം തരും. കൂടാതെ,“ചാതുര്‍വര്‍ണ്യം മയാസൃഷ്ടം ഗുണകര്‍മ വിഭാഗശ്ച:” എന്ന ഭഗവല്‍ വാക്യമോര്‍ക്കുക. എല്ലാം നമ്മുടെ ഗുണത്തിന് വേണ്ടി!!
സനാതനികളെ ഊര്‍ജ്ജസ്വലരായിരിക്കുവിന്‍. ആ പഴയ രാജഭരണത്തിന്റെ സുവര്‍ണ കാലം നമുക്ക് തിരിച്ചു കൊണ്ടു വരണം. മനുസ്മൃതിയും നാരദസ്മൃതിയും അര്‍ത്ഥശാസ്ത്രവും ആധാരമാക്കിയുള്ള ഭരണം!!. ഗുദദ്വാരത്തിലൂടെ കമ്പിപ്പാര കയറ്റിക്കൊണ്ടുള്ള ചിത്രവധം, സത്യം തെളിയിക്കാന്‍ തിളച്ച എണ്ണയില്‍ കൈമുക്ക് തുടങ്ങിയ ശാസ്ത്രീയ ശിക്ഷാരീതികളും അവര്‍ണ്ണാദികള്‍ക്ക് മുലക്കരവും ലിംഗക്കരവുമെല്ലാം ഞങ്ങള്‍ ഏര്‍പ്പെടുത്തും. കേരളമൊഴികെയുള്ള സ്ഥലങ്ങളില്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കും. ഇവിടെ ഇത്തിരി കഷ്ടപ്പെടണം.അതാണിവന്മാരുടെ അഹംങ്കാരം.!!
ജാതിമാറി കല്യാണം കഴിച്ച് സങ്കരവര്‍ഗ്ഗപ്പെരുക്കം നടത്താനും പേരിനുപിറകില്‍ ജാതിമാഹാത്മ്യത്തിന്റെ വാല് വച്ചുകെട്ടാനും വിധിയില്ലാതെ പോയതിന്റെ കുശുമ്പും കൊണ്ടൊക്കെയാണ് ചാര്‍വാകന്മാരും പ്രഭൃതികളും ഇപ്പോള്‍ നമ്മുടെ മഹത്തായ സംസ്ക്കാരത്തെ പുലഭ്യം പറയുന്നത്.( ഈയിടെയായി നായര്‍,മേനോന്‍,പിള്ള,കുറുപ്പ്, നമ്പ്യാര്‍,തിരുമേനി,നമ്പൂതിരി തുടങ്ങിയ മാഹാത്മ്യ വാലുകള്‍ സനാതനികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പുമൂലം പേരിനൊപ്പം ചേര്‍ത്തുതുടങ്ങിയിട്ടുണ്ടല്ലൊ.) കേരളത്തിലെ അവര്‍ണ്ണ-ചണ്ഡാളരുടെ അവസ്ഥ ഇത്തിരി മെച്ചമാണെന്ന് കരുതി അഹങ്കരിക്കരുത്. മറ്റ് സംസ്ഥാനങ്ങളില്‍ ഇടയ്ക്കിടെ അരങ്ങേറുന്ന ദളിത് സംഹാരം-ചുട്ടുകൊല്ലല്‍- കൂട്ടബലാത്സംഗം തുടങ്ങിയവ മനസ്സിലാക്കി ഒതുങ്ങിക്കൊള്ളുക.
പൊതുവായിപ്പറഞ്ഞാല്‍ സനാതനധര്‍മ്മത്തിന്കഴിഞ്ഞകുറച്ചുകാലമായി
ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉണര്‍വും ഉയിര്‍ത്തെഴുന്നേല്‍പ്പും കാരണം,നവോത്ഥാനം എന്ന ഗ്ലാനിയുണ്ടാക്കിയ താല്‍ക്കാ‍ലിക തിരിച്ചടികളില്‍ളില്‍ നിന്നും മോചനം നേടി,പഴയ സുവര്‍ണ കാലഘട്ടത്തിലേയ്ക്ക് പയ്യെപ്പയ്യെ ഒരു തിരിച്ചുപോക്കിന്  തുടക്കം കുറിച്ചു കഴിഞ്ഞു. ഇപ്പോള്‍ എല്ലാവരും വലിയ നവോത്ഥാനമൊന്നും പറയാതെ,നല്ല സ്ത്രീധനം വാങ്ങി , ആഢംബരപൂര്‍വ്വം ബ്രാഹ്മണമേധാവിത്വമുള്ള പൂജാദികര്‍മ്മങ്ങളും ആചാരാ‍നുഷ്ഠാനങ്ങളൊക്കെ നടത്തി സ്വജാതിയില്‍ നിന്നും മാത്രം വിവാഹം കഴിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മരണാനന്ത കര്‍മ്മങ്ങളും ബലികളും യാഗങ്ങളും യജ്ഞങ്ങളും തുടങ്ങി നവോത്ഥാക്കള്‍ അന്ധവിശ്വാസമെന്നും അനാചാരാമെന്നും പറഞ്ഞിരുന്ന സത്കാര്യങ്ങളൊക്കെ ഉയിര്‍ത്തെഴുന്നേറ്റുതുടങ്ങി. ഇതിലൊക്കെ പങ്കെടുക്കാനും ഉത്ഘാടനം ചെയ്യാനും  മതേതര സര്‍ക്കാറുകളിലെ കേന്ദ്ര-സംസ്ഥാന മന്ത്രിപുംഗവന്മാര്‍ ക്യൂ നില്‍ക്കുകയാണ്. മിശ്രവിവാഹം ചെയ്ത് ജാതിയില്ലാതാക്കിയ മരമണ്ടന്മാരെക്കൊണ്ട് ജാത്യാചാരം പാലിപ്പിക്കാന്‍ ‘ജാത്യാചാരബില്ല് ’ ഇറക്കാന്‍ നവോത്ഥാനക്കാരുടെ സര്‍ക്കാര്‍ തന്നെ തയ്യാറായി.  ഇതൊക്കെക്കണ്ട് ഹാലിളകിയാണ് നമ്മുടെ സംഗീത രാജാവിനെയും സംസ്ക്കാരത്തെയും ചാര്‍വാകനും കൂട്ടരും തെറിപറയാന്‍ തുടങ്ങിയിരിക്കുന്നത്.
ഇതിനെല്ലാം ചുട്ട മറുപടികൊടുത്ത സതയ്ക്കും കൂട്ടുകാര്‍ക്കും ആയിരമായിരം അഭിനന്ദനങ്ങള്‍ !!!
ചാര്‍വാകനെപ്പോലുള്ളവര്‍ ഇടയ്ക്കിടെ ജാതിപ്രശ്നം ഉയര്‍ത്തിക്കൊണ്ടു വരുമ്പോള്‍ അതൊക്കെ പഴയകാര്യങ്ങളല്ലെ വിട്ടുകള,തെറ്റായിപ്പൊയി എന്ന് ഏറ്റുപറഞ്ഞ് സനാതനികള്‍ സമാധാനിപ്പിക്കുമെന്ന് കരുതിയിട്ടുണ്ടാവും.പക്ഷെ നിങ്ങള്‍ മനസ്സിലാക്കേണ്ടത്  ജാതി എത്ര അര്‍ത്ഥവത്തായ ദൈവികമായ കാര്യമാണെന്നാണ്. അതില്‍ ശ്രേണീബദ്ധമായ ഉച്ചനീചത്വം അടങ്ങിയിട്ടുണ്ട്. മുജ്ജന്മ കര്‍മഗുണത്തിനുള്ള ശിക്ഷയാണിത്. ബ്രാഹ്മണ-ക്ഷത്രീയ-വൈശ്യാദികളെ ശൂദ്രരും, ശൂദ്രരെ അവര്‍ണ-ചണ്ഡാളാദികളും വിധിയാം വണ്ണം സേവിച്ച് നല്ലൊരു ജന്മം നേടാന്‍ ശ്രമിക്കൂ,വെറുതെ പുലഭ്യം പറഞ്ഞ് സമയം കളയാതെ.!!!അതിനാല്‍ ജാതി പറയുക ചിന്തിക്കുക പ്രവര്‍ത്തിക്കുക !!.
ഭാരത മാതാ കി ജയ് !! ആര്‍ഷഭാരത സംസ്ക്കാരം കി ജയ് !!